ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളാണ് ക്രിസ്്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. രണ്ട് പേരും തങ്ങളുടേതായ മികവുകൊണ്ട് ഫുട്‌ബോള്‍ ലോകത്ത് തങ്ങളുടേതായ കൈയൊപ്പ് ചാര്‍ത്തിയവരാണ്. ഇവരില്‍ ആരാണ് ബെസ്റ്റ് എന്നത് ഏറെ നാളുകളായുള്ള ചര്‍ച്ചാ വിഷയമാണ്. വലിയൊരു വിഭാഗം ആരാധകര്‍ മെസിയെ ഗോട്ടായി വിശേഷിപ്പിക്കുമ്പോള്‍ മറ്റൊരു വിഭാഗം റൊണാള്‍ഡോയെ ഗോട്ടായി കാണുന്നു. അതുകൊണ്ടുതന്നെ ഇവരുടെ ആരാധകര്‍ തമ്മിലുള്ള തര്‍ക്കം ഏറെ നാളുകളായുള്ളതാണ്.
ഫുട്‌ബോള്‍ താരങ്ങളിലെ പലരും റോള്‍ മോഡലായി ഇവരെയാണ് കാണുന്നത്. മെസിയുടെ ക്ലാസിക് ശൈലിയെ ആരാധിക്കുന്നവരോടൊപ്പം റൊണാള്‍ഡോയുടെ ഉയര്‍ന്ന ഫിറ്റ്‌നസിന്റേയും ആക്രമണോത്സക കളി ശൈലിയേയും ആരാധിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്. ആധുനിക ഫുട്‌ബോളിലെ യുവതാരങ്ങളിലെ ശ്രദ്ധേയനായ ബുക്കായോ സാക്ക ഇപ്പോഴിതാ തന്റെ റോള്‍ മോഡല്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
റൊണാള്‍ഡോയാണ് എന്റെ റോള്‍ മോഡല്‍
ആഴ്‌സനല്‍ താരമായ ബുക്കായോ സാക്ക റൊണാള്‍ഡോയുടെ കടുത്ത ആരാധകനാണ്. റൊണാള്‍ഡോയുടെ ശൈലിയുടെ വലിയ ആരാധകനാണ് താനെന്നും വളരെയധികം പ്രചോദനമായത് പോര്‍ച്ചുഗല്‍ താരത്തിന്റെ കരിയറാണെന്നുമാണ് ബുക്കായോ പറയുന്നത്. 'റൊണാള്‍ഡോയൊപ്പം കളിക്കണമെന്നതാണ് എന്റെ വലിയ സ്വപ്നം. അദ്ദേഹത്തിന്റെ കളിയുടെ വലിയൊരു ആരാധകനാണ് ഞാന്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് വലിയ ആദരവാണ് എനിക്കുള്ളത്.

ചെറുപ്പം മുതലേ എന്റെ റോള്‍ മോഡല്‍ അദ്ദേഹമാണ്. ഇപ്പോള്‍ പ്രൊഫഷനല്‍ ഫുട്‌ബോള്‍ കളിക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തോടുള്ള ആദരവ് കൂടി. എത്രത്തോളം അച്ചടക്കത്തോടെയാണ് അദ്ദേഹം കരിയര്‍ കൊണ്ടുപോകുന്നത്. ഫുട്‌ബോളില്‍ സാധ്യമാകുന്ന വ്യക്തിഗത നേട്ടങ്ങളെല്ലാം അദ്ദേഹം നേടിയിട്ടുണ്ട്. ഇതുകൊണ്ടാണ് അദ്ദേഹം സവിശേഷതയുള്ളവനാകുന്നത്. റൊണാള്‍ഡോയ്‌ക്കെതിരേ കളിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ഒപ്പം കളിക്കാന്‍ സാക്കയ്ക്ക് സാധിച്ചിട്ടില്ല.
റൊണാള്‍ഡോ എല്ലാവരേയും പിന്തുണക്കുന്നു
റൊണാള്‍ഡോ സഹതാരങ്ങളെ വളരെയധികം പിന്തുണക്കുന്ന താരമാണ്. പ്രതിസന്ധിയില്‍ അദ്ദേഹം മെസിയെ സഹായിക്കുന്നത് പോലും കണ്ടിട്ടുണ്ടെന്നും സാക്ക പറഞ്ഞു. '2016ല്‍ മെസി കഠിനമായൊരു തീരുമാനമെടുത്തു. ആളുകള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത വിരമിക്കല്‍ പ്രഖ്യാപനമായിരുന്നു ഇത്. മെസി പെനല്‍റ്റി പാഴാക്കിയതുകൊണ്ട് അവന്‍ മോശം താരമാകുന്നില്ല. മെസിയെ അന്ന് കണ്ണീരോടെ കണ്ടപ്പോള്‍ എല്ലാവര്‍ക്കും വളരെ സങ്കടമായി. ആ സമയത്ത് റൊണാള്‍ഡോയടക്കം മെസിയെ പിന്തുണച്ചിരുന്നു' സാക്ക പറഞ്ഞു.
വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ച് തിരിച്ചുവരാനുള്ള മെസിയുടെ തീരുമാനം തെറ്റായില്ല. അര്‍ജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കാന്‍ മെസിക്കായി. കൂടാതെ കോപ്പാ അമേരിക്കയിലും അര്‍ജന്റീനക്കൊപ്പം കപ്പടിക്കാന്‍ മെസിക്കായി. രണ്ട് പേരും കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. മെസി അമേരിക്കന്‍ ലീഗിലും റൊണാള്‍ഡോ സൗദി ലീഗിലുമാണ് കളിക്കുന്നത്. രണ്ട് പേരും അടുത്ത ലോകകപ്പ് കളിക്കാന്‍ സാധ്യതയില്ലെന്ന് തന്നെ പറയാം.