Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രായം 41ലെത്തും, റൊണാള്‍ഡോ ലോകകപ്പ് കളിക്കുമോ? ബ്രൂണോ ഫെര്‍ണാണ്ടസ് പറയുന്നു

ആധുനിക ഫുട്‌ബോളിലെ സൂപ്പര്‍ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഇപ്പോള്‍ സൗദി ക്ലബ്ബില്‍ അല്‍ നാസറിനൊപ്പമാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റ്‌സ് എന്നി ടീമുകള്‍ക്കൊപ്പം കളിച്ച ശേഷമാണ് അദ്ദേഹം സൗദി ലീഗിലേക്കെത്തുന്നത്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ കൂടുമാറ്റത്തിന് തയ്യാറെടുക്കുകയാണ് റൊണാള്‍ഡോ എന്നാണ് റിപ്പോര്‍ട്ട്. ചെല്‍സിയിലേക്ക് എത്താന്‍ റൊണാള്‍ഡോ ശ്രമം നടത്തുന്നുണ്ടെന്നാണ് സൂചന.

റൊണാള്‍ഡോ സൂപ്പര്‍ താരമാണെങ്കിലും ഇതുവരെ ലോകകപ്പ് നേടാനായിട്ടില്ല. ലയണല്‍ മെസി ഇതിനോടകം ലോകകപ്പില്‍ മുത്തമിടുകയും ചെയ്തു. അതും നായകനായി. ഈ സാഹചര്യത്തില്‍ അടുത്ത ലോകകപ്പ് കളിച്ച് റൊണാള്‍ഡോ തന്റെ കരിയറിന് വിരാമമിടുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ നിലവിലെ അദ്ദേഹത്തിന്റെ ഫോം പരിശോധിക്കുമ്പോള്‍ റൊണാള്‍ഡോക്ക് അടുത്ത ലോകകപ്പ് കളിക്കാന്‍ സാധിക്കുമെന്ന് കരുതാനാവില്ല.

അടുത്ത ലോകകപ്പ് 2026ലാണ്. കാനഡയിലും മെക്‌സിക്കോയിലും അമേരിക്കയിലുമായി നടക്കുന്ന ലോകകപ്പ് നടക്കുമ്പോഴേക്കും റൊണാള്‍ഡോയുടെ പ്രായം 41 ആവും. അതുകൊണ്ടുതന്നെ റൊണാള്‍ഡോക്ക് ലോകകപ്പ് കളിക്കാന്‍ സാധിക്കുമോയെന്നത് കണ്ടറിയണം. ഇപ്പോഴിതാ റൊണാള്‍ഡോ ലോകകപ്പ് കളിക്കുമോയെന്ന കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പോര്‍ച്ചുഗല്‍ യുവതാരമായ ബ്രൂണോ ഫെര്‍ണാണ്ടസ്.

'എന്റെ തോന്നലല്ല, റൊണാള്‍ഡോ ലോകകപ്പിനുണ്ടാവുമെന്ന ഉറച്ച വിശ്വാസമാണ് എനിക്കുള്ളത്. ദേശീയ ടീമിനൊപ്പം ലോകകപ്പ് നേടി വിരമിക്കുകയെന്ന അദ്ദേഹത്തിന്റെ ആഗ്രഹം പൂര്‍ത്തിക്കാന്‍ സാധിച്ചാല്‍ അത് മനോഹരമായിരിക്കും. അത് റൊണാള്‍ഡോയെപ്പോലെ തന്നെ പോര്‍ച്ചുഗലിലെ എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്' എന്നാണ് ബ്രൂണോ ഫെര്‍ണാണ്ടസ് പറഞ്ഞത്. പോര്‍ച്ചുഗല്‍ ജേഴ്‌സിയില്‍ റൊണാള്‍ഡോ അത്ഭുത പ്രകടനം പലവട്ടം കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ ലോകകപ്പിലേക്കെത്താനുള്ള ഭാഗ്യം ഇതുവരെ അദ്ദേഹത്തിനുണ്ടായിട്ടില്ല.

cristiano ronaldo

വരുന്ന ലോകകപ്പില്‍ കളിച്ചാലും കപ്പിലേക്കെത്തുക റൊണാള്‍ഡോയെ സംബന്ധിച്ച് പ്രയാസമായിരിക്കുമെന്നുറപ്പാണ്. 'ലോകകപ്പ് നേടുകയെന്നത് റൊണാള്‍ഡോയെ സംബന്ധിച്ച് വലിയ സ്വപ്‌നമാണ്. അത് നേടിക്കൊടുക്കാന്‍ ഞങ്ങള്‍ക്ക് സാധ്യമായത് എല്ലാം ചെയ്യും. 2026ല്‍ റൊണാള്‍ഡോ പോര്‍ച്ചുഗലിനായി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്' പോര്‍ച്ചുഗലിലെ റൊണാള്‍ഡോയുടെ സഹതാരമായ ജാവോ ഫെലിക്‌സ് പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായുള്ള റൊണാള്‍ഡോയുടെ വാക്കുകള്‍ വിരമിക്കല്‍ സൂചന നല്‍കുന്നതാണ്. വിരമിച്ച് കഴിഞ്ഞാലുള്ള പദ്ധതികളെക്കുറിച്ച് പോലും റൊണാള്‍ഡോ ഇപ്പോള്‍ തുറന്ന് പറഞ്ഞുകഴിഞ്ഞു. ലയണല്‍ മെസി അടുത്ത ലോകകപ്പും കളിക്കുമെന്നുറപ്പാണ്. അര്‍ജന്റീനയുടെ അടുത്ത ലോകകപ്പിനായുള്ള യോഗ്യതാ റൗണ്ട് പോരാട്ടങ്ങള്‍ക്കുള്ള ടീമില്‍ മെസി ഉള്‍പ്പെട്ടിട്ടുണ്ട്. മെസി അടുത്ത ലോകകപ്പിനുണ്ടാവുമെന്ന് തന്നെയാണ് റിപ്പോര്‍ട്ട്. റൊണാള്‍ഡോ കളിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Tuesday, January 14, 2025, 16:01 [IST]
Other articles published on Jan 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+