Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രൊമോഷന്‍കാരുടെ പോരില്‍ ബ്രൈറ്റണ്‍... മിലാന്റെ കുതിപ്പിന് ബ്രേക്ക്, മൂന്നടിച്ച് ബയേര്‍

ലണ്ടന്‍: യൂറോപ്പിലെ പ്രധാന ലീഗുകളില്‍ ഞായറാഴ്ച ചില ശ്രദ്ധേയമായ മല്‍സരങ്ങള്‍ നടന്നു. ഏറ്റവുമധികം ആരാധകരുള്ള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒരു കളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇറ്റാലിയന്‍ ലീഗില്‍ വമ്പന്‍ ടീമുകള്‍ കളത്തിലിറങ്ങി. സ്പാനിഷ് ലീഗിലെ ചില പ്രമുഖര്‍ക്കുംമല്‍സരങ്ങളുണ്ടായിരുന്നു.

ഒരടിയില്‍ ബ്രൈറ്റണ്‍

ഒരടിയില്‍ ബ്രൈറ്റണ്‍

പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ചയുണ്ടായിരുന്ന ഏക മല്‍സരം ന്യൂകാസില്‍ യുനൈറ്റഡും ബ്രൈറ്റണും തമ്മിലായിരുന്നു. കഴിഞ്ഞ സീസണില്‍ രണ്ടാം ഡിവിഷനിലായിരുന്ന ഇരുടീമും പ്രൊമോഷന്‍ നേടിയാണ് പ്രീമിയര്‍ ലീഗിലെത്തിയത്. പ്രൊമോഷന്‍കാരില്‍ തങ്ങളാണ് മിടുക്കരെന്ന് ബ്രൈറ്റണ്‍ തെളിയിച്ചു. 1-0നാണ് ന്യൂകാസിലിനെ അവര്‍ വീഴ്ത്തിയത്.

വിധി നിര്‍ണയിച്ചത്

വിധി നിര്‍ണയിച്ചത്

ന്യൂകാസില്‍-ബ്രൈറ്റണ്‍ പോരാട്ടത്തില്‍ മല്‍സരവിധി നിര്‍ണയിച്ചത് 51ാം മിനിറ്റില്‍ പിറന്ന ഗോളായിരുന്നു. ടോമര്‍ ഹെമദിന്റെ ഗോളാണ് ബ്രൈറ്റണ് ജയവും വിലപ്പെട്ട മൂന്നു പോയിന്റും സമ്മാനിച്ചത്. സ, സീസണില്‍ ആറു കളികൡ നിന്നും അവരുടെ രണ്ടാമത്തെ ജയം കൂടിയായിരുന്നു ഇത്.

മിലാന്‍ വീണു

മിലാന്‍ വീണു

ഇറ്റാലിയന്‍ ലീഗില്‍ ഈ സീസണില്‍ മികച്ച രീതിയില്‍ തുടങ്ങിയ മുന്‍ ചാംപ്യന്മാരായ എസി മിലാന് ആറാം റൗണ്ടില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. സംഡോറിയയോട് അവരുടെ മൈതാനത്ത് മിലാന്‍ 0-2ന് കീഴടങ്ങുകയായിരുന്നു.സീസണില്‍ മിലാന്റെ രണ്ടാമത്തെ തോല്‍വിയാണിത്.

ഒരു ഗോളില്‍ ഇന്റര്‍

ഒരു ഗോളില്‍ ഇന്റര്‍

മിലാനെപ്പോലെ ഈ സീസണ്‍ ഭേദപ്പെട്ട രീതിയില്‍ തുടങ്ങിയ മുന്‍ ജേതാക്കളായ ഇന്റര്‍മിലാന്‍ ആറാംറൗണ്ടില്‍ ജയിച്ചു കയറി. ജെനോയെ 1-0നാണ് ഇന്റര്‍ കീഴടക്കിയത്. സീസണില്‍ അവരുടെ അഞ്ചാം ജയം. മറ്റൊരു പ്രധാന മല്‍സരത്തില്‍ ഫിയൊറെന്റീന 1-0നു അറ്റ്‌ലാന്റയെ കീഴടക്കി. 16പോയിന്റോടെ ഇന്റര്‍ ലീഗില്‍ മൂന്നാമതും 12 പോയിന്റുമായി മിലാന്‍ ആറാമതുമാണ്.

അഞ്ച് ഗോള്‍ ത്രില്ലര്‍

അഞ്ച് ഗോള്‍ ത്രില്ലര്‍

സ്പാനിഷ് ലീഗില്‍ അഞ്ചു ഗോളുകള്‍ പിറന്ന ത്രില്ലറില്‍ മുന്‍ ജേതാക്കളായ വലന്‍സിയ 3-2നു റയല്‍ സോസിഡാഡിനെ മറികടന്നു. ഓരോ തവണയും പിന്നില്‍ നിന്ന ശേഷം ഗോള്‍ മടക്കി സോസിഡാഡ് ഒപ്പമെത്തിയെങ്കിലും മൂന്നാം ഗോളിനു മറുപടിയുണ്ടായില്ല.

വിയ്യാറയല്‍ തകര്‍ന്നടിഞ്ഞു

വിയ്യാറയല്‍ തകര്‍ന്നടിഞ്ഞു

മുന്‍ ചാംപ്യന്‍മാരായ വിയ്യാറയലിന് ദയനീയ പരാജയമാണ് എവേ മല്‍സരത്തില്‍ നേരിട്ടത്. ഗെറ്റാഫെയ്ക്ക് മുന്നില്‍ വിയ്യാറയല്‍ തകര്‍ന്നടിയുകയായിരുന്നു (4-0). നാലു ഗോളും രണ്ടാം പകുതിയിലായിരുന്നു. ഇരട്ടഗോള്‍ നേടി എയ്ഞ്ചല്‍ റോഡ്രിഗസാണ് ഗെറ്റാഫെയുടെ ഹീറോ.

ലെവര്‍ക്യൂസന്‍ മിന്നി

ലെവര്‍ക്യൂസന്‍ മിന്നി

ജര്‍മന്‍ ലീഗില്‍ രണ്ടു കളികള്‍ മാത്രമേ ഞായറാഴ്ച ഉണ്ടായിരുന്നുള്ളൂ. ബയേര്‍ ലെവര്‍ക്യൂസന്‍ 3-0ന് ഹാംബര്‍ഗിനെ കെട്ടുകെട്ടിച്ചപ്പോള്‍ ഹാനോവര്‍-കൊളോണ്‍ മല്‍സരം ഗോള്‍രഹിതമായി പിരിയുകയായിരുന്നു.

Story first published: Monday, September 25, 2017, 10:46 [IST]
Other articles published on Sep 25, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+