Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസൂക്ക വരുന്നത് പാകിസ്താന്‍ വഴി

സാവോ പോളോ: ലോകകപ്പ് എത്തിക്കഴിഞ്ഞു. ബ്രസീലും ക്രൊയേഷ്യയും ബ്രസൂക്ക തട്ടി കളി ഉദ്ഘാടനം ചെയ്യാന്‍ ഇനി മണിക്കൂരുകളുടെ ദൈര്‍ഘ്യം മാത്രം.

ഫുട്‌ബോള്‍ ലോകകപ്പ് അങ്ങ് ബ്രസീലിലാണ് നടക്കുന്നതെങ്കിലും ഫുട്‌ബോള്‍ വരുന്നത് അങ്ങ് പാകിസ്താനില്‍ നിന്നാണ്. ഫുട്‌ബോളില്‍ ഒന്നുമല്ലാത്ത പാകിസ്താനില്‍ നിന്ന്.

Brazuka

എന്താ ഞെട്ടിപ്പോയോ? ലോകകപ്പിന് പന്തുണ്ടാക്കുന്നത് അഡിഡാസ് ആണ്. 1970 മുതല്‍ തുടങ്ങിയ പതിവാണിത്. ഇത്തവണത്തെ ബ്രസൂക്ക നിര്‍മിച്ചത് പാകിസ്താനിലാണത്രെ.

ലോകകപ്പിന് ആവശ്യമായ ഫുട്‌ബോളുകള്‍ ചൈനയിലെ പ്ലാന്റില്‍ നിര്‍മിക്കാന്‍ കഴിയാതെ വന്നതോടെയാണ് ബ്രസൂക്ക പാകിസ്താനിലേക്ക് പോയതെന്നാണ് എക്‌സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സിയാല്‍ക്കോട്ടിലെ ഒരു നിര്‍മാണക്കമ്പനിയിലാണത്രെ ബോളുകള്‍ നിര്‍മിച്ചത്.

ഈ ഫാക്ടറിയില്‍ ആദ്മായ ലോക ഫുട്‌ബോളിനായി പന്തുകള്‍ നിര്‍മിക്കുന്നത്. ചാമ്പ്യന്‍സ് ലീഗിനും ഫ്രഞ്ച് ലീഗിനും ഒക്കെ ഇവിടെ നിന്ന് പന്തുണ്ടാക്കിക്കൊടുത്തിട്ടുണ്ട്. പക്ഷേ ലോകകപ്പിന് വേണ്ടി ഫുട്‌ബോള്‍ ഉണ്ടാക്കുന്നത് ആദ്യമാണ്.

ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ഫുട്‌ബോള്‍ നിര്‍മാണ കേന്ദ്രമാണ് പാകിസ്താനിലെ സിയാല്‍കോട്ട്. ഫുട്‌ബോള്‍ കളിയില്‍ പക്ഷേ പാകിസ്താന്‍ ഏറെ പിറകിലാണ്. ഫിഫ റാങ്കിങില്‍ 159 ആണ് പാകിസ്താന്റെ പൊസിഷന്‍.

Story first published: Thursday, June 12, 2014, 10:45 [IST]
Other articles published on Jun 12, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+