ഈ അവസ്ഥയില്‍ ഫുട്‌ബോളോ?; ബ്രസീലിലെ പകുതി പേര്‍ക്കും ലോകകപ്പില്‍ താത്പര്യമില്ല
മോസ്‌കോ: റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളില്‍ ബ്രസീല്‍ കിരീടം നേടുമെന്നാണ് വലിയൊരു വിഭാഗത്തിന്റെ പ്രവചനം. ഫുട്‌ബോളിനെ ജീവവായുപോലെ സ്‌നേഹിക്കുന്ന ബ്രസീലുകാര്‍ക്ക് ഒരു ലോകകിരീടം അത്രമേല്‍ ആഘോഷമായിരിക്കുമെന്നുമുറപ്പ്. എന്നാല്‍, ബ്രസീലിലെ പകുതിയോളം പേര്‍ക്കും ലോകകപ്പ് ഫുട്‌ബോളില്‍ താത്പര്യമില്ലെന്നു വന്നാലോ.

അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ പറയുന്നത് 53 ശതമാനം ബ്രസീലുകാര്‍ക്കും ലോകകപ്പില്‍ താത്പര്യമില്ലെന്നാണ്. രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥയും അഴിമതിയും അവരുടെ ജീവിതം അത്രമേല്‍ ദുരിതപൂര്‍ണമാക്കിയിരിക്കുന്നു. ഈ അവസ്ഥയില്‍ ഫുട്‌ബോള്‍ ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥയിലല്ല തങ്ങളെന്നാണ് ബ്രസീലുകാര്‍ പറയുന്നത്.
സര്‍വേയില്‍ പങ്കെടുത്ത 18 ശതമാനം പേര്‍ക്കുമാത്രമേ ലോകകപ്പില്‍ അതിയായ താത്പര്യമുള്ളൂ. 18 ശതമാനം പേര്‍ക്ക് കുറച്ച് താത്പര്യമുണ്ട്. 9 ശതമാനം പേര്‍ക്ക് ചെറിയ താത്പര്യം മാത്രമേ ഉള്ളൂ എന്നു പറയുന്നു. 174 നഗരങ്ങളില്‍ നിന്നായുള്ള 2,2824 പേര്‍ സര്‍വേയില്‍ പങ്കെടുത്തു. അതേസമയം, ജനുവരിയില്‍ നടന്ന സര്‍വേയില്‍ 42 ശതമാനം പേര്‍ ആണ് ലോകകപ്പില്‍ താത്പര്യമില്ലെന്ന് അറിയിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications