'ബ്രസീല്‍ 7-1ന് തോറ്റ ടിവിയില്‍ ആണോ ഇത്തവണയും കാണുന്നത്'?; ബ്രസീലില്‍ ടിവി വാങ്ങാന്‍ നെട്ടോട്ടം
റിയോ ഡി ജനീറോ: ഫുട്‌ബോള്‍ എന്നാല്‍ ബ്രസീലുകാര്‍ക്ക് എല്ലാമാണ്. അതുകഴിഞ്ഞുമാത്രമേ അവര്‍ക്ക് മറ്റെന്തുമുള്ളൂ. ഫുട്‌ബോള്‍ തന്നെയാണ് അവരുടെ ജീവിതം എന്നുതന്നെ പറയാം. ലോകകപ്പ് ഫുട്‌ബോള്‍ അടുത്തിരിക്കെ ഇത്തവണ ചാമ്പ്യന്മാരാകുമെന്ന് ഉറപ്പിക്കുന്ന ടീമുകളിലൊന്നാണ് ബ്രസീല്‍. അതുകൊണ്ടുതന്നെ ടീമിന്റെ കിരീടധാരണം കാണാന്‍ അവര്‍ ഒരുക്കങ്ങളും തുടങ്ങി.

ഇതിനായി പഴയ ടെലിവിഷനുകള്‍ മാറ്റി പുതിയവ വാങ്ങാനാണ് ജനങ്ങളുടെ തിരക്കുകൂട്ടല്‍. പുതിയ, വലുപ്പമുള്ള ടിവിയില്‍ തന്നെ രാജ്യത്തിന്റെ പ്രകടനം കാണുന്നത് ഒന്നു വേറെതന്നെയാണെന്നാണ് ഫുട്‌ബോള്‍ ഭ്രാന്തന്മാരുടെ നിലപാട്. ഇത്തരക്കാരെ ലക്ഷ്യമാക്കി പ്രധാന ടെലിവിഷന്‍ കമ്പനികളെല്ലാം വന്‍ ഓഫറുകളുമായി രംഗത്തുണ്ട്.
ഇരുപത്തിയഞ്ചു ശതമാനത്തോളമാണ് അടുത്തിടെ ടിവികളുടെ വില്‍പന വര്‍ധിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു. ലോകകപ്പിന് ഒരാഴ്ച മാത്രമേ ശേഷിക്കുന്നുള്ളൂ. അപ്പോഴേക്കും എത്ര ഇരട്ടിയായിരിക്കും വില്‍പനയെന്നത് പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഓരോ ദിവസം കഴിയുന്തോറും ഓണ്‍ലൈന്‍ വഴിയും അല്ലാതെയും ടിവി വാങ്ങാന്‍ ജനങ്ങള്‍ തിരക്കുകൂട്ടുകയാണ്.
ബ്രസീല്‍ 7-1ന് തോറ്റ ടിവിയിലാണോ ഇത്തവണയും നിങ്ങള്‍ ഫുട്‌ബോള്‍ കാണാനിരിക്കുന്നത്, എന്നാണ് ഒരു കമ്പനിയുടെ പരസ്യം തന്നെ. അതായത്, പഴയവ മാറ്റി പുതിയത് വാങ്ങിപ്പിക്കാനുള്ള തന്ത്രം. ബ്രസീലില്‍ മാത്രമല്ല, ലോകകപ്പിനെത്തുന്ന രാജ്യങ്ങളിലെല്ലാം ടെലിവിഷന്‍ വില്‍പന കുത്തനെ വര്‍ദ്ധിച്ചിട്ടുണ്ട്. ലോകകപ്പ് ആരംഭിക്കുമ്പോഴേക്കും ലോകത്തെ മിക്ക ടിവി കമ്പനികളും ശതകോടികളുടെ ലാഭമാണുണ്ടാക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications