Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുരുഷന്‍മാരുമായി വഴിവിട്ട ബന്ധം!! 23 കാരനായ കാമുകനെ നെയ്മറുടെ അമ്മ ഒഴിവാക്കി

റിയോ ഡി ജനയ്‌റോ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറുടെ അമ്മ അദ്ദേഹത്തേക്കാള്‍ പ്രായം കുറഞ്ഞ യുവാവുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വലിയ കോളിളക്കമുണ്ടായിരുന്നു. 23കാരനായ യുവാവുമായി താന്‍ പ്രണയത്തിലാണെന്നു നെയ്മറുടെ 52കാരിയായ അമ്മ നദീന്‍ ഗോണ്‍കാല്‍വസ് തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ സ്ഥിരീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇരുവരും വഴിതെറ്റി പിരിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

neymar mother

ബ്രസീല്‍ വംശജനും ഗെയിമറുമായ ടിയാഗോ റാമോസുമായി താന്‍ പ്രണയത്തിലാണെന്നു ഇന്‍സ്റ്റഗ്രാമില്‍ ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പമായിരുന്നു നദീന്‍ സ്ഥിരീകരിച്ചത്. എന്നാല്‍ താനുമായി അടുപ്പത്തിലാവും മുമ്പ് നിരവധി പുരുഷന്‍മാരുമായി ഇയാള്‍ക്കു വഴിവിട്ട ബന്ധമുണ്ടായിരുന്നതായി നദീന്‍ കണ്ടെത്തുകയായിരുന്നു. ബ്രസീലിലെ പ്രശസ്ത നടനായ കാര്‍ലിഞ്ഞോസ് മെയയും ഇക്കൂട്ടത്തിലുണ്ട്. ഇക്കാര്യങ്ങളെല്ലാം അറിഞ്ഞതോടെയാണ് ടിയാഗോയുമായുള്ള ബന്ധം നദീന്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തേ ടിയാഗോയ്‌ക്കൊപ്പം സ്വന്തം വീട്ടില്‍ ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ നദീന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടപ്പോള്‍ ആശംസകളുമായി നെയ്മറും രംഗത്തു വന്നിരുന്നു. സന്തോഷവതിയായിരിക്കും അമ്മേ, ഒരു പാട് ഇഷ്ടം എന്നായിരുന്നു ഫോട്ടോയ്ക്കു താഴെ നെയ്മറുടെ കമന്റ്. നെയ്മറുടെ കടുത്ത ആരാധകന്‍ കൂടിയായിരുന്നു ടിയാഗോ എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. നാലു വര്‍ഷങ്ങള്‍ക്കു മുമ്പാണ് നെയ്മറുടെ പിതാവും നദീനും തമ്മില്‍ വിവാഹമോചിതരായത്. 25 വര്‍ഷം നീണ്ട ബന്ധത്തിനു ശേഷമായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്.

neyma

2017ല്‍ തന്റെ ആരാധന അറിയിച്ചു കൊണ്ട് നെയ്മര്‍ക്കു അദ്ദേഹം സന്ദേശം അയച്ചിരുന്നതായും ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നെയ്മര്‍ നിങ്ങള്‍ ഗംഭീര താരമാണ്. നിങ്ങളെപ്പോലൊരു താരത്തിന്റെ ആരാധകനാണെന്നത് എങ്ങനെ വിശദീകരിക്കണമെന്ന് അറിയില്ല. നിങ്ങള്‍ കളിക്കുന്നത് കാണുമ്പോള്‍ വലിയ പ്രചോദനമാണ് ലഭിക്കുന്നത്. ഒരു ദിവസം നിങ്ങള്‍ ഈ സന്ദേശം വായിക്കുമെന്ന് വിശ്വസിക്കുന്നതായും നിങ്ങളുടെ സഹോദരനെപ്പോലെയാവാനും ഒപ്പം കളിക്കാനും ആഗ്രഹമുണ്ടെന്നും നെയ്മര്‍ക്ക് അയച്ച സന്ദേശത്തില്‍ ടിയാഗോ കുറിച്ചിരുന്നു. ഒരു ദിവസം നിങ്ങളെ നേരിട്ടു കാണും. കാരണം ഞാന്‍ സ്വപ്‌നങ്ങളില്‍ വിശ്വസിക്കുന്നു. ലക്ഷ്യം നേടാന്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ല. നേട്ടങ്ങള്‍ കൊയ്ത്, സന്തോഷവാനായി ദൈവത്തിനൊപ്പം നില്‍ക്കൂയെന്നും ടിയാഗോയുടെ സന്ദേശത്തിലുണ്ടായിരുന്നു.

Story first published: Friday, April 24, 2020, 15:58 [IST]
Other articles published on Apr 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+