Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മറുടെ അമ്മയ്ക്ക് 22 കാരന്‍ കാമുകന്‍! അതും താരത്തിന്റെ കട്ട ഫാന്‍... പ്രതികരിച്ച് നെയ്മര്‍

റിയോ ഡി ജനയ്‌റോ: ബ്രസീലിന്റെയും പിഎസ്ജിയുടെയും സൂപ്പര്‍ താരം നെയ്മറുടെ അമ്മ തന്റെ മകനേക്കാള്‍ ആറു വയസ്സ് കുറവുള്ള യുവാവുമായി പ്രണയത്തില്‍. 52 കാരിയായ നദീന്‍ ഗോണ്‍കാല്‍വസിന്റെ കാമുകന്‍ 22 വയസ്സ് മാത്രമുള്ള ഗെയിമര്‍ കൂടിയായ ടിയാഗോ റാമോസാണ്. നെയ്മറുടെ കടുത്ത ആരാധകന്‍ കൂടിയാണ് റാമോസ് എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. താനും റാമോസും തമ്മില്‍ പ്രണയത്തിലാണെന്നു നദീന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

neymar

നാലു വര്‍ഷങ്ങള്‍ക്കു മുമ്പാണ് നെയ്മറുടെ പിതാവും നദീനും തമ്മില്‍ വിവാഹമോചിതരായത്. 25 വര്‍ഷം നീണ്ട ബന്ധത്തിനു ശേഷമായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. 4കെ ഈസിയെന്ന ഗെയിമിങ് സംഘത്തില്‍ അംഗമാണ് മോഡല്‍ കൂടിയായ നെയ്മറുടെ അമ്മയുടെ കാമുകന്‍ റാമോസ്. ഞായറാഴ്ചയാണ് റാമോസിനൊപ്പമുള്ള ചിത്രം ഇന്‍സറ്റഗ്രാമിലൂടെ പങ്കുവച്ച് നദീന്‍ തങ്ങളുടെ ബന്ധം പരസ്യമാക്കിയത്. വിശദീകരാക്കാനാവാത്തത് വിവരിക്കാന്‍ കഴിയില്ല, നിങ്ങള്‍ അതില്‍ ജീവിക്കുന്നുവെന്ന ക്യാപ്ഷനോടൊയായിരുന്നു നദീന്‍ ചിത്രം പങ്കിട്ടത്.

തന്റെ അമ്മയുടെ പുതിയ പ്രണയം നെയ്മറും അംഗീകരിച്ചു കഴിഞ്ഞതായി അദ്ദേഹത്തിന്റെ പ്രതികരണം തെളിയിക്കുന്നു. ഫോട്ടോയ്ക്കു താഴെ നെയ്മര്‍ കുറിച്ചത് ഇങ്ങനെയായിരുന്നു- സന്തോഷവതിയായിരിക്കൂ അമ്മേ, ഒരു പാട് ഇഷ്ടം. ബ്രസീലിലെ പെര്‍ണാംബ്യുക്കോയില്‍ ജനിച്ച റാമോസ് നേരത്തേ തന്നെ നെയ്മറുടെ കടുത്ത ആരാധകനായിരുന്നു. 2017ല്‍ തന്റെ ആരാധന അറിയിച്ചു കൊണ്ട് നെയ്മര്‍ക്കു അദ്ദേഹം സന്ദേശം അയച്ചിരുന്നതായും ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

nadine

നെയ്മര്‍ നിങ്ങള്‍ ഗംഭീര താരമാണ്. നിങ്ങളെപ്പോലൊരു താരത്തിന്റെ ആരാധകനാണെന്നത് എങ്ങനെ വിശദീകരിക്കണമെന്ന് തനിക്കറിയില്ല. നിങ്ങള്‍ കളിക്കുന്നത് കാണുമ്പോള്‍ വലിയ പ്രചോദനമാണ് ലഭിക്കുന്നത്. ഒരു ദിവസം നിങ്ങള്‍ ഈ സന്ദേശം വായിക്കുമെന്ന് വിശ്വസിക്കുന്നതായും നിങ്ങളുടെ സഹോദരനെപ്പോലെയാവാനും ഒപ്പം കളിക്കാനും ആഗ്രഹമുണ്ടെന്നും നെയ്മര്‍ക്ക് അയച്ച സന്ദേശത്തില്‍ റാമോസ് കുറിച്ചിരുന്നു. ഒരു ദിവസം നിങ്ങളെ നേരിട്ടു കാണും. കാരണം ഞാന്‍ സ്വപ്‌നങ്ങളില്‍ വിശ്വസിക്കുന്നു. ലക്ഷ്യം നേടാന്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ല. നേട്ടങ്ങള്‍ കൊയ്ത്, സന്തോഷവാനായി ദൈവത്തിനൊപ്പം നില്‍ക്കൂയെന്നും റാമോസിന്റെ സന്ദേശത്തിലുണ്ടായിരുന്നു.

Story first published: Tuesday, April 14, 2020, 11:54 [IST]
Other articles published on Apr 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+