Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി നമ്പര്‍ വണ്‍, റൊണാള്‍ഡോയെ തഴഞ്ഞ് റൊണാള്‍ഡോ! ആദ്യ അഞ്ചില്‍ പോലുമില്ല

ronaldo

സാവോപോളോ: ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിന് ഒന്നല്ല, ഉത്തരം രണ്ടായിരിക്കും. കാരണം പ്രതിഭ കൊണ്ട് തോളോട് തോള്‍ നില്‍ക്കുന്ന രണ്ടു ഇതിഹാസങ്ങള്‍ ഇപ്പോള്‍ കാല്‍പ്പന്തുകളിയിലെ സിംഹാസത്തിനിനു വേണ്ടി പോരടിക്കുന്നുണ്ട്. ഒന്ന് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയാണെങ്കില്‍ മറ്റൊരാള്‍ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയായിരിക്കും.

ഇവരില്‍ ബെസ്റ്റ് ആരെന്ന് പറയുക ദുഷ്‌കരം തന്നെയാണ്. എന്നാല്‍ നിലവില്‍ മല്‍സരരംഗത്തുള്ള അഞ്ചു മികച്ച കളിക്കാരെ തിരഞ്ഞെടുത്താല്‍ അക്കൂട്ടത്തില്‍ രണ്ടു പേരും ഉണ്ടായിരിക്കുമെന്നുറപ്പാണ്. എന്നാല്‍ രണ്ടു പേരില്‍ ഒരാളെ തഴഞ്ഞ് ടോപ്പ് ഫൈവിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ബ്രസീലിന്റെ മുന്‍ ഇതിഹാസം റൊണാള്‍ഡോ. റൊണാള്‍ഡോയെയാണ് ബ്രസീലിയന്‍ റൊണാള്‍ഡോ തന്റെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കി ഫുട്‌ബോള്‍ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുന്നത്.

മെസ്സി നമ്പര്‍ വണ്‍

മെസ്സിയാണ് നിലവില്‍ ലോകത്തിലെ നമ്പര്‍ വണ്‍ താരമെന്ന് റൊണാള്‍ഡോ ചൂണ്ടിക്കാട്ടി. ഫുട്‌ബോള്‍ കണ്ട എക്കാലത്തെയും മികച്ച താരങ്ങളുടെ നിരയിലാണ് ബാഴ്‌സലോണയുടെ നെഞ്ചിടിപ്പ് കൂടിയായ മെസ്സിയുടെ സ്ഥാനമെന്ന് എഎസിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
മെസ്സി തന്നെയാണ് നമ്പര്‍ വണ്‍ എന്നതില്‍ സംശയമില്ല. ഇനി ഇതുപോലെയൊരു പ്രതിഭയെ കാണണമെങ്കില്‍ 20-30 വര്‍ഷമെങ്കിലും വേണ്ടിവരുമെന്നും രണ്ടു തവണ ഫിഫയുടെ ബാലണ്‍ ഡിയോറും രണ്ടു ലോകകപ്പുകളും സ്വന്തമാക്കിയിട്ടുള്ള 43 കാരനായ റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

മറ്റു നാലു പേര്‍

നാട്ടുകാരനും ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജിയുടെ സൂപ്പര്‍ താരവുമായ നെയ്മര്‍, ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ മജീഷ്യന്‍ മുഹമ്മദ് സലാഹ്, റയല്‍ മാഡ്രിഡിന്റെ ബെല്‍ജിയം മിഡ്ഫീല്‍ഡ് മാസ്റ്റര്‍ ഈദന്‍ ഹസാര്‍ഡ്, പിഎസ്ജിയുടെ ഫ്രഞ്ച് സെന്‍സേഷന്‍ കിലിയന്‍ എംബാപ്പെ എന്നിവരാണ് റൊണാള്‍ഡോയുടെ ടോപ്പ് ഫൈവ് ലിസ്റ്റിലുള്ള മറ്റു കളിക്കാര്‍.
മുഹമ്മദ് സലാഹ്, ഹസാര്‍ഡ്, നെയ്മര്‍ എന്നിവരുടെയെല്ലാം കളി കാണാന്‍ വളരെ ഇഷ്ടമാണ്. ആസ്വദിക്കുന്ന മറ്റൊരു ഫുട്‌ബോളര്‍ എംബാപ്പെയാണെന്നും റൊണാള്‍ഡോ പറഞ്ഞു.

എംബാപ്പെയെ താരതമ്യം ചെയ്യുന്നു

ഫ്രഞ്ച് ലീഗിന്റെ ഈ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ എംബാപ്പെയെ റൊണാള്‍ഡോയാടാണ് പലരും താരമ്യം ചെയ്യുന്നത്. ഈ താരതമ്യത്തെക്കുറിച്ചും ബ്രസീലിയന്‍ ഇതിഹാസം പ്രതികരിച്ചു.
എംബാപ്പെ തന്നെപ്പോലെയാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. നല്ല വേഗവും ഫിനിഷിങ് മികവും ഗ്രൗണ്ടില്‍ മിന്നല്‍ വേഗത്തില്‍ നീങ്ങാനുമുള്ള ശേഷി എംബാപ്പെയ്ക്കുണ്ട്. രണ്ടു കാല്‍ കൊണ്ടും ഷൂട്ട് ചെയ്യാനും അദ്ദേഹം മിടുക്കനാണ്. സമാനമായ പല കാര്യങ്ങളും താനും എംബാപ്പെയും തമ്മിലുണ്ട്. പക്ഷെ താരതമ്യങ്ങള്‍ തനിക്കു ഇഷ്ടമില്ല. പ്രത്യേകിച്ചും രണ്ടു തലമുറയില്‍പ്പെട്ട താരങ്ങളെ താരതമ്യം ചെയ്യുന്നത് ശരിയല്ല. കാരണം സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്നും റൊണാള്‍ഡോ വിശദമാക്കി.

ലാ ലിഗ ബെസ്റ്റ്

സ്പാനിഷ് ലീഗാണ് (ലാ ലിഗ) നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ലീഗെന്നു റൊണാള്‍ഡോ അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ലാ ലിഗയേക്കാള്‍ മികച്ചതാണോയെന്ന കാര്യത്തില്‍ തനിക്കു വ്യക്തതയില്ല. ടെലിവിഷനിലൂടെയുള്ള വരുമാനം നോക്കുമ്പോള്‍ ക്ലബ്ബുകള്‍ കൂടുതല്‍ ലഭിക്കുന്നുണ്ടായിരിക്കാം. എന്നാല്‍ മികച്ച പല താരങ്ങളും കളിക്കുന്നത് ലാ ലിഗയിലാണെന്നു സ്പാനിഷ് ക്ലബ്ബായ റയല്‍ വല്ലഡോലിഡിന്റെ ഭൂരിഭാഗം ഓഹരിയും കൈവശം വയ്ക്കുന്ന റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, June 2, 2020, 10:52 [IST]
Other articles published on Jun 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+