Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നികുതിയടച്ചില്ല, നെയ്മറിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

സാവോപോളോ: നെയ്മര്‍ എന്ന് പറഞ്ഞാല്‍ ഫുട്‌ബോളിന്റെ ആവേശമാണ്. അപ്പോള്‍ പിന്നെ ബ്രസീലുകാര്‍ക്ക് എങ്ങനെ ആയിരിയ്ക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പക്ഷേ എത്ര വലിയ നെയ്മര്‍ ആയാലും നികുതി കൃത്യമായി അടച്ചില്ലെങ്കില്‍ പണികിട്ടും. അത് ഇപ്പോള്‍ തെളിഞ്ഞിരിയ്ക്കുന്നു. ലീഗ് ഫുട്‌ബോളില്‍ ബാഴ്‌ലസോണയ്ക്ക് വേണ്ടി കളിയ്ക്കുന്ന നെയ്മറിന്റെ സ്വത്തുവകകള്‍ മരവിപ്പിയ്ക്കാനാണ് ഇപ്പോള്‍ ബ്രസാലിലെ കോടതി ഉത്തരവിട്ടിരിയ്ക്കുന്നത്.

Neymar

ചില്ലറ തുകയുടെ ക്രമക്കേടൊന്നും അല്ല അന്വേഷണത്തില്‍ കണ്ടെത്തിയിരിയ്ക്കുന്നത്. 2011 മുതല്‍ 2013 വരെയുള്ള വര്‍ഷങ്ങളിലെ നികുതി അടയ്ക്കുന്നതിലാണ് വീഴ്ച വരുത്തിയിട്ടുള്ളത്. ഏതാണ്ട് നൂറ് കോടിയില്‍ പരം രൂപയുടെ ക്രമക്കേടാണ്.

നെയ്മറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ഒന്നും മരവിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വീടും വാഹനങ്ങളും വില്‍ക്കാന്‍ പാടില്ല. ഏതാണ്ട് മൂന്നൂറ് കോടി രൂപയുടെ സ്വത്തുക്കളാണ് ഇപ്പോള്‍ കോടതി ഉത്തരവ് പ്രകാരം മരവിപ്പിച്ചിരിയ്ക്കുന്നത്.

നെയ്മര്‍ എന്തായാലും ഈ വിവാദത്തോട് പ്രതികരിച്ചിട്ടില്ല. എന്നാല്‍ മാതാപിതാക്കള്‍ പ്രതികരിച്ചു. തങ്ങളുടെ മകന്‍ നികുതി അടയ്ക്കുന്നതില്‍ ഒരു ക്രമക്കേടും കാണിച്ചിട്ടില്ലെന്നാണ് അവര്‍ പറയുന്നത്.

Story first published: Saturday, September 26, 2015, 14:49 [IST]
Other articles published on Sep 26, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+