Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീല്‍ ഡാാാ...പെറുവിനെതിരെ കാനറികള്‍ക്ക് തകര്‍പ്പന്‍ ജയം

ലിമ(പെറു): ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിന് വീണ്ടും ജയം. പെറുവിനെതിരെ നടന്ന പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കാനറികള്‍ വിജയം സ്വന്തമാക്കിയത്. 58ാം മിനിറ്റില്‍ ഗബ്രീയേല്‍ ജീസസും 78ാം മിനിറ്റില്‍ റെനാറ്റോ അഗസ്റ്റയുമാണ് ബ്രസീലിന് വേണ്ടി ഗോളുകള്‍ നേടിയത്.

വിരസമായ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താനായില്ല. ബ്രസീലിന് വേണ്ടി രണ്ടാം ഗോള്‍ നേടിയ അഗസ്‌റ്റോയ്ക്ക് കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ പെറു താരത്തെ ഫൗള്‍ ചെയ്തതിന് മഞ്ഞക്കാര്‍ഡ് കിട്ടി. തുടര്‍ന്ന് ഇരു ടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും ആദ്യ പകുതിയില്‍ ഗോളൊന്നും പിറന്നില്ല.

brazil

രണ്ടാം പകുതിയിലാണ് ബ്രസീലിന്റെ രണ്ടു ഗോളുകളും പിറന്നത്. 58-ാം മിനിറ്റില്‍ ബോക്‌സിന്റെ മധ്യത്തില്‍ നിന്ന് പെറു ഗോള്‍ വല ലക്ഷ്യമാക്കി ഗബ്രിയേല്‍ ജീസസ് തൊടുത്ത വലംകാല്‍ ഷോട്ട് പോസ്റ്റിന്റെ വലതുമൂലയിലായി പതിച്ചപ്പോള്‍ ഗ്യാലറികളില്‍ ആരവമുയര്‍ന്നിരുന്നു.

ആദ്യ ഗോളിന് ശേഷം മൂന്നു സബ്‌സ്റ്റിറ്റിയൂഷനാണ് പെറു നടത്തിയത്. മുന്നേറ്റ നിരയില്‍ ജോയല്‍ സാഞ്ചസിനെയും റൗള്‍ റോഡിയസിനെയും പെറു കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല.

78ാം മിനിറ്റില്‍ ഗബ്രീയെല്‍ ജീസസ തന്നെയാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. ജീസസ് നല്‍കിയ പാസില്‍ നിന്നുമായിരുന്നു റെനോറ്റോ അഗസ്‌റ്റോ ബ്രസീലിന് വേണ്ടി രണ്ടാം ഗോള്‍ നേടിയത്. ജീസസില്‍ നിന്ന് ബോക്‌സിനുള്ളില്‍ വെച്ച് പന്ത് സ്വീകരിച്ച അഗസ്റ്റോ ഒരു നിമിഷം പോലും വൈകാതെ തന്നെ പോസ്റ്റിലേക്ക് അടിച്ചു കയറ്റി. സ്‌കോര്‍ 2-0

കളിയുടെ അവസാന നിമിഷങ്ങളില്‍ ഇരുടീമുകളും ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോളൊന്നും വീണില്ല.പെറുവിനെ അവരുടെ സ്വന്തം നാട്ടില്‍ വെച്ച് തോല്‍പ്പിച്ച കാനറികള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ പോരാട്ടങ്ങളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 27 പോയിന്റാണ് ഇതുവരെയുള്ള ആദ്യ റൗണ്ട് പോരാട്ടങ്ങളില്‍ നിന്ന് ബ്രസീലിനുള്ളത്.

Story first published: Wednesday, November 16, 2016, 10:54 [IST]
Other articles published on Nov 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+