Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊച്ചിയെ ത്രില്ലടിപ്പിക്കാന്‍ വീണ്ടും ബ്രസീല്‍... എതിരാളി ഹോണ്ടുറാസ്, ഗോള്‍മഴ പ്രതീക്ഷിച്ച് ആരാധകര്‍

കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ ലാറ്റിനമേരിക്കന്‍ വമ്പന്‍മാരായ ബ്രസീല്‍ വീണ്ടും കൊച്ചിയില്‍ ബൂട്ടണിയുന്നു. ബുധനാഴ്ച നടക്കുന്ന പ്രീക്വാര്‍ട്ടറിലാണ് മഞ്ഞപ്പട കളത്തിലിറങ്ങുക. കൊച്ചി വേദിയാവുന്ന ഏക പ്രീക്വാര്‍ട്ടര്‍ മല്‍സരം കൂടിയാണിത്. രാത്രി എട്ടു മണിക്കു ദുര്‍ബലരായ ഹോണ്ടുറാസുമായാണ് ബ്രസീല്‍ ഏറ്റുമുട്ടുന്നത്.

വൈകീട്ട് അഞ്ചിനു നടക്കുന്ന മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ ടീമുകളായ ഘാനയും നൈജറും മാറ്റുരയ്ക്കും. ഈ മല്‍സരത്തിനു വേദിയാവുന്നത് മുംബൈയിലെ ഡിവൈ പട്ടീല്‍ സ്റ്റേഡിയമാണ്.

ലക്ഷ്യമിടുന്നത് വമ്പന്‍ ജയം

ലക്ഷ്യമിടുന്നത് വമ്പന്‍ ജയം

ഏറ്റവും ദുര്‍ബലരായ എതിരാളികളെയാണ് പ്രീക്വാര്‍ട്ടറില്‍ ബ്രസീലിനു ലഭിച്ചത്. അതുകൊണ്ടു തന്നെ വമ്പന്‍ ജയത്തോടെ ക്വാര്‍ട്ടറിലേക്കു മുന്നേറാമെന്ന ആത്മവിശ്വാസത്തിലാണ് നെയ്‌റുടെ അനുജന്‍മാര്‍.

അപരാജിത മുന്നേറ്റം

അപരാജിത മുന്നേറ്റം

അപരാജിത കുതിപ്പാണ് ടൂര്‍ണമന്റെില്‍ ബ്രസീല്‍ ഇതുവരെ നടത്തിയത്. കളിച്ച മൂന്നു മല്‍സരങ്ങളിലും മഞ്ഞപ്പട എതിരാളികളെ കശാപ്പ് ചെയ്തു. തുടരെ മൂന്നു വിജയങ്ങളോടെ ഗ്രൂപ്പ് ചാംപ്യന്‍മാരാവുവം ബ്രസീലിനു സാധിച്ചു. സ്‌പെയിനിനെ 2-1നും ഉത്തര കൊറിയ, നൈജര്‍ ടീമുകളെ 2-0നും ബ്രസീല്‍ തോല്‍പ്പിക്കുകയായിരുന്നു.

സൂപ്പര്‍ ജോടി

സൂപ്പര്‍ ജോടി

രണ്ടു താരങ്ങളാണ് ബ്രസീല്‍ ടീമിന്റെ കുതിപ്പിന് വേഗം കൂട്ടുന്നത്. ലിങ്കണും പൗലിഞ്ഞോയും. ടൂര്‍ണമെന്റില്‍ ബ്രസീലിന്റെ മൂന്നു മല്‍സരങ്ങളിലും ഇരുവരുടെയും ശക്തമായ സാന്നിധ്യം കണ്ടു. സ്‌പെയിനിനെതിരേയും കൊറിയക്കെതിരേയും ബ്രസീലിനായി ഗോളുകള്‍ നേടിയത് ലിങ്കണും പൗലിഞ്ഞോയുമായിരുന്നു.

 മികച്ച ആരാധക പിന്തുണ

മികച്ച ആരാധക പിന്തുണ

സ്വന്തം നാട്ടില്‍ ലഭിക്കുന്നതു പോലെയുള്ള പിന്തുണയാണ് ബ്രസീല്‍ ടീമിനു കൊച്ചിയില്‍ ലഭിക്കുന്നത്. കേരളത്തില്‍ ബ്രസീല്‍ ടീമിന് നിരവധി ആരാധകരുണ്ട്. കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം ബ്രസീലിനെ പിന്തുണയ്ക്കാന്‍ ഒട്ടനവധി ആരാധകരാണ് മഞ്ഞ ജഴ്‌സിയണിഞ്ഞെത്തിയത്.

തിരിച്ചുവരവ്

തിരിച്ചുവരവ്

കൊച്ചിയിലേക്ക് ബ്രസീലിന്റെ തിരിച്ചുവരവ് മല്‍സരം കൂടിയാണിത്. ആദ്യ രണ്ടു ഗ്രൂപ്പു മല്‍സരങ്ങളും കൊച്ചിയില്‍ കളിച്ച ബ്രസീല്‍ അവസാന ഗ്രൂപ്പ് മല്‍സരം കളിച്ചത് ഗോവയിലായിരുന്നു. തികച്ചും അപ്രതീക്ഷിതമായാണ് ബ്രസീലിന്റെ മല്‍സരം ഒരിക്കല്‍ക്കൂടി കാണാന്‍ മലയാളികള്‍ക്കു ഭാഗ്യം ലഭിച്ചത്.

ഘാനയ്ക്ക് നൈജര്‍

ഘാനയ്ക്ക് നൈജര്‍

നിലവിലെ ചാംപ്യന്മാരായ ഘാനയുടെ അഭാവത്തില്‍ ഈ ലോകകപ്പില്‍ ആഫ്രിക്കയില്‍ നിന്നു കിരീട സാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്ന ടീമാണ് ഘാന. സീനിയര്‍ ലോകകപ്പുകളിലും ജൂനിയര്‍ ലോകകപ്പുകളിലുമെല്ലാം ഒരുപോലെ മികവ് തെളിയിച്ചിട്ടുള്ള ഘാനയ്ക്ക് തന്നെയാണ് നൈജറിനെതിരേ മേല്‍ക്കൈ. അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഇന്ത്യയെ 4-0ന് മുക്കിയാണ് ഘാനയുടെ വരവ്.

Story first published: Tuesday, October 17, 2017, 14:45 [IST]
Other articles published on Oct 17, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+