For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ജയത്തോടെ തുടങ്ങാന്‍ ബ്രസീല്‍ ഇറങ്ങുന്നു; സ്വിറ്റ്‌സര്‍ലന്‍ഡ് ചില്ലറക്കാരല്ല

റോസ്തോവ്: കഴിഞ്ഞ ലോകകപ്പില്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ജര്‍മനിയോട് 7-1 എന്ന സ്‌കോറിന് നാണം കെട്ട ബ്രസീല്‍ എല്ലാം മറന്ന് പുതിയ അധ്യായത്തിനായി റഷ്യയില്‍ ഇറങ്ങുന്നു. സ്വിറ്റസര്‍ലന്‍ഡ് ആണ് റഷ്യയില്‍ ബ്രസീലിന്റെ ആദ്യ എതിരാളി. ഇന്ത്യന്‍ സമയം രാത്രി 11.30-ന് റോസ്‌തോവിലാണ് പോരാട്ടം.

brazil

ലോകകപ്പിനിറങ്ങുന്ന ടീമുകളില്‍ ഏറ്റവും ശക്തരായ ടീമാണ് ബ്രസീലെന്നാണ് വിലയിരുത്തപ്പെടുന്നത്. ശക്തമായ മുന്നേറ്റവും പ്രതിരോധവുള്ള ബ്രസീല്‍ ഇത്തവണ കപ്പ് ഫേവററ്റുകളാണ്. അര്‍ദ്ധാവസരങ്ങള്‍പോലും മുതലാക്കുന്ന അഞ്ചോളം താരങ്ങള്‍ ബ്രസീല്‍ നിരയിലുണ്ട്. നെയ്മര്‍, ജീസസ്, കുട്ടീന്യോ, വില്യന്‍ എന്നിവരടങ്ങിയ മുന്നേറ്റനിരയുടെ ആക്രമണങ്ങള്‍ കൊണ്ട് സമ്പന്നമാകും മത്സരം. ടിറ്റയുടെ കീഴിലിറങ്ങുന്ന ബ്രസീലിന്റെ മധ്യനിരയും പ്രതിരോധവും ഒന്നിനൊന്ന് ശര്കമാണ്. മാഴ്സലോയും മിറാന്‍ഡയും സില്‍വയും ഡാനിലോയും അടങ്ങുന്ന സംഘം ബ്രസീലിന്റെ കോട്ട സുരക്ഷിതമാക്കും.

അതേസമയം, എളുപ്പം കീഴടക്കാവുന്ന ടീമല്ല സ്വിറ്റ്‌സര്‍ലന്‍ഡിന്റേത്. പ്രതിരോധ ഫുട്‌ബോളും മിന്നലാക്രമണങ്ങളും കൊണ്ട് എതിരാളികളെ വിറപ്പിക്കാന്‍ അവര്‍ക്ക് കഴിയും. ഷാക്കിരി നയിക്കുന്ന മുന്നേറ്റത്തില്‍ തന്നെയാണ് ടീമിന്റെ ജയപ്രതീക്ഷ. സാച്ചറും അക്കാന്‍ജിയും ചേര്‍ന്ന പ്രതിരോധം ബ്രസീലിന്റെ ആക്രമണങ്ങള്‍ ചെറുക്കാന്‍ ശേഷിയുള്ളവരാണ്.

ലോക റാങ്കിങ്ങില്‍ രണ്ടാംസ്ഥാനക്കാരായ ബ്രസീലും, ആറാം സ്ഥാനത്തുള്ള സ്വിറ്റ്‌സര്‍ലന്‍ഡും തമ്മിലുള്ള പോരാട്ടം കടുത്തതാകുമെന്നാണ് പ്രതീക്ഷ. ഇരു ടീമുകളും സന്നാഹ മത്സരങ്ങളിലും കഴിവ് തെളിയിച്ചിരുന്നു. എന്നിരുന്നാലും, ബ്രസീല്‍ രണ്ടുഗോള്‍ മാര്‍ജിനിലെങ്കിലും ജയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Story first published: Sunday, June 17, 2018, 16:22 [IST]
Other articles published on Jun 17, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+