Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീല്‍ മെക്‌സിക്കോ നിര്‍ണായക പ്രീക്വാര്‍ട്ടര്‍ ഇന്ന്; പ്രവചനം ഈ ടീമിന്

Fifa World Cup 2018 : Brazil Vs Mexico Match Preview | Oneindia Malayalam

മോസ്‌കോ: ലോകകപ്പ് ഫേവററ്റുകളായ ബ്രസീലും ചാമ്പ്യന്മാരെ അട്ടമറിച്ചെത്തിയ മെക്‌സിക്കോയും തിങ്കളാഴ്ച പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങുന്നു. ഇന്ത്യന്‍സമയം രാത്രി 7.30ന് സമാറ അരീനയിലാണ് മത്സരം. ഇരു ടീമും മികച്ച പോരാട്ടത്തിനൊടുവിലാണ് പ്രീക്വാര്‍ട്ടറിലെത്തിയതെന്നതിനാല്‍ മത്സരം ആവേശകരമാകും.

brazil

റഷ്യയില്‍ പ്രമുഖ ടീമുകളെല്ലാം കാലിടറിക്കൊണ്ടിരിക്കുമ്പോള്‍ കിരീടസാധ്യത ഏറെയുള്ള ടീമുകളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ് ബ്രസീല്‍. പെരുമയ്‌ക്കൊത്ത പ്രകടനം കാഴ്ചവെച്ച അവര്‍ക്ക് പ്രീക്വാര്‍ട്ടര്‍ ബുദ്ധിമുട്ടില്ലാതെ കടന്നുകൂടാന്‍ കഴിഞ്ഞേക്കുമെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു. അതേസമയം, ടീം അതിവൈകാരിക പ്രകടിപ്പിക്കുന്നത് കളിയെ ബാധിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്.

അട്ടിമറിക്ക് കെല്‍പ്പുള്ളവരാണ് തങ്ങളെന്ന് മെക്‌സിക്കോ ആദ്യ മത്സരത്തില്‍ തന്നെ തെളിയിച്ചു കഴിഞ്ഞു. ആക്രമണവും പ്രതിരോധവും ഒരുപോലെ വഴങ്ങുന്ന ടീം ഒത്തിണക്കം കാട്ടിയാല്‍ ബ്രസീല്‍ വിയര്‍ക്കും. ബ്രസീലിനെതിരെ സമീപകാലത്ത് മോശമല്ലാത്ത പ്രകടനം നടത്തിയ ടീമുകളിലൊന്നുമാണ് മെക്‌സിക്കോ എന്നതിനാല്‍ കളി ഏകപക്ഷീയമായിരിക്കില്ല.

കളിക്കാരുടെ മികവില്‍ ബ്രസീല്‍ ബഹുദൂരം മുന്നിലാണ്. തകര്‍പ്പന്‍ പ്രകടനം നടത്തുന്ന കൗടീന്യോയ്‌ക്കൊപ്പം കാസിമെറോ, പൗളീന്യോ, വില്ല്യന്‍ എന്നിവര്‍ മധ്യനിരയിലും നെയ്മറും ജീസസും മുന്‍നിരയിലും കളിക്കും. തിയാഗോ സില്‍വയും മിറാന്‍ഡയും ചേരുന്ന പ്രതിരോധവും കരുത്തുറ്റതാണ്.

മിന്നലാക്രമണത്തിലൂന്നിയുള്ള പ്രതിരോധാത്മക കളിയായിരിക്കും മെക്‌സിക്കോ ബ്രസീലിനെതിരെ പുറത്തെടുക്കുക. കാര്‍ലോസ് വേല, ഹാവിയര്‍ ഹെര്‍ണാണ്ടസ്, ഹിര്‍വിങ് ലൊസാനൊ എന്നിവരടങ്ങുന്ന മുന്നേറ്റ നിര ശക്തമാണ്. ബ്രസീല്‍ പ്രതിരോധത്തെ മറികടന്നാല്‍ ഇവര്‍ക്ക് അട്ടിമറി ജയം സാധ്യമാണ്. മധ്യനിരയില്‍ മിഗ്വേല്‍ ലയൂനും ഹാവിയര്‍ അക്വിനോയും ഹെക്ടര്‍ ഹെരേരയും നിറഞ്ഞു കളിക്കും. ബ്രസീല്‍ രണ്ടു ഗോള്‍ മാര്‍ജിനില്‍ ജയിക്കുമെന്നാണ് പ്രവചനം.


Story first published: Monday, July 2, 2018, 12:39 [IST]
Other articles published on Jul 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+