വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ജയംതേടി ബ്രസീല്‍ വീണ്ടുമിറങ്ങുന്നു; വിറപ്പിക്കാന്‍ കോസ്റ്റാറിക്ക; നെയ്മര്‍ സംശയത്തില്‍

Fifa World Cup 2018 : ഉണരൂ ബ്രസീല്‍, ആദ്യ വിജയം തേടി നെയ്മറും കൂട്ടരും ഇന്നിറങ്ങുന്നു

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പ് ഗ്രൂപ്പ് ഇ മത്സരത്തില്‍ ബ്രസീല്‍ കോസ്റ്റാറിക്ക ഏറ്റമുട്ടല്‍ വെള്ളിയാഴ്ച. ഇന്ത്യന്‍ സമയം വൈകിട്ട് 5.30ന് സെയ്ന്റ്പീറ്റേഴ്‌സ്ബര്‍ഗിലാണ് മത്സരം. ആദ്യ കളിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് സമനിലയില്‍ കുടുങ്ങിയതിനാല്‍ ജയം അനിവാര്യ മത്സരത്തിനാണ് ബ്രസീല്‍ ഇറങ്ങുക. സെര്‍ബിയയോട് തോറ്റ കോസ്റ്റാറിക്കയ്ക്ക് മറ്റൊരു തോല്‍വി പുറത്തേക്കുള്ള വഴിയാകും.

പരിക്കിന്റെ പിടിയിലായിരുന്ന നെയ്മര്‍ പൂര്‍ണ ആരോഗ്യക്ഷമത കാണിക്കാത്തതാണ് ബ്രസീലിന് തലവേദനയാകുന്നത്. കഴിഞ്ഞദിവസം പരിശീലനത്തിനിടെ കാലിന് വേദന അനുഭവപ്പെട്ട നെയ്മര്‍ വിശ്രമത്തിലായിരുന്നു. നെയ്മര്‍ പകരക്കാരനായി മാത്രമേ ഇറങ്ങൂ എന്നാണ് സൂചന. കോസ്റ്റാറിക്കയ്‌ക്കെതിരായ ആദ്യ പകുതിയില്‍ ഗോള്‍ നേടിയില്ലെങ്കില്‍ നെയ്മര്‍ രണ്ടാം പകുതി ഇറങ്ങിയേക്കും.

philippecoutinho

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ 10 തവണ ഫൗള്‍ ചെയ്യപ്പെട്ട നെയ്മര്‍ക്കെതിരെ കോസ്‌റ്റോറിക്കയും പരുക്കന്‍ അടവുകള്‍ പ്രയോഗിച്ചേക്കാം. കോസ്‌റ്റോറിക്കയുമായി ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബ്രസീലിന് ഗ്രൂപ്പ് ചാമ്പ്യന്മാരാകാന്‍ കഴിഞ്ഞേക്കില്ല. അടുത്തമത്സരം ശക്തരായ സെര്‍ബിയയ്‌ക്കെതിരെ ആണെന്നതും ബ്രസീലിന് ആശങ്കയിലാക്കുന്നുണ്ട്. നെയ്മര്‍ കളിച്ചില്ലെങ്കില്‍ റെനാറ്റോ അഗസ്റ്റോ എത്തുമെന്നാണ് സൂചന. മറ്റുതാരങ്ങളെ മാറ്റി പരീക്ഷിക്കാന്‍ കോച്ച് ടിറ്റെ തയ്യാറായേക്കില്ല.

ബ്രസീലുമായി ഇന്നേവരെ ജയിക്കാന്‍ കോസ്റ്റാറിക്കയ്ക്ക് കഴിഞ്ഞിട്ടില്ല. എട്ടുതവണ ബ്രസീല്‍ കോസ്റ്റാറിക്കയെ തോല്‍പ്പിച്ചു. അതുകൊണ്ടുതന്നെ പ്രതിരോധം ആയുധമാക്കിയാകും ടീം ഇറങ്ങുക. സെര്‍ബിയക്കെതിരേ കളിച്ചപ്പോള്‍ വലതുവിങ്ങില്‍ കളിച്ച ജോഹാന്‍ വെനേഗാസിനുപകരം ക്രിസ്റ്റ്യന്‍ ബൊലാനോസ് ഇറങ്ങിയേക്കും. സെര്‍ബിയയ്‌ക്കെതിരെ താരതമ്യേന മികച്ച പ്രകടനം നടത്തിയെങ്കിലും ബ്രസീല്‍ 3 ഗോളുകള്‍ക്കെങ്കിലും ജയിക്കുമെന്നാണ് പ്രവചനം.



Story first published: Friday, June 22, 2018, 9:46 [IST]
Other articles published on Jun 22, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X