Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീല്‍ ബെല്‍ജിയം സൂപ്പര്‍ പോരാട്ടത്തിന് ഒരുങ്ങി ഫുട്‌ബോള്‍ ലോകം; പ്രവചനം ഈ ടീമിന്

മോസ്‌കോ: ലോകകപ്പിലെ ബ്രസീല്‍ ബെല്‍ജിയം സൂപ്പര്‍ പോരാട്ടത്തിന് കണ്‍പാര്‍ത്ത് ഫുട്‌ബോള്‍ ലോകം. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 11.30ന് കസാന്‍ സ്‌റ്റേഡിയത്തിലാണ് കിക്കോഫ്. ഫൈനലിന് മുന്‍പുള്ള ഫൈനലായും ലോകകപ്പിലെ ഏറ്റവും മികച്ച മത്സരമായും വിലയിരുത്തപ്പെടുന്ന കളിയില്‍ ആര്‍ക്കും ജയിക്കാവുന്ന സ്ഥിതിയാണ്.

ആത്മവിശ്വാസത്തോടെയാണ് ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലിനായി ഇറങ്ങുക. ടീമിന്റെ എല്ലാ ഘടകങ്ങളും ഇതുവരെയുള്ള മത്സരങ്ങളില്‍ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മുന്നേറ്റവും മധ്യനിരയും പ്രതിരോധവും ഒന്നിനൊന്ന് മെച്ചമാണ്. ബ്രസീലിന്റെ തനതായ ഫുട്‌ബോള്‍ ചാരുതയില്‍ കളിക്കാര്‍ കളം നിറഞ്ഞു കളിക്കുമ്പോള്‍ നിര്‍ദ്ദേശങ്ങളുമായി പരിശീലകന്‍ ടിറ്റെ ഒപ്പമുണ്ടാകും.

belgium

ലോകകപ്പില്‍ അത്ഭുതങ്ങള്‍ കാട്ടാനെത്തിയ ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറയുടെ അവസാന അവസരമാണ് കസാനിലേത്. ബ്രസീലിനോട് തോറ്റാല്‍ ടീമിന് നിരാശയോടെ നാട്ടിലേക്ക് മടങ്ങാം. ഇനിയൊരു ലോകകപ്പിന് പ്രതീക്ഷപോലും ഇല്ലാതെയായിരിക്കും ബെല്‍ജിയത്തിന്റെ മടക്കം. അതേമസമയം, ഇതുവരെയുള്ള കളികളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ബ്രസീലിനെ നേരിട്ടാന്‍ സെമിയില്‍ സ്ഥാനം ഉറപ്പാക്കുകയും ചെയ്യാം.

കളിക്കാരുടെ പരിക്കും സസ്‌പെന്‍ഷനുമാണ് ബ്രസീലിനെ വലയ്ക്കുന്നത്. ഡഗ്ലസ് കോസ്റ്റയ്ക്കും ഡാനിലോയ്ക്കും മാഴ്‌സലോയ്ക്കും പരിക്കാണ്. കാസിമിറോ സസ്‌പെന്‍ഷന്‍മൂലം ക്വാര്‍ട്ടറിലിറങ്ങില്ല. പ്രതിരോധത്തില്‍ മിറാന്‍ഡ, തിയാഗോ സില്‍വ, ഫാഗ്നര്‍ എന്നിവരും മധ്യനിരയില്‍ കൗടിന്യോയും പൗളീന്യോയും ഇറങ്ങും. മുന്നേറ്റത്തില്‍ ഗബ്രിയേല്‍ ജീസസിനെ ഒറ്റ സ്‌ട്രൈക്കറാക്കി നെയ്മറും വില്യനും വിങ്ങര്‍മാരാകും. അലിസണ്‍ ഗോള്‍വല കാക്കും.

ബെല്‍ജിയത്തിന് കളിക്കാരുടെ കാര്യത്തില്‍ വലിയ ആശങ്കയില്ല. എന്നാല്‍, തുറന്നുവെച്ച പ്രതിരോധം അവരെ തോല്‍വിയിലേക്ക് നയിച്ചേക്കും. ടുണീഷ്യയ്‌ക്കെതിരെയും ജപ്പാനെതിരെയും ടീമിന്റെ പ്രതിരോധത്തിലെ ബലഹീനതകള്‍ തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. ബ്രസീലിന്റെ ശക്തമായ ആക്രമണത്തെ തടഞ്ഞുനിര്‍ത്താന്‍ ബെല്‍ജിയത്തിന് കഴിയുമോ എന്ന ആശങ്കയാണ് ആരാധകര്‍ക്ക്.

ബെല്‍ജിയത്തിന് ബ്രസീലിനെ തോല്‍പ്പിക്കാന്‍ ആകില്ല | Oneindia Malayalam

വിന്‍സെന്റ് കൊമ്പനി, വെര്‍ട്ടോണ്‍ഗന്‍, ആള്‍ഡെര്‍വെയ്‌റാള്‍ഡ് എന്നിവരാകും പ്രതിരോധത്തില്‍. കരുത്തുറ്റ മധ്യനിരയില്‍ കെവിന്‍ ഡിബ്രുയ്‌നും വിറ്റ്‌സെലും അണിനിരക്കും. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ മ്യുനെറും ചാഡ്‌ലിയും വിങ്ങര്‍മാരായും കളിക്കും. ഡ്രെസ് മെര്‍ട്ടന്‍സും ഹസാര്‍ഡും അറ്റാക്കിങ് മിഡ്ഫീല്‍ഡിലും റൊമേലു ലുക്കാക്കു ഏക സ്‌ട്രൈക്കറായുമാകും ബെല്‍ജിയത്തിന്റെ പടയൊരുക്കം. മത്സരത്തില്‍ ബ്രസീല്‍ ഒരു ഗോള്‍ മാര്‍ജിനില്‍ ജയിക്കുമെന്നാണ് പ്രവചനം.

Story first published: Friday, July 6, 2018, 11:36 [IST]
Other articles published on Jul 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+