Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ വിളിക്ക് മറുപടി നല്‍കും; ബെല്‍ജിയത്തിനെതിരെ നിര്‍ണായകമാവുക നെയ്മര്‍

മോസ്‌കോ: ലോകകപ്പില്‍ ലോകം കാത്തിരുന്ന ബ്രസീല്‍ ബെല്‍ജിയം പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇരു ടീമുകളുടെയും ശക്തിയും ദൗര്‍ബല്യവുമെല്ലാം വിലയിരുത്തുന്ന തിരക്കിലാണ് മാധ്യമങ്ങളും ഫുട്‌ബോള്‍ വിദഗ്ധരും. ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതാവട്ടെ സൂപ്പര്‍താരം നെയ്മറിന്റെ സാന്നിധ്യവും.

ഇരു ടീമുകളെയും വേര്‍തിരിക്കുക നെയ്മറിന്റെ കളിയായിരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍. ഇരുപത്തിയാറുകാരനായ ഈ സൂപ്പര്‍താരം ഫോമിലായാല്‍ ബെല്‍ജിയം വിയര്‍ക്കും. റഷ്യ ലോകകപ്പിലെ ഒരു പിടി റെക്കോര്‍ഡുകളും നെയ്മര്‍ക്കൊപ്പമാണ്. കൂടുതല്‍ ഷോട്ടുകള്‍ പായിച്ച താരം, പെനാല്‍റ്റി ബോക്‌സില്‍ കൂടുതല്‍തവണ പന്തുകള്‍ തട്ടിയ താരം, കൂടുതല്‍ ഫൗള്‍ ചെയ്യപ്പെട്ട കളിക്കാരന്‍ എന്നിങ്ങനെ നെയ്മറിന്റെ പേരുകള്‍ എല്ലായിടത്തുമുണ്ട്.

Neymar

എന്നാല്‍, ലോകകപ്പിന്റെ തുടക്കം മുതല്‍ നെയ്മറിനെ അഭിനേതാവ് എന്ന് വിളിച്ച് സോഷ്യല്‍ മീഡിയയും ഇതര രാജ്യങ്ങളിലെ ആരാധകരും കളിയാക്കുന്നുണ്ട്. ചെറിയ ഫൗള്‍ ചെയ്യപ്പെടുമ്പോഴും മൈതാനത്ത് നിലവിളിക്കുകയാണ് നെയ്മറെന്നാണ് ആരോപണം. എന്നാല്‍, അഭിനേതാവ് എന്ന വിളി നെയ്മര്‍ക്ക് ഇഷ്ടമായിട്ടില്ല. അതിനുള്ള മറുപടി കളിക്കളത്തില്‍ നല്‍കുമെന്നു താരം പറയുന്നുണ്ട്.

നെയ്മറിനെ തളയ്ക്കാൻ ആകില്ലെന്ന് ബെൽജിയം താരം | Oneindia Malayalam

എതിര്‍ പെനാല്‍റ്റി ബോക്‌സില്‍ 48 തവണ പന്തുതൊട്ട നെയ്മര്‍ തന്നെയായിരിക്കും ബെല്‍ജിയത്തിന്റെ പ്രധാന നോട്ടപ്പുള്ളി. കളിക്കളത്തില്‍ ആകെ 91.5 ശതമാനമാണ് നെയ്മര്‍ പന്തില്‍ തൊട്ടത്. ഭൂരിഭാഗവും മധ്യനിരയ്ക്കടുത്തുവെച്ചാണെന്ന പോരായ്മ പരിഹരിക്കാന്‍ കഴിഞ്ഞാല്‍ ബെല്‍ജിയം പ്രതിരോധ നിരയ്ക്ക് പിടിപ്പത് പണിയാകും. പരിക്കില്‍നിന്നും മുക്തനായ നെയ്മര്‍ക്ക് ഒരു മഞ്ഞക്കാര്‍ഡുകൂടി കണ്ടാല്‍ അടുത്ത മത്സരത്തില്‍ കളിക്കാനാകില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രതയോടെ എതിര്‍ പോസ്റ്റില്‍ ആക്രമിച്ച കളിക്കാനാണ് ടിറ്റെ നല്‍കിയ നിര്‍ദ്ദേശം.

Story first published: Friday, July 6, 2018, 12:02 [IST]
Other articles published on Jul 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+