For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഹോളണ്ടിന് മെക്‌സിക്കോ, ബ്രസീലിന് ചിലി!

സാവോപോളോ: ആതിഥേയരായ ബ്രസീലും ടോട്ടല്‍ ഫുട്‌ബോളിന്റെ ആള്‍ക്കാരായ ഹോളണ്ടും പ്രീ ക്വാര്‍ട്ടറില്‍. എന്നാല്‍ വ്യത്യസ്ത ശൈലിക്കാരായ ഈ കരുത്തര്‍ പരസ്പരം എതിരിടുന്നത് കാണാന്‍ പ്രീ ക്വാര്‍ട്ടറില്‍ കഴിയില്ല. ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇരു ടീമുകളും അവസാന പതിനാറിലെത്തിയത്. ബ്രസീലിന് ചിലിയും ഹോളണ്ടിന് മെക്‌സിക്കോയുമാണ് പ്രീ ക്വാര്‍ട്ടറില്‍ എതിരാളികള്‍.

ലോകകപ്പിലെ മുന്നോട്ടുള്ള പ്രയാണം തന്നെ അനിശ്ചിതത്വത്തിലായ ഘട്ടത്തിലാണ് കാമറൂണിനെതിരെ മിന്നും ജയത്തോടെ ബ്രസീല്‍ പ്രീ ക്വാര്‍ട്ടര്‍ പിടിച്ചത്. ജയത്തോടെ മൂന്ന് കളിയില്‍ നിന്നും ഏഴ് പോയിന്റും ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ബ്രസീലിനായി. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായ ചിലിയെ ഇതോടെ എതിരാളികളായും കിട്ടി. കാമറൂണിനോട് സമനില വഴങ്ങേണ്ടി വന്നിരുന്നെങ്കില്‍ കരുത്തരായ ഹോളണ്ടായേനെ ബ്രസീലിന് പ്രീ ക്വാര്‍ട്ടറിലെ വെല്ലുവിളി.

brazil

എന്നാല്‍ ഗ്രൂപ്പ് ബിയില്‍ ഈ വക ആശയക്കുഴപ്പങ്ങളൊന്നും ഉണ്ടായില്ല. മൂന്നില്‍ മൂന്ന് കളിയും ജയിച്ച് രാജകീയമായാണ് ആര്യന്‍ റോബനും കൂട്ടരും പ്രീ ക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് ചാമ്പ്യന്മാരായതോടെ ഹോളണ്ടിന് താരതമ്യേന ദുര്‍ബലരായ മെക്‌സിക്കോയെ എതിരാളികളായി കിട്ടി. പക്ഷേ ദുര്‍ബലര്‍ എന്ന് തീര്‍ത്ത് പറഞ്ഞുകൂട, ബ്രസീലിനെ ഗോളില്ലാ സമനിലയില്‍ കുരുക്കിയ മെക്‌സിക്കോയെ എഴുതിത്തള്ളാന്‍ പറ്റില്ല.

ക്രൊയേഷ്യയെ തോല്‍പിച്ചാണ് മെക്‌സിക്കോ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തിയത്. മൂന്ന് കളികളില്‍ നിന്നും മെക്‌സിക്കോയ്ക്കും എഴ് പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ അവര്‍ ബ്രസീലിന് പിന്നിലാണ്. ഗ്രൂപ്പ് ബിയില്‍ ഹോളണ്ടിനോട് അവസാന കളിയില്‍ തോറ്റാണ് ചിലി രണ്ടാം സ്ഥാനത്തായത്. ഗ്രൂപ്പ് ബിയില്‍ ഹോളണ്ടിന് ഒമ്പതും ചിലിക്ക് ആറും പോയിന്റുണ്ട്.

Story first published: Tuesday, June 24, 2014, 12:57 [IST]
Other articles published on Jun 24, 2014
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+