ലോകകപ്പില്‍ ബെല്‍ജിയത്തിന് ബ്രസീലിനെ തോല്‍പ്പിക്കാന്‍ ആകില്ല; കാരണമുണ്ട്

മോസ്‌കോ: റഷ്യ ലോകകപ്പില്‍ ഇതുവരെ നടന്നതില്‍വെച്ച് ഏറ്റവും വലിയ ഒരു മത്സരത്തിനാണ ഫുട്‌ബോള്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത്. കസാനില്‍ വെള്ളിയാഴ്ച ബ്രസീലും ബെല്‍ജിയവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പുല്‍മൈതാനത്ത് തീപൊരി പാറുമെന്നുറപ്പാണ്. ലോകകപ്പ് ഫേവറിറ്റുകളായ ഇരു ടീമുകളുടെയും സമീപകാല പ്രകടനങ്ങള്‍ ഫലം പ്രവചനാതീതമാക്കുന്നു.
എന്നാല്‍, മത്സരത്തില്‍ ബ്രസീല്‍ ജയിക്കുമെന്നാണ് ഭൂരിഭാഗം ഫുട്‌ബോള്‍ വിദഗ്ധരും വിലയിരുത്തുന്നത്. അതിന് പല കാരണങ്ങളുമുണ്ടെങ്കിലും പ്രധാനം അവരുടെ പ്രതിരോധത്തിലെ മികവാണ്. ഈ ലോകകപ്പില്‍ കേവലം ഒരു ഗോള്‍ മാത്രം വഴങ്ങിയ ബ്രസീലിന് 12 ഗോളുകള്‍ അടിച്ചുകൂട്ടിയ ബെല്‍ജിയത്തിന്റെ സ്‌ട്രൈക്കര്‍മാരെ തടയാനാകുമെന്നാണ് കണക്കുകൂട്ടല്‍.

ബ്രസീല്‍ പ്രതിരോധം
തിയാഗോ സില്‍വയും മിറാന്‍ഡയും നേതൃത്വം നല്‍കുന്ന ബ്രസീല്‍ പ്രതിരോധമാണ് ലോകകപ്പില്‍ മികച്ചതെന്ന് മുന്‍ ഫ്രഞ്ച് ഡിഫന്‍ഡര്‍ വില്യം ഗാലസ് പറയുന്നു. സില്‍വയും മിറാന്‍ഡയും കളിക്കുന്നത് കാണാന്‍ താന്‍ ഇഷ്ടപ്പെടുന്നു. അവരാണ് മികച്ചവരെന്നും ഗാലസ് ചൂണ്ടിക്കാട്ടുന്നുണ്ട്. മാഴ്‌സലോയും ഫിലിപ്പ് ലൂയിസും ചേരുമ്പോള്‍ പ്രതിരോധം കൂടുതല്‍ കരുത്തുള്ളതാകുന്നു.

മെക്‌സിക്കോയെക്കെതിരായ കളി
അപകടകാരികളായ മെക്‌സിക്കോയെ തടയാന്‍ കഴിഞ്ഞത് തങ്ങളുടെ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ടെന്നാണ് സില്‍വയുടെ പ്രതികരണം. ഗോളന്നെറുപ്പിക്കാവുന്ന അഞ്ചോളം ഷോട്ടുകളാണ് ഒടുവിലത്തെ കളിയില്‍ ബ്രസീല്‍ പ്രതിരോധത്തിന്റെ കാലുകളില്‍ തട്ടി പുറത്തുപോയതെന്നത് സില്‍വയുടെ അവകാശവാദം ശരിവെക്കുന്നു.

നെയ്മറും കുട്ടീനോയും
പരിക്കില്‍നിന്നും മുക്തനായിക്കഴിഞ്ഞ നെയ്മര്‍ ബെല്‍ജിയത്തിന് ഭീഷണിയാകും. പ്രതിരോധം മറക്കുന്ന ബെല്‍ജിയത്തില്‍ ബ്രസീലിന്റെ കടുത്ത ആക്രമണം തടയാനാകില്ലെന്നും കളി വിദഗ്ധര്‍ പറയുന്നുണ്ട്. നെയ്മറും കുട്ടീനോയും പരിക്കില്‍ നിന്നും മടങ്ങിവരുന്ന കോസ്റ്റയും കത്തിക്കയറിയാല്‍ ബെല്‍ജിയം പ്രതിരോധം വിയര്‍ക്കും.

ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറ
ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറയാണ് ഇപ്പോഴത്തെ കളിക്കാര്‍. ഒരുപക്ഷേ ലോകകപ്പ് നേടാനുള്ള അവരുടെ അവസാന അവസരം കൂടിയായിരിക്കും ഇത്. ഇത്രമേല്‍ മികച്ച ഒരു ടീമിനെ ഇനി അണിനിരത്തുക പ്രയാസകരമായിരിക്കും. അടുത്ത ലോകകപ്പ് ആകുമ്പോഴേക്കും ഇപ്പോഴത്തെ താരങ്ങളില്‍ പലരും കളമൊഴിയും.

ബെല്‍ജിയമോ ബ്രസീലോ?
ആക്രമണവും പ്രതിരോധവും ഒന്നുപോലെ സമന്വയിപ്പിച്ച് സുന്ദര ഫുട്‌ബോള്‍ പുറത്തെടുക്കുന്ന ടിറ്റെയുടെ ബ്രസീലിന് ബെല്‍ജിയത്തെ കീഴടക്കാന്‍ കഴിയുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഹസാര്‍ഡും, ലുക്കാക്കുവും, ഡി ബ്രുയിനും മറുവശത്തുണ്ടെങ്കിലും ടീമിന്റെ ദൗര്‍ബല്യമെല്ലാം ജപ്പാനെതിരെ പുറത്തുവന്നുകഴിഞ്ഞു. എന്തായാലും ബ്രസീലോ ബെല്‍ജിയമോ ക്വാര്‍ട്ടറിലേക്ക് എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications