ഈ ജഴ്‌സി കുറച്ചധികം ആദരവ് അര്‍ഹിക്കുന്നു... ബ്രസീല്‍ അഭിമാനം തിരിച്ചുപിടിച്ചെന്നു സില്‍വ
ബെര്‍ലിന്‍: സൗഹൃദ മല്‍സരത്തില്‍ ജര്‍മനിക്കെതിരേ നേടിയ വിജയത്തോടെ ബ്രസീല്‍ അഭിമാനം വീണ്ടെടുത്തെന്ന് പ്രമുഖ ഡിഫന്‍ഡറു മുന്‍ ക്യാപ്റ്റനുമായ തിയാഗോ സില്‍വ പറഞ്ഞു. ബെര്‍ലിനില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ജര്‍മനിയെ എതിരില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പട മറികടന്നത്. 2014ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പിന്റെ സെമി ഫൈനലില്‍ ജര്‍മനിയോടേറ്റ 1-7ന്റെ ദയനീയ തോല്‍വിക്ക് ബ്രസീല്‍ നാലു വര്‍ഷത്തിനു ശേഷം പകരം ചോദിക്കുകയായിരുന്നു. 22 മല്‍സരങ്ങളിലെ ജര്‍മനിയുടെ അപരാജിത കുതിപ്പിനാണ് ബ്രസീല്‍ ഇതോടെ ബ്രേക്കിട്ടത്.

ഈ ജയം നല്‍കുന്ന അഭിമാനം ചെറുതല്ലെന്നു സില്‍വ പറഞ്ഞു. കാരണം 2014ലേറ്റ തോല്‍വിയുടെ പേരില്‍ ഏറെ പഴി കേട്ടിട്ടുണ്ട്. പലതും മാധ്യമങ്ങള്‍ ടീമിനെതിരേ എഴുതി വിടുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്നത്തെ സെമി ഫൈനലില്‍ സസ്‌പെന്‍ഷനെ തുടര്‍ന്നു സില്‍വ ബ്രസീലിനായി കളിച്ചിരുന്നില്ല. ബ്രസീലിന്റെ ഈ ജഴ്‌സി കുറച്ചു കൂടി ആദരവ് അര്‍ഹിക്കുന്നുണ്ട്. അതുകൊണ്ടാണ് കരുത്തരായ ഒരു ടീമിനെ തോല്‍പ്പിക്കുമ്പോള്‍ തനിക്കു ഇത്രയധികം ആഹ്ലാദം നല്‍കുന്നതെന്നും സില്‍വ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയോടേറ്റ തോല്‍വി ബ്രസീലിനെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നു കോച്ച് ടിറ്റെ പറഞ്ഞു. 1-7നു ബ്രസീല്‍ പരാജയപ്പെട്ട ശേഷം മാധ്യമങ്ങള്‍ പലതും എഴുതി. എന്നാല്‍ അതെല്ലാം കഴിഞ്ഞു പോയി എന്നതാണ് ഇപ്പോള്‍ യാഥാര്‍ഥ്യം. ബെര്‍ലിനില്‍ നടന്ന കളിയില്‍ ജര്‍മനിക്കെതിരേ ബ്രസീല്‍ ഉജ്ജ്വലമായാണ് കളിച്ചത്. അതുകൊണ്ടു തന്നെ ടീം വിജയിക്കുകയും ചെയ്തുവെന്നും പ്രൊഫസറെന്നു വിളിപ്പേരുള്ള 56 കാരനായ ടിറ്റെ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications