Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മഞ്ഞയണിഞ്ഞ് കോപ്പ... ബ്രസീല്‍ തന്നെ ചാംപ്യന്‍മാര്‍, പെറുവിനെ പറപറപ്പിച്ചു (3-1)

പെറുവിനെ തകര്‍ത്ത് മഞ്ഞപ്പട കോപ്പ ചാമ്പ്യന്‍മാര്‍

റിയോ ഡി ജനയ്‌റോ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബ്രസീലിനു കിരീടം. ഫൈനലില്‍ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ പെറുവിനെ മഞ്ഞപ്പട കെട്ടുകെട്ടിക്കുകയായിരുന്നു. 3-1നാണ് സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ബ്രസീലിന്‍റെ വിജയം. എവേര്‍ട്ടന്‍ (15ാം മിനിറ്റ്), ഗബ്രിയേല്‍ ജെ്‌സ്യൂസ് (45), റിച്ചാര്‍ളിസണ്‍ (90) എന്നിവരാണ് മഞ്ഞപ്പടയുട സ്‌കോറര്‍മാര്‍. പെറുവിന്റെ ആശ്വാസ ഗോള്‍ 44ാം മിനിറ്റില്‍ വെറ്ററന്‍ സ്‌ട്രൈക്കര്‍ പൗലോ ഗ്വരേരോയുടെ വകയായിരന്നു.

brazil

12 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കാനറികള്‍ കപ്പില്‍ മുത്തമിട്ടത്തത്. ബ്രസീലിന്റെ ഒമ്പതാമത്തെ കോപ്പ വിജയം കൂടിയാണിത്. 2007ലാണ് ബ്രസീല്‍ ഇതിനു മുമ്പ് അവസാനമായി ജേതാക്കളായത്. ഇതോടെ 2014ല്‍ നാട്ടില്‍ നടന്ന ലോകകപ്പിന്റെ സെമി ഫൈനലില്‍ ജര്‍മനിയോടേറ്റ നാണംകെട്ട തോല്‍വിയുടെ മുറിവുകള്‍ മായ്ക്കാനും കാനറികള്‍ക്കു സാധിച്ചു.

ഇത്തവണ ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയായിരുന്നു ബ്രസീലിന്റെ കിരീടധാരണം. കിരീടത്തിലേക്കുള്ള കുതിപ്പില്‍ ചിരവൈരികളായ അര്‍ജന്റീനയെയും മഞ്ഞപ്പട സെമിയില്‍ തുരത്തിയിരുന്നു. മറുഭാഗത്ത് ക്വാര്‍ട്ടറില്‍ മുന്‍ ജേതാക്കളായ ഉറുഗ്വേയെയും സെമിയില്‍ കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരായ ചിലിയെയും അട്ടിമറിച്ചെത്തിയ പെറുവിന് ബ്രസീലിനു മുന്നില്‍ മറുപടി ഇല്ലായിരുന്നു.

Story first published: Monday, July 8, 2019, 7:16 [IST]
Other articles published on Jul 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+