നെയ്മറിന്റെ ഇരട്ടഗോളില്‍ ബ്രസീല്‍
ബ്രസീലിയ: ഇത് ബ്രസീലാണ്. ബ്രസീലില്‍ ലോകകപ്പ് നടക്കുമ്പോള്‍ ബ്രസീലിന് തോല്‍ക്കാനാവില്ല. ആഫ്രിക്കന്‍ ടീമായ കാമറൂണിനെ നിര്‍ണായക മത്സരത്തില്‍ കശക്കിയെറിഞ്ഞ് ബ്രസീല്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറിലെത്തി. ബ്രസീലിന്റെ കളി സംശയിച്ചവര്‍ക്കും സ്‌റ്റേഡിയത്തിന് പുറത്ത് ആര്‍ത്തുവിളിച്ച പ്രതിഷേധക്കാര്‍ക്കുമുള്ള മറുപടിയാണ് ബ്രസീലിന്റെ വിജയം.
അത്ഭുത ബാലന്‍ നെയ്മറിന്റെ ഇരട്ടഗോളുകളാണ് മഞ്ഞപ്പടയുടെ വിജയം അനായാസമാക്കിയത്. ഫെര്‍ണാണ്ടോ ലൂയിസ് റോസ, ഫ്രെഡ് എന്നിവര്‍ ഓരോ ഗോളുകളോടെ തങ്ങളുടെ ഭാഗം ഭംഗിയാക്കി. ജോല്‍ മാതിപിന്റെ വകയായിരുന്നു കാമറൂണിന്റെ ആശ്വാസഗോള്‍. എല്ലാ കളിയും തോറ്റ് കാമറൂണും, ഒരൊറ്റ ജയം മാത്രം നേടി ക്രൊയേഷ്യയും എ ഗ്രൂപ്പില്‍ നിന്നും പുറത്തായി.
ക്രൊയേഷ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ച് മെക്‌സിക്കോയും പ്രീ ക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പ് എ മത്സരങ്ങളിലെ കാഴ്ചകളിലേക്ക്

ഇത് താന്‍ ബ്രസീല്‍
കാമറൂണിനെതിരെ മികച്ച വിജയത്തോടെ പ്രീ ക്വാര്‍ട്ടറിലെത്തി ബ്രസീല്‍. ബ്രസീലിന്റെ നിര്‍ണായക മത്സരം കാണാനെത്തിയ ആരാധകര്‍ക്ക് മുന്നില്‍ സൂപ്പര്‍താരം നെയ്മര്‍ ഗോള്‍ നേടിയ ശേഷം

ഇതും ബ്രസീല്‍
ലോകകപ്പ് വേദിയില്‍ പ്രതിഷേധവുമായി എത്തിയ യുവതി. ബ്രസീലില്‍ ലോകകപ്പിനെതിരായ പ്രതിഷേധം ഇനിയും തീര്‍ന്നിട്ടില്ല

നെയ്മറെ കണ്ടിക്കാ
ഇരട്ടഗോളുകളോടെ ബ്രസീലിന്റെ രക്ഷകനായ സൂപ്പര്‍താരം നെയ്മര്‍. ഇത് രണ്ടാം തവണയാണ് നെയ്മര്‍ ലോകകപ്പില്‍ ഇരട്ട ഗോള്‍ നേടുന്നത്.

ഹാവൂ പേടിപ്പിച്ചു
കാമറൂണിനോട് തോറ്റാല്‍ പരുങ്ങലിലാകുമായിരുന്നു ബ്രസീലിന്റെ സ്ഥിതി. എന്തായാലും ആശങ്കകളെല്ലാം അസ്ഥാനത്തായി.

ഇത് നെയ്മര്‍ സ്‌പെഷ്യല്‍
നെയ്മറുടെ മനോഹരമായ ഒരു ഷോട്ട്. ക്രൊയേഷ്യക്കെതിരായ ഉദ്ഘാടന മത്സരത്തിലും നെയ്മര്‍ രണ്ട് ഗോളടിച്ചിരുന്നു

വീഴല്ലേ നെയമ്‌റേ
കാമറൂണിന്റെ അലന്‍ നിയോം ബ്രസീലിന്റെ നെയ്മറെ പിടിച്ചെഴുന്നേല്‍പിക്കാന്‍ വരുന്നു. നിയോമുമായി കൂട്ടിയിടിച്ചാണ് നെയ്മര്‍ വീണത്.

വിജയം പ്രീക്വാര്‍ട്ടര്‍
ക്രൊയേഷ്യയ്‌ക്കെതിരെ ഗോള്‍ നേടിയ മെക്‌സിക്കന്‍ താരം ജാവിയര്‍ ഫെര്‍ണാണ്ടസിന്റെ ആഹ്ലാദം. ജയത്തോടെ മെക്‌സിക്കോ പ്രീ ക്വാര്‍ട്ടറിലെത്തി

കോച്ചാണ് ദൈവം
ക്രൊയേഷ്യയെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലെത്തിയ മെക്‌സിക്കന്‍ ആരാധകര്‍ ടീം കോച്ച് മിഗുല്‍ ഹെരാരയുടെ ചിത്രവുമായി

അങ്ങന അടി, അങ്ങനെ
കളിക്കിടെ ആവേശം കൊണ്ട് നിയന്ത്രണം വിട്ടുപോയ മെക്‌സിക്കന്‍ കോച്ച് മിഗുല്‍ ഹെരാര.

ഇതും ഒരു ആരാധകന്‍
ക്രൊയേഷ്യയ്‌ക്കെതിരായ കളിക്കിടെ മെക്‌സിക്കന്‍ ആരാധകന്‍ ഗാലറിയില്‍

അവിശ്വസനീയം
മെക്‌സിക്കോ രണ്ടാം റൗണ്ടിലെത്തിയത് വിശ്വസിക്കാനാവാതെ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടുന്ന ആരാധകര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications