Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്ന് താരം, ഇന്ന് ഉടമ... സ്‌പെയിന്‍ കീഴടക്കാന്‍ റൊണാള്‍ഡോ വീണ്ടുമെത്തുന്നു!! റയലിനെ വിലയ്ക്കുവാങ്ങി

മാഡ്രിഡ്: ലോകം കണ്ട എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളും ബ്രസീലിന്റെ ഇതിഹാസ താരവുമായ റൊണാള്‍ഡോ വീണ്ടും ഫുട്‌ബോളിലേക്ക്. എന്നാല്‍ ഇത്തവണ താരത്തിന്റെ റോളിലല്ല, മറിച്ച് ക്ലബ്ബുടമയുടെ റോളിലാണ് റൊണാള്‍ഡോയെ കാണാനാവുക.

സ്പാനിഷ് ലീഗിലെ പ്രമുഖ ക്ലബ്ബുകളിലൊന്നായ റയല്‍ വല്ലഡോലിഡിനെ അദ്ദേഹം സ്വന്തമാക്കുകയായിരുന്നു. ക്ലബ്ബിന്റെ 51 ശതമാനം ഷെയറും ഇതിഹാസതാരം കൈക്കലാക്കുകയായിരുന്നു.

ക്ലബ്ബിനെ ഉയരങ്ങളിലെത്തിക്കും

ക്ലബ്ബിനെ ഉയരങ്ങളിലെത്തിക്കും

റൊണാള്‍ഡോയുടെ വരവ് വല്ലഡോലിഡിനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുമെന്ന് ക്ലബ്ബ് പ്രസിഡന്റ് കാര്‍ലോസ് സുവാരസ് അഭിപ്രായപ്പെട്ടു. തലപ്പത്ത് മാറ്റങ്ങള്‍ വന്നെങ്കിലും പ്രസിഡന്റായി സുവാരസ് തന്നെ തുടരുമെന്ന് ക്ലബ്ബ് അറിയിച്ചു.
നിലവില്‍ ലാ ലിഗയില്‍ ഫോം കണ്ടെത്താനാവാതെ പതറുകയാണ് വല്ലഡോലിഡ് ടീം. മൂന്നു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ 16ാം സ്ഥാനത്താണ് ക്ലബ്ബ്. കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിക്കാന്‍ വല്ലഡോലിഡിനായിട്ടില്ല.

ഫുട്‌ബോള്‍ ഇപ്പോഴും പാഷന്‍

ഫുട്‌ബോള്‍ ഇപ്പോഴും പാഷന്‍

കളിക്കാരനായിരുന്നപ്പോള്‍ പല ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും ഫുട്‌ബോള്‍ ഇപ്പോഴും തനിക്കു പാഷനാണെന്നും റൊണാള്‍ഡോ പറഞ്ഞു.
സ്പാനിഷ് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 30 മില്ല്യണ്‍ യൂറോയ്ക്കാണ് റൊണാള്‍ഡോ വല്ലഡോലിഡിന്റെ പകുതിയിലേറെ ഷെയര്‍ സ്വന്തമാക്കിയത്.

ലാ ലിഗയില്‍ തുടരുക ലക്ഷ്യം

ലാ ലിഗയില്‍ തുടരുക ലക്ഷ്യം

രണ്ടാം ഡിവിഷനില്‍ നിന്നും പ്രൊമോഷന്‍ നേടി ഇത്തവണയാണ് വല്ലഡോലിഡ് ലാ ലിഗയില്‍ തിരിച്ചെത്തിയത്. 2014നു ശേഷം ലാ ലിഗയിലേക്കുള്ള വല്ലഡോലിഡിന്റെ മടങ്ങിവരവ് കൂടിയാണിത്.
ക്ലബ്ബിനെ തുടര്‍ന്നും ലാ ലിഗയില്‍ തന്നെ നിലനിര്‍ത്തുന്നതിനാണ് പ്രഥമ പരിഗണനയെന്ന് 42കാരനായ റൊണാള്‍ഡോ വ്യക്തമാക്കി.
സ്ഥാനം നിലനിര്‍ത്തുന്നതടക്കം കിരീടവിജയങ്ങളുള്‍പ്പെടെയുള്ള നേട്ടങ്ങളും ടീം ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു,

 അവിസ്മരണീയ കരിയര്‍

അവിസ്മരണീയ കരിയര്‍

ബ്രസീല്‍ ടീമിനൊപ്പവും കളിച്ച ക്ലബ്ബുകള്‍ക്കൊപ്പവും നിരവധി നേട്ടങ്ങളില്‍ പങ്കാളിയായിട്ടുള്ള താരമാണ് റൊണാള്‍ഡോ. 1997, 2002 വര്‍ഷങ്ങളില്‍ ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2002ലെ ലോകകപ്പ് ഫൈനലില്‍ ജര്‍മനിയെ തകര്‍ത്ത് ബ്രസീല്‍ ലോകചാംപ്യന്‍മാരായപ്പോള്‍ ഇരട്ട ഗോളുകളുമായി റൊണാള്‍ഡോ ഹീറോയായിരുന്നു. ദേശീയ ടീമിനായി 62 ഗോളുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

Story first published: Tuesday, September 4, 2018, 15:13 [IST]
Other articles published on Sep 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+