Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗ് കിരീടം ഇത്തവണ ആര്‍ക്ക്? പെലെയുടെ പ്രവചനം ഇങ്ങനെ... കാരണവുമുണ്ട്

സാവോപോളാ: ഫുട്‌ബോള്‍ പ്രേമികളെ ആവേശം കൊള്ളിച്ചു കൊണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് വെള്ളിയാഴ്ച രാത്രി തുടക്കമായിരുന്നു. ഉദ്ഘാടന മല്‍സരത്തില്‍ മുന്‍ ജേതാക്കളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. ശനി, ഞായര്‍ ദിവസങ്ങളിലായി ലീഗിലെ മറ്റു 18 ക്ലബ്ബുകളും ആദ്യ അങ്കത്തിന് ഇറങ്ങാന്‍ തയ്യാറെടുക്കുകയാണ്.

അതിനിടെ പ്രീമിയര്‍ ലീഗിലെ ഇത്തവണത്തെ വിജയികളെ പ്രഖ്യാപിച്ച് ബ്രസീല്‍ ഇതിഹാസം പെലെ രംഗത്തു വന്നു.

 ലിവര്‍പൂള്‍ നേടും

ലിവര്‍പൂള്‍ നേടും

ഇത്തവണത്തെ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ കപ്പടിക്കുമെന്നാണ് പെലെയുടെ പ്രവചനം. യുര്‍ഗന്‍ ക്ലോപ്പിനു കീഴില്‍ പഴയ പ്രതാപത്തിലേക്ക് ഉയര്‍ന്നുവരുന്ന റെഡ്‌സ് കഴിഞ്ഞ സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗില്‍ റണ്ണറപ്പാവുകയും ചെയ്തിരുന്നു.
1989-90 സീസണിനു ശേഷം പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിടാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ചെമ്പട ഇത്തവണ അതിനു അറുതിയിടാമെന്ന ശുഭപ്രതീക്ഷയിലാണ്.

കരുത്ത് ബ്രസീല്‍ താരങ്ങള്‍

കരുത്ത് ബ്രസീല്‍ താരങ്ങള്‍

ബ്രസീല്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ടോ ഫിര്‍മിനോയും ഈ സീസണില്‍ ടീമിലെത്തിയ ബ്രസീലിന്റെ തന്നെ നമ്പര്‍ വണ്‍ ഗോള്‍കീപ്പറായ അലിസണ്‍ ബെക്കറുമായിരിക്കും ലിവര്‍പൂളിന്റെ കിരീടവിജയത്തിനു ചുക്കാന്‍ പിടിക്കുകയെന്നും പെലെ ചൂണ്ടിക്കാട്ടുന്നു.
ഈ സീസണിലെ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇംഗ്ലണ്ടില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ടീം ലിവര്‍പൂളാണ്. അലിസണിനെ കൂടാതെ ഷെര്‍ദാന്‍ ഷാക്കിരി, ഫാബീഞ്ഞോ, നെബി കെയ്റ്റ എന്നിവരെയും റെഡ്‌സ് ഇത്തവണ ടീമിലെത്തിച്ചിരുന്നു.

കഴിഞ്ഞ സീസണില്‍ നാലാമത്

കഴിഞ്ഞ സീസണില്‍ നാലാമത്

പ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ സീസണില്‍ നാലാംസ്ഥാനത്താണ് ലിവര്‍പൂള്‍ ഫിനിഷ് ചെയ്തത്. അതുകൊണ്ടു തന്നെ ഇത്തവണത്തെ ട്രാന്‍സ്ഫര്‍ സീസണില്‍ റെഡ്‌സ് പണം വാരിയെറിയുകയായിരുന്നു.
കഴിഞ്ഞ തവണ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 25 പോയിന്റ് പിന്നിലായിരുന്നു ലിവര്‍പൂള്‍. എന്നാല്‍ ഇത്തവണ ലിവര്‍പൂളിനെ തടയാന്‍ ആര്‍ക്കുമാവില്ലെന്നു പെലെ പറയുന്നു.

 പ്രവചനം ഫലിക്കുമോ?

പ്രവചനം ഫലിക്കുമോ?

പെലെയുടെ പ്രവചനം ലിവര്‍പൂളോ ഫുട്‌ബോള്‍ ആരാധകരോ അത്ര കാര്യമായി എടുക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഇതിന്റെ മുഖ്യ കാരണം അദ്ദേഹത്തിന്റെ പ്രവചനങ്ങളിലെ പിഴവ് തന്നെയാണ്. നേരത്തേയും പെലെ ഇതുപോലെ പല പ്രവചനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും അവയൊന്നും ഫലിച്ചിരുന്നില്ല.
2000നു മുമ്പ് ആഫ്രിക്കന്‍ ടീം ലോകകപ്പ് നേടുമെന്നായിരുന്നു പെലെയുടെ പാളിപ്പോയ പ്രവചനങ്ങളിലൊന്ന്. 2002ലെ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയും ഫ്രാന്‍സും ഫൈനലില്‍ ഏറ്റുമുട്ടുമെന്ന പ്രവചനവും ഫ്‌ളോപ്പായി മാറി. ഇരുടീമുകളും ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നുവെന്നതാണ് രസകരം.

Story first published: Saturday, August 11, 2018, 10:33 [IST]
Other articles published on Aug 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+