വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വിവ ബ്രസീല്‍... വിവ

By Soorya Chandran

ഈ ലോകകപ്പ് ബ്രസീലുകാര്‍ക്ക് എന്തായാലും മറക്കാനാവില്ല. നീണ്ട 12 വര്‍ഷത്തെ ഇടവേളക്ക് ശേഷം മഞ്ഞപ്പട വീണ്ടും ലോകകപ്പിന്റെ സെമി പോരാട്ടത്തിലേക്ക്. 2002 ന്റെ ഫൈനല്‍ മത്സരത്തിന്റെ ആവര്‍ത്തനമാകുമോ ഇത്തവണത്തെ സെമി ഫൈനല്‍ എന്നാണ് ഏവരും കാത്തിരിക്കുന്നത്.

ബ്രസൂക്ക ബ്രസീലില്‍ ഉരുളാന്‍ തുടങ്ങി ഇത്രനാളും കളിച്ച കളിയായിരുന്നില്ല കാനറികള്‍ ക്വാര്‍ട്ടറില്‍ പുറത്തെടുത്തത്. പുട്ടിന് പീരപോലെ ഫൗളുകള്‍ നിറം കെടുത്തിയെങ്കിലും ബ്രസീല്‍ ഈ ലോകകപ്പിന്റെ കിരീടം സ്വന്തമാക്കാന്‍ സജ്ജരാണെന്ന് കൊളംബിയക്കെതിരെയുള്ള മത്സരം തെളിയിച്ചു.

നെയ്മറിന്റെ അതിമനോഹരമായ കോര്‍ണര്‍ കിക്ക്, മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന തിയാഗോ സില്‍വ എളുപ്പത്തില്‍ പോസ്റ്റിലേക്ക് തള്ളിയിട്ടത് കളിയുടെ ഏഴാം മിനിട്ടില്‍. അടുത്ത ഗോളിന് 69-ാം മിനിട്ട് വരെ കാത്തിരിക്കേണ്ടി വന്നു. ഡിഫന്‍ഡര്‍ ഡേവിഡ് ലൂയിസ് എടുത്ത ഫ്രീ കിക്ക് അതിമനോഹരമായി കൊളംബിയയുടെ വലയില്‍.

അതിനിടെ കൊളംബിയ ഒരു ഗോള്‍ മടക്കിയെങ്കിലും ലൈന്‍ റഫറി ഓഫേ സൈഡ് വിളിച്ചു. പിന്നീട് 80-ാം മിനിട്ടില്‍ റോഡ്രിഗസ് എടുത്ത പെനാള്‍ട്ടി കിക്കില്‍ ബ്രസീലിയന്‍ ഗോളി ജൂലിയോ സീസര്‍ നിഷ്പ്രഭനായി. സീസര്‍ വരുത്തി വച്ച ഫൗളിന്റെ ഫലമായിരുന്നു ആ ഗോള്‍.

 വംശീയതക്കെതിരെ

വംശീയതക്കെതിരെ

വംശീയതക്കെതിരെ ബാനറുമേന്തി ബ്രസീലിയന്‍ താരങ്ങളും കൊളംബിയന്‍ താരങ്ങളും. ലോകകപ്പിന്റെ ആദ്യ ക്വാര്‍ട്ടര്‍ മത്സരം തുടങ്ങിയത് ഇങ്ങനെയായിരുന്നു.

ആദ്യ ഗോള്‍ ക്യാപ്റ്റന്റെ വക

ആദ്യ ഗോള്‍ ക്യാപ്റ്റന്റെ വക

ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ ആദ്യ ഗോള്‍ നേടിയത് പ്രതിരോധത്തിന്റെ അപ്പോസ്തലനായ ക്യാപ്റ്റന്‍ തിയാഗോ സില്‍വ. നെയ്മറെടുത്ത കോര്‍ണര്‍ കിക്ക് സില്‍വ വലയിലെത്തിച്ചു.

ആഘോഷത്തിന്റെ നിമിഷം

ആഘോഷത്തിന്റെ നിമിഷം

സില്‍വയും കൂട്ടരും മാത്രമല്ല, ലോകമെമ്പാടുമുള്ള ബ്രസീലിയന്‍ ആരാധകരുടെ ആഹ്ലാദ നിമിഷമായിരുന്നു അത്.

അടികൂടരുത്

അടികൂടരുത്

പരുക്കന്‍ ഫുട്‌ബോളായിരുന്നു ഇരു ടീമുകളും പുറത്തെടുത്തത്. അതുകൊണ്ട് തന്നെ ഫൗളുകളുടെ പെരുമഴയും. ഫൗള്‍ തര്‍ക്കത്തിലേക്ക് നീങ്ങിയപ്പോള്‍ റഫറി ഇടപെടുന്നു.

റോഡ്രിഗിസ്

റോഡ്രിഗിസ്

കൊളംബിയ നെയ്മറെ നോട്ടമിട്ടപ്പോള്‍ ബ്രസീലിന്റെ നോട്ടപ്പുള്ളി റോഡ്രിഗസ് ആയിരുന്നു. ഫെര്‍ണാണ്ടീഞ്ഞോയുടെ ഫൗള്‍.

പന്തിന് വേണ്ടി

പന്തിന് വേണ്ടി

റോഡ്രിഗസും ഫെര്‍ണാണ്ടീഞ്ഞോയും പന്തിനായുളള പോരാട്ടത്തില്‍.

രണ്ടാം ഗോള്‍ ഡേവിഡ് ലൂയിസ്

രണ്ടാം ഗോള്‍ ഡേവിഡ് ലൂയിസ്

ബ്രസീലിന്റെ രണ്ടാമത്തെ ഗോള്‍ പിറന്നത് ഡിഫന്‍ഡര്‍ ഡേവിഡ് ലൂയിസിന്റെ കാലില്‍ നിന്ന്. പെനാല്‍റ്റി ബോക്‌സിന് പുറത്ത് നിന്ന് കിട്ടിയ ഫ്രീ കിക്ക് ഡേവിഡ് ലൂയിസ് അതിമനോഹരമായി വലയിലാക്കി.

ഡേവിഡിന്റെ രണ്ടാം ഗോള്‍

ഡേവിഡിന്റെ രണ്ടാം ഗോള്‍

ഈ ലോകകപ്പില്‍ ഡേവിഡ് ലൂയിസ് നേടുന്ന രണ്ടാം ഗോളാണിത്.

ആശ്വാസ ഗോള്‍

ആശ്വാസ ഗോള്‍

കൊളംബിയയുടെ ആശ്വാസ ഗോള്‍ നേടിയത് സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോഡ്രിഗസ് തന്നെ. പെനാല്‍റ്റി ബോക്‌സിന് മുന്നില്‍ വച്ച് ഫൗള്‍ചെയ്തതിന് ജൂലിയോ സീസര്‍ക്ക് കിട്ടിയ ശിക്ഷ.

കരയുന്ന റോഡ്രിഗസ്

കരയുന്ന റോഡ്രിഗസ്

ഈ ലോകകപ്പിന്റെ താരങ്ങളിലൊന്ന് കൊളംബിയയുടെ ജെയിംസ് റോജ്രിഗസ് തന്നെ. പുറത്തായതിന്റെ ദു:ഖത്തില്‍ കരയുന്ന റോഡ്രിഗസ്.

 നമ്മളൊന്നല്ലേ... കരയല്ലേ...

നമ്മളൊന്നല്ലേ... കരയല്ലേ...

ബ്രസീലും കൊളംബിയയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍. അയല്‍ക്കാര്‍. പൊട്ടിക്കരയുന്ന റോഡ്രിഗസിനെ ബ്രസീലിയന്‍ താരങ്ങളായ മാര്‍സെല്ലോയും ഡേവിഡ് ലൂയിസും ആശ്വസിപ്പിക്കുന്നു.

ആരാധന മൂത്താല്‍

ആരാധന മൂത്താല്‍

12 വര്‍ഷത്തെ ഇടവേളക്ക് ശേഷം ബ്രസീല്‍ ലോകകപ്പിന്റെ സെമിയിലെത്തിയിരിക്കുന്നു. അതും സ്വന്തം നാട്ടില്‍. ആവേശം മൂത്ത് പ്രാന്താകാന്‍ ആരാധകര്‍ക്ക് വേറെ എന്തെങ്കിലും വേണോ... ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങിയ ഒരു ആരാധകന്‍.

വിജയാഹ്ലാദം

വിജയാഹ്ലാദം

ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളംബിയയെ തോല്‍പിച്ച ബ്രൂസിലിന്റെ വിജയാഹ്ലാദം

Story first published: Saturday, July 5, 2014, 9:38 [IST]
Other articles published on Jul 5, 2014
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X