ദുര്‍ബലരായ ഇറാഖിനോടും സമനില; നെയ്മര്‍ക്കും കൂട്ടര്‍ക്കും ആരാധകരുടെ കൂക്കുവിളി!!!
റിയോ: റിയോ ഒളിമ്പിക്‌സിന് ഇത്തവണ ആഥിതേയത്വം വഹിക്കുന്ന ബ്രസീല്‍ ആകെ നിരാശയിലാണ്. ഒളിമ്പിക് ഫുഡ്‌ബോള്‍ മത്സരങ്ങളില്‍ ബ്രസീലിന് ഏറ്റ തിരിച്ചടികള്‍ അത്രത്തോളം വലുതാണ്. ഏറെ ദുര്‍ബലരായ ഇറാഖിനോടും ഗോള്‍രഹിത സമനില വഴങ്ങിയതോടെ ലോകഫുഡ്‌ബോള്‍ രാജാക്കന്‍മാരായ ബ്രസീലിന് തലകുനിച്ച് നില്‍ക്കേണ്ടി വന്നിരിക്കുകയാണ്.
അത്ര വലിയ ടീമല്ലാത്ത ദക്ഷിണാഫ്രിക്കയോടായിരുന്നു ബ്രസീലിന്‍റെ ആദ്യ സമനില. ഇപ്പോഴിതാ റിയോയിലെത്തിയ ഏറ്റവും ജുര്‍ബലരായ ടീമിനോടും സമനില വഴങ്ങിയിരിക്കുന്നു. ഇറാഖിനോടുള്ള സമനില നൂറ് ഗോള്‍ വാങ്ങി തോറ്റതിന് തുല്യമാണെന്നാണ് ബ്രസീല്‍ ആരാധകര്‍ പറയുന്നത്. അവരാകട്ടെ സ്വന്തം നാട്ടില്‍ നാണക്കേടുണ്ടാക്കിയ നെയ്മറെയും കൂട്ടരെയും കൂകിവിളിച്ചാണ് പ്രതിഷേധിച്ചത്.

ഞെട്ടിച്ചു
ഇറാഖിനോടുള്ള സമനില അക്ഷരാര്‍ത്ഥത്തില്‍ കാണികളെ മാത്രമല്ല നെയ്മറടക്കമുള്ള താരങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്. എന്ത് പറ്റി നെയ്മര്‍ക്കും കൂട്ടര്‍ക്കുമെന്നാണ് ആരാധകരുടെ ചോദ്യം.

കൂവിത്തോല്‍പ്പിച്ചു
ഇറാഖിനോട് സമനില വാങ്ങിയത് തോല്‍വിക്ക് തുല്യമാണെന്നാണ് ബ്രസീലുകാര്‍ പറയുന്നത്. മോശം പ്രകടനം കാഴ്ചവച്ച നെയ്മര്‍ക്കും സഹതാരങ്ങള്‍ക്കും സ്‌റ്റേഡിയത്തില്‍ കൂക്കുവിളികളായിരുന്നു.

നെയ്മര്‍
മോശം പ്രകടനമായിരുന്നു ബ്രസീലിന്റെ സൂപ്പര്‍താരം നെയ്മറുടേത്. പന്ത് തട്ടിക്കളിച്ച നെയ്മറെ ഇറാഖിന്റെ ചുണക്കുട്ടികള്‍ വളഞ്ഞിട്ട് ആക്രമിച്ചു. നിറം മങ്ങിയ പ്രകടനത്തില്‍ നെയ്മറും അസ്വസ്ഥനായിരുന്നു

ഇറാഖ്
യുദ്ധങ്ങളും ആഭ്യന്തര കലാപവും നിരന്തരം ഭീഷണിയാകുമ്പോഴും അവയോടെല്ലാം പടപൊരുതിയാണ് ഇറാഖ് ഒളിമ്പിക്‌സിലെത്തുന്നത്. ആവശ്യത്തിന് പരിശീലനം പോലുമില്ല. വമ്പന്‍മാരായ ബ്രസീലിനോടുള്ള സമനില വിജയത്തേക്കാള്‍ മധുരം കൂടും

നിര്‍ണായക മത്സരം
ഗ്രൂപ്പിലെ ആദ്യമത്സരത്തിലും ബ്രസീല്‍ മോശം പ്രകടനമായിരുന്നു. ദക്ഷിണാഫ്രിക്കയോടും ഗോള്‍രഹിത സമനില വഴങ്ങി. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ഡെന്‍മാര്‍ക്കാണ് അടുത്ത മത്സരത്തില്‍ എതിരാളി. ഈ മത്സരത്തിലെ പ്രകടനത്തിനനുസരിച്ചായിരിക്കും ബ്രസീലിന്റെ ഒളിമ്പിക്‌സ് ഭാവി...
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications