Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്ലാസിക്കുകളുടെ ക്ലാസിക്ക്... ബ്രസീല്‍ x ജര്‍മനി, ലോകകപ്പ് ദുരന്തത്തിന് കണക്കുതീര്‍ക്കാന്‍ മഞ്ഞപ്പട

ബെര്‍ലിന്‍: ലോക ഫുട്‌ബോളിലെ ക്ലാസിക്കുകളുടെ ക്ലാസിക്ക് എന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്രസീല്‍-ജര്‍മനി ത്രില്ലര്‍ വീണ്ടും. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി 12.15നു ബെര്‍ലിനില്‍ നടക്കുന്ന സൗഹൃദ മല്‍സരത്തിലാണ് ലാറ്റിന്‍, യൂറോപ്യന്‍ രാജാക്കന്‍മാരുടെ അങ്കം. 2014ല്‍ നാട്ടില്‍ നടന്ന ലോകകപ്പിന്റെ സെമി ഫൈനലില്‍ ജര്‍മനിയോടേറ്റ 1-7ന്റെ നാണംകെട്ട തോല്‍വിയുടെ മുറിവുകള്‍ മായ്ക്കാന്‍ ബ്രസീലിന് ഇത്തവണ ജയിച്ചേ തീരൂ. ബ്രസീല്‍ ഫുട്‌ബോളിലെ തന്നെ കറുത്ത ദിനമായാണ് അന്നത്തെ പരാജയം വിലയിരുത്തപ്പെടുന്നത്.

ബ്രസീല്‍-ജര്‍മനി ക്ലാസിക് മാത്രമല്ല മറ്റൊരു സൗഹൃദ ക്ലാസിക്ക് കൂടി രാത്രി നടക്കുന്നുണ്ട്. ലാറ്റിനമേരിക്കന്‍ ഗ്ലാമര്‍ ടീം അര്‍ജന്റീനയും യൂറോപ്യന്‍ പവര്‍ഹൗസുകളായ സ്‌പെയിനുമാണ് നേര്‍ക്കുനേര്‍ വരുന്നത്. മറ്റു പ്രധാന സൗഹൃദ മല്‍സരങ്ങളില്‍ ഫ്രാന്‍സ് റഷ്യയെയും ഇംഗ്ലണ്ട് ഇറ്റലിയെയും കൊളംബിയ ഓസ്‌ട്രേലിയയെയും ചിലി ഡെന്മാര്‍ക്കിനെയും നേരിടും.

കണക്കുതീര്‍ക്കുമോ ബ്രസീല്‍

കണക്കുതീര്‍ക്കുമോ ബ്രസീല്‍

ലോകകപ്പില്‍ ജര്‍മനിയോടേറ്റ ദുരന്തത്തിനു ശേഷം അതിശക്തമായ തിരിച്ചുവരവാണ് ബ്രസീല്‍ നടത്തിയത്. ടിറ്റെയുടെ പരിശീലന മികവില്‍ മഞ്ഞപ്പട വിജയികളുടെ സംഘമായി മാറി. തുടര്‍ ജയങ്ങള്‍ ശീലമാക്കിയ ബ്രസീലാണ് റഷ്യന്‍ ലോകകപ്പിനു ടിക്കറ്റെടുത്ത ആദ്യ ടീം. ടിറ്റെയുടെ പരിശീലക കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും ജര്‍മനിക്കെതിരായ പോരാട്ടം.
ജയത്തില്‍ കുറഞ്ഞതൊന്നും ആരാധകരെ തൃപ്തിപ്പെടുത്തില്ലെന്ന് ഉറപ്പായതിനാല്‍ കടുത്ത സമ്മര്‍ദ്ദത്തോടെയാവും അദ്ദേഹം ടീമിനെ ഇറക്കുക. തൊട്ടുമുമ്പത്തെ സൗഹൃദ മല്‍സരത്തില്‍ റഷ്യയെ 3-0ന് തകര്‍ത്താണ് ബ്രസീല്‍ ജര്‍മനിക്കെതിരായ പോരാട്ടത്തിന് തയ്യാറെടുക്കുന്നത്.

നെയ്മര്‍ അന്നുമില്ല, ഇന്നുമില്ല

നെയ്മര്‍ അന്നുമില്ല, ഇന്നുമില്ല

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് ജര്‍മന്‍ ശാപമുണ്ടോയെന്നാണ് ആരാധകര്‍ ആലോചിക്കുന്നത്. കാരണം 2014ലെ ലോകകപ്പിന്റെ ഫൈനലില്‍ പരിക്കു മൂലം നെയ്മറില്ലാതെയാണ് ജര്‍മനിക്കെതിരേ ബ്രസീല്‍ ഇറങ്ങിയത്. ഫലമാവട്ടെ ജര്‍മനി ബ്രസീലിനെ പിച്ചിച്ചീന്തുകയും ചെയ്തു.
ബ്രസീലും ജര്‍മനിയും തമ്മില്‍ മാര്‍ച്ച് 27ന് സൗഹൃദ മല്‍സരം കളിക്കുമെന്ന് പ്രഖ്യാപിച്ച ശേഷം എല്ലാവരും ഉറച്ചുവിശ്വസിച്ചത് ഇത്തവണ നെയ്മര്‍ തീര്‍ച്ചയായും ബ്രസീല്‍ നിരയില്‍ ഉണ്ടാവുമെന്നായിരുന്നു.
എന്നാല്‍ തന്റെ ക്ലബ്ബായ പിഎസ്ജിക്കു വേണ്ടി കളിക്കുന്നതിനിടെ കാല്‍പ്പാദത്തിനേറ്റ പരിക്ക് നെയ്മര്‍ക്ക് അപ്രതീക്ഷിത ആഘാതമായി മാറി. ശസ്ത്രക്രിയക്കു ശേഷം വിശ്രമിക്കുന്ന നെയ്മര്‍ ലോകകപ്പില്‍ ബ്രസീല്‍ നിരയില്‍ തിരിച്ചെത്താമെന്ന ആത്മവിശ്വാസത്തിലാണ്.

മല്‍സരം കടുപ്പമാവുമെന്ന് ആല്‍വസ്

മല്‍സരം കടുപ്പമാവുമെന്ന് ആല്‍വസ്

ജര്‍മനിക്കെതിരായ മല്‍സരം കടുപ്പമേറിയതായിരിക്കുമെന്ന് ബ്രസീല്‍ ക്യാപ്റ്റനും ഡിഫന്‍ഡറുമായ ഡാനിയേല്‍ ആല്‍വസ് അഭിപ്രായപ്പെട്ടു. ജര്‍മനിയെപ്പോലൊരു നിലവാരത്തില്‍ കളിക്കുന്ന ടീമിനെതിരായ മല്‍സരം കടുപ്പം തന്നെയാണ്. 2014ലെ തോല്‍വിയെക്കുറിച്ച് സംസാരിക്കുന്നതില്‍ അര്‍ഥമില്ല. കഴിഞ്ഞ സംഭവം നമുക്ക് ഒരിക്കലും മാറ്റാനാവില്ല. വരാനിരിക്കുന്നത് മാത്രമേ മാറ്റാന്‍ കഴിയുകയുള്ളൂവെന്നും ആല്‍വസ് ചൂണ്ടിക്കാട്ടി.
ജര്‍മനിക്കെതിരേ മുമ്പ് ചില നല്ല ഓര്‍മകള്‍ ബ്രസീലിനുണ്ട്. എന്നാല്‍ കഴിഞ്ഞ ലോകകപ്പിലെ തോല്‍വിക്കു ശേഷം കൂടുതല്‍ വെല്ലുവിളികളാണ് ടീം നേരിടുന്നത്. ഇരുടീമിനും ഇന്നത്തെ മല്‍സരം കടുപ്പമേറിയതാവുമെന്നും അദ്ദേഹം പറഞ്ഞു. ടിറ്റെ പരിശീലകസ്ഥാനത്തെത്തിയ ശേഷം ടീമില്‍ അടിമുടി മാറ്റങ്ങളാണ് സംഭവിച്ചത്. ഇത്രയും കാലമായി ഈയൊരു ദിവസത്തിനു വേണ്ടിയാണ് ടീം കാത്തിരുന്നതെന്നും ആല്‍വസ് കൂട്ടിച്ചേര്‍ത്തു.

മുള്ളറും ഓസിലുമില്ലാതെ ജര്‍മനി

മുള്ളറും ഓസിലുമില്ലാതെ ജര്‍മനി

കഴിഞ്ഞ ലോകകപ്പില്‍ ബ്രസീലിനെ തകര്‍ത്ത ജര്‍മന്‍ സംഘത്തിലുണ്ടായിരുന്ന രണ്ടു സൂപ്പര്‍ താരങ്ങള്‍ ഈ മല്‍സരത്തില്‍ കളിക്കുന്നില്ല. സ്റ്റാര്‍ സ്‌ട്രൈക്കര്‍ തോമസ് മുള്ളറും, മിഡ്ഫീല്‍ഡ് മാസ്റ്റര്‍ മെസൂദ് ഓസിലുമാണ് ബ്രസീലിനെതിരായ മല്‍സരത്തില്‍ നിന്നും പിന്‍മാറിയത്. ഇരുവര്‍ക്കും പരിക്കുണ്ടെന്നും അതുകൊണ്ടാണ് മല്‍സരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നുമാണ് ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ വിശദീകരണം. ഇരുവരെയും കൂടാതെ ലിവര്‍പൂള്‍ താരം എംറെ ചാനും ജര്‍മന്‍ നിരയിലുണ്ടാവില്ല.
സ്‌പെിനിനെതിരേ നടന്ന തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ മുള്ളറും ഓസിലും ജര്‍മനിക്കു വേണ്ടി ബൂട്ടണിഞ്ഞിരുന്നു. അന്ന് 0-1ന്റെ തോല്‍വി മുന്നില്‍ കണ്ട ജര്‍മനിയെ രക്ഷിച്ചത് മുള്ളറായിരുന്നു. ബോക്‌സിനു പുറത്തു നിന്നുള്ള വണ്ടര്‍ ഗോളിലൂടെയാണ് താരം വലകുലുക്കിയത്.

ആത്മവിശ്വാസത്തോടെ അര്‍ജന്റീന

ആത്മവിശ്വാസത്തോടെ അര്‍ജന്റീന

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കിരീട ഫേവറിറ്റുകളിലൊന്നും കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുമായ അര്‍ജന്റീന സ്‌പെയിനുമായി കൊമ്പുകോര്‍ക്കുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ കരുത്തരായ ഇറ്റലിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്തുവിടാനായത് അര്‍ജന്റീനയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. പല സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം നല്‍കി പരീക്ഷണ ടീമിനെ ഇറക്കിയിട്ടും ഇറ്റലിയുടെ കഥ കഴിക്കാന്‍ സാംപോളി പരീക്ഷിക്കുന്ന അര്‍ജന്റീനയ്ക്കു കഴിഞ്ഞു. എന്നാല്‍ സ്‌പെയിനിനെതിരേ ഏറ്റവും ശക്തമായ ഇലവനെതന്നെ സാംപോളി അണിനിരത്തുമെന്നാണ് വിവരം.
സ്‌പെയിനാവട്ടെ കഴിഞ്ഞ മല്‍സരത്തില്‍ ജര്‍മനിയുമായി 1-1ന്റെ സമനില വഴങ്ങിയ ശേഷമാണ് അര്‍ജന്റീനയ്‌ക്കെതിരേ ബൂട്ടണിയുന്നത്.

 ലയണല്‍ മെസ്സി തിരിച്ചെത്തും

ലയണല്‍ മെസ്സി തിരിച്ചെത്തും

പരിക്കുമൂലം ഇറ്റലിക്കെതിരായ തൊട്ടുമുമ്പത്തെ കളിയില്‍ പുറത്തിരിക്കേണ്ടിവന്ന സൂപ്പര്‍ താരം ലയണല്‍ മെസ്സി അര്‍ജന്റൈന്‍ നിരയില്‍ തിരിച്ചെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. മെസ്സിയുടെ മടങ്ങിവരവ് അര്‍ജന്റീനയുടെ കരുത്ത് ഇരട്ടിയാക്കും. എന്നാല്‍ ഇറ്റലിക്കെതിരേ പരിക്കിനെ തുടര്‍ന്ന് കളിക്കാതിരുന്ന സെര്‍ജിയോ അഗ്വേറോ സ്‌പെയിനിനെതിരേ തിരിച്ചെത്തുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്.
ബാഴ്‌സലോണയിലെ തന്റെ അടുത്ത സുഹൃത്തുക്കള്‍ക്കെതിരേ മെസ്സി കളിക്കുന്നുവെന്ന പ്രത്യേകത കൂടി അര്‍ജന്റീന- സ്‌പെയിന്‍ മല്‍സരത്തിനുണ്ട്. ആന്ദ്രെസ് ഇനിയേസ്റ്റ, ജെറാര്‍ഡ് പിക്വെ, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് എന്നിവരെല്ലാം ബാഴ്‌സയില്‍ മെസ്സിയുടെ ടീമംഗങ്ങളാണ്.

Story first published: Tuesday, March 27, 2018, 10:57 [IST]
Other articles published on Mar 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+