അര്‍ജന്റീന സൂക്ഷിച്ചോ, ക്ലാസിക്കിന് ബ്രസീല്‍ തയ്യാര്‍.. ടീമിനെ പ്രഖ്യാപിച്ചു, റിച്ചാര്‍ളിസണ്‍ തുടരും
റിയോ ഡി ജനയ്‌റോ: റഷ്യന്‍ ലോകകപ്പിലേറ്ററ തിരിച്ചടികളില്‍ നിന്നും പാഠമുള്‍ക്കൊണ്ട ലാറ്റിന്‍ വമ്പന്‍മാരായ ബ്രസീലിന്റെ അടുത്ത ലക്ഷ്യം 2019ല്‍ നാട്ടില്‍ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പാണ്. ലോകകപ്പിലെ ക്ഷീണം കോപ്പയില്‍ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ തീര്‍ക്കാനൊരുങ്ങുകയാണ് സൂപ്പര്‍ താരം നെയ്മറും സംഘവും. കോപ്പയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി അടുത്ത മാസം രണ്ടു സൗഹൃദ മല്‍സരങ്ങളില്‍ മഞ്ഞപ്പട ഇറങ്ങുന്നുണ്ട്.
ചിരവൈരികളായ അര്‍ജന്റീനയ്‌ക്കെതിരേയാണ് ഒരു മല്‍സരമെങ്കില്‍ മറ്റൊന്ന് ആതിഥേയര്‍ കൂടിയായ സൗദിക്കെതിരേയാണ്. രണ്ടു മല്‍സരങ്ങള്‍ക്കും വേദിയാവുന്നത് സൗദി അറേബ്യയാണ്. ഈ മല്‍സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ കോച്ച് ടിറ്റെ പ്രഖ്യാപിച്ചു.

റിച്ചാര്‍ളിസണ്‍ സ്ഥാനം നിലനിര്‍ത്തി
കഴിഞ്ഞ മാസം അമേരിക്കയ്‌ക്കെതിരേ ബ്രസീലിനായി അരങ്ങേറിയ സ്‌ട്രൈക്കര്‍ റിച്ചാര്‍ളിസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ആദ്യ മല്‍സരത്തില്‍ പകരക്കാരുടെ നിരയിലായിരുന്ന താരം എല്‍ സാല്‍വദോറിനെതിരായ അടുത്ത കളിയില്‍ പ്ലെയിങ് ഇലവനിലുമുണ്ടായിരുന്നു. ഈ മല്‍സരത്തില്‍ 21 കാരനായ സ്‌ട്രൈക്കര്‍ ഇരട്ടഗോളുകളോടെ കസറുകയും ചെയ്തിരുന്നു.

പ്രമുഖരെല്ലാം ടീമില്‍
കാര്യമായ സര്‍പ്രൈസുകളൊന്നുമില്ലാതെയാണ് ബ്രസീല്‍ കോച്ച് ടീമിനെ പ്രഖ്യാപിച്ചത്. സൂപ്പര്‍ താരം നെയ്മര്‍ നയിക്കുന്ന ടീമില്‍ റോബര്‍ട്ടോ ഫിര്‍മിനോ, ഗബ്രിയേല്‍ ജീസസ് എന്നിവരെല്ലാം ഇടം പിടിച്ചിട്ടുണ്ട്.
കൂടാതെ ബ്രസീലിന്റെ പുത്തന്‍ കണ്ടെത്തലുകളായ ബാഴ്സലോണയുടെ മാല്‍ക്കം, ആര്‍തര്‍ എന്നിവരും സ്ഥാനം നിലനിര്‍ത്തി. ഇരുവരും കഴിഞ്ഞ മാസം ബ്രസീലിനായി അരങ്ങേറിയിരുന്നു.അതേസമയം, കഴിഞ്ഞ സൗഹൃദങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ ഡഗ്ലസ് കോസ്റ്റ തഴയപ്പെട്ടു.
ബ്രസീല്‍ ടീം
നെയ്മര്‍ (ക്യാപ്റ്റന്‍), റോബര്‍ട്ടോ ഫിര്‍മിനോ, മാല്‍ക്കം, ഗബ്രിയേല്‍ ജീസസ്, റിച്ചാര്‍ളിസണ്‍, ഫിലിപ്പെ കുട്ടീഞ്ഞോ, റെനറ്റോ അഗസ്‌റ്റോ, കസേമിറോ, വാലസ്, ആര്‍തര്‍, ഫ്രെഡ്, മാര്‍സെലോ, അലെക്‌സ് സാന്‍ഡ്രോ, മിറാന്‍ഡ, എഡെര്‍ മിലിറ്റോ, മാര്‍ക്വിഞ്ഞോസ്, പാബ്ലോ, ഫാബീഞ്ഞോ, ഡാനിലോ, അലിസണ്‍, എഡേഴ്‌സണ്‍, ഫെലിപ്പെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications