Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീല്‍ ലോകകപ്പ് നേടുമെന്ന പ്രവചനവുമായി വിദഗ്ധര്‍; രണ്ടാം സ്ഥാനം ജര്‍മനിക്കല്ല

മോസ്‌കോ: ലോകകപ്പ് ആരു നേടുമെന്നതു സംബന്ധിച്ച് പലതരം വിലയിരുത്തലുകളും പുറത്തുവന്നുകൊണ്ടിരിക്കെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് കമ്പനിയായ ഗോള്‍ഡ്മാന്‍ സാഷെ ഗ്രൂപ്പ് പ്രവചനത്തില്‍ ബ്രസീല്‍ മുന്നില്‍. നിക്ഷേപ രംഗത്ത് പ്രവചനം നടത്തുന്ന രീതിയിലാണ് കമ്പനി ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളെ വിലയിരുത്തിയത്.

രണ്ടു ലക്ഷത്തോളം സ്റ്റാറ്റിസ്റ്റിക് മോഡലുകള്‍ ഉപയോഗിച്ചായിരുന്നു ടീമുകളുടെ അവലോകനം നടത്തിയത്. കളിക്കാരുടെ വ്യക്തിഗതമികവും ടീമിന്റെ സമീപകാലത്തെ പ്രകടനവുമെല്ലാം വിലയിരുത്തിയപ്പോള്‍ ബ്രസീലിനാണ് മുന്‍തൂക്കം. ജൂലൈ 15ന് നടക്കുന്ന ഫൈനലില്‍ ബ്രസീല്‍ കപ്പെടുക്കുമെന്ന് ബാങ്ക് പ്രവചിക്കുന്നു.

fiarussia

ഗോള്‍ഡ്മാന്‍ സാഷെ 2014ല്‍ നടത്തിയ പ്രവചനത്തിലും ബ്രസീലിനായിരുന്നു സാധ്യത കല്‍പ്പിച്ചിരുന്നത്. അര്‍ജന്റീനയെ 3-1ന് തോല്‍പ്പിച്ച് ബ്രസീല്‍ കപ്പെടുക്കുമെന്ന് വിലയിരുത്തലുണ്ടായെങ്കിലും സെമിയില്‍ 7-1ന് ജര്‍മനിയോട് തോറ്റ് പുറത്തായി. ഇത്തവണ ഗോള്‍ഡ്മാന്‍ ടീമിന്റെ വിലയിരുത്തലില്‍ 2014ല്‍ ഫ്രാന്‍സിനാണ് രണ്ടാം സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

മിക്ക പ്രവചനങ്ങളും ജര്‍മനി ബ്രസീല്‍ ടീമുകള്‍ക്ക് മുന്‍തൂക്കം നല്‍കുമ്പോഴാണിത്. നേരത്തെ ഡാന്‍സങ്കെ ബാങ്കും ബ്രസീലിനാണ് സാധ്യത പ്രവചിക്കുന്നത്. അതേസമയം, കൊമേഴ്‌സ് ബാങ്ക് ജര്‍മനി അഞ്ചാം കിരീടം നേടുമെന്ന് കണക്കുകൂട്ടുന്നു. യുബിഎസ് ബാങ്കും ജര്‍മനിക്കൊപ്പമാണ്. യൂണിവേഴ്‌സിറ്റി ഓഫ് ഇന്നസ്ബ്രക്‌സ് ജര്‍മനിയും ബ്രസീലും ഫൈനലില്‍ ഏറ്റുമുട്ടുമെന്ന് പ്രവചിക്കുന്നുണ്ട്. പ്രവചനം കൃത്യമായാല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ബാങ്കുകള്‍ മത്സരിച്ച് പ്രവചനം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

Story first published: Monday, June 11, 2018, 19:08 [IST]
Other articles published on Jun 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+