ബ്രസീല്‍ വിജയിയ്ക്കണമെന്ന് ഫുട്ബാള്‍ പ്രേമികള്‍

സര്‍വേയോട് പ്രതികരിച്ചവരില്‍ 34 ശതമാനം പേരാണ് ബ്രസീല്‍ കിരീടം നേടുമെന്ന് അഭിപ്രായപ്പെട്ടത്. മറ്റ് ഏത് ടീമിനും കിട്ടിയതിനേക്കാള്‍ 25 പോയന്റ് കൂടുതലാണ് ബ്രസീലിന് സര്‍വേയില്‍ ലഭിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയത് നാല് രാജ്യങ്ങളായിരുന്നു. അര്‍ജന്റീന, ഇംഗ്ലണ്ട്, ജര്‍മനി, യുഎസ്എ എന്നീ രാജ്യങ്ങള്‍ എല്ലാം രണ്ടാമതെത്തി. ഇവര്‍ക്കൊക്കെ കിട്ടിയത് ഒമ്പത് ശതമാനം വോട്ട് മാത്രമാണ്. കഴിഞ്ഞതവണത്തെ ചാമ്പ്യന്മാരായ ഇറ്റലി ഇത്തവണയും കപ്പ് നേടുമെന്ന് ആറ് ശതമാനം പേര്‍ മാത്രമേ കരുതുന്നുള്ളു.
സര്‍വെയില്‍ പങ്കെടുത്ത 86 ശതമാനം ബ്രസീല്‍കാര്‍ക്കും 57 ശതമാനം ലാറ്റിന്‍ അമേരിക്കക്കാര്‍ക്കും ബ്രസീല്‍ കപ്പ് നേടുമെന്നതില്‍ സംശയമില്ല.
എന്നാല്‍ വടക്കേ അമേരിക്കയില്‍ നിന്ന് ബ്രസീലിന് കാര്യമായ വോട്ടുകള്‍ ലഭിച്ചില്ല. 50 ശതമാനം യുഎസ്എക്കാര്‍ ഉള്‍പ്പടെ 46 ശതമാനം വടക്കേ അമേരിക്കക്കാരും പിന്തുണച്ചത് യുഎസ്എ യുടെ ടീമിനെയാണ്. എന്നാല്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നടത്തിയ സര്‍വേയില്‍ യുഎസ്എ വിജയിയ്ക്കുമെന്ന് പറഞ്ഞവര്‍ വെറും നാല് ശതമാനം മാത്രമാണ്.
ഇംഗ്ലണ്ട്, ജര്‍മ്മനി എന്നീ ടീമുകളേക്കാള്‍ യുറോപ്പിലുള്ളവര്‍ക്ക് പ്രീയങ്കരമായത് സ്പെയിനാണ്.
55 രാജ്യങ്ങളിലായി 27,000 പേരോടാണ് നീല്‍സന്‍ ഫിഫ ലോകകപ്പ് 2010 ആര് നേടുമെന്ന് ആരാഞ്ഞത്.
Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications