ഇത് വേദനാജനകം; ലോകകപ്പിലെ തോല്‍വിയില്‍ ഒടുവില്‍ പ്രതികരണവുമായി നെയ്മര്‍
മോസ്‌കോ: സുന്ദര ഫുട്‌ബോള്‍ കാഴ്ചവെച്ചിട്ടും ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോട് തോറ്റ് പുറത്താകേണ്ടിവന്നതില്‍ പ്രതികണവുമായി സൂപ്പര്‍താരം നെയ്മര്‍. തന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വേദനാജനകമാണ് ഈ തോല്‍വിയെന്നും നെയ്മര്‍ പറഞ്ഞു.
തോല്‍വിയുടെ വേദന വലുതാണ്. കാരണം, ലോകകപ്പില്‍ ഏറെ മുന്നോട്ടു പോകാമെന്ന് കളിക്കാര്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. കിരീടം നേടി ചരിത്രത്തിലിടം നേടാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്. ഫുട്‌ബോളിലേക്ക് മടങ്ങിവരികയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍, ദൈവം എന്തും നേരിടാന്‍ തനിക്ക് കരുത്തുതരുമെന്ന വിശ്വാസമുണ്ടെന്നും സൂപ്പര്‍താരം പറഞ്ഞു.

ബ്രസീല്‍ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായി സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. സ്വപ്‌നം അകന്നുപോയെങ്കിലും അതില്ലാതാക്കാന്‍ കഴിയില്ല. ലോകകപ്പ് എന്ന സ്വപ്‌നം ഹൃദയത്തിലുണ്ടെന്നും നെയ്മര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. ബെല്‍ജിയത്തോട് തോറ്റ് പുറത്തായി ഒരു ദിവസത്തിനുശേഷമാണ് നെയ്മറുടെ പ്രതികരണം.
ടൂര്‍ണമെന്റിലുടനീളം മനോഹരമായ കളിയാണ് നെയ്മറും സംഘവും കാഴ്ചവെച്ചത്. ലോകകപ്പ് നേടുമെന്ന് ബ്രസീല്‍ ആരാധകര്‍ ഉറച്ച് വിശ്വസിച്ചിരുന്നെങ്കിലും ബെല്‍ജിയത്തിന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ ബ്രസീല്‍ മടങ്ങി. ഇതോടെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, നെയ്മറും ലോക കിരീടമില്ലാതെയാണ് റഷ്യയില്‍ നിന്നും പിന്‍വാങ്ങുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications