Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ട് കളിയില്‍ നിന്ന് 10 ഗോള്‍... ഇതാണോ വല്യ ബ്രസീല്‍?

ഏറ്റവും അധികം ലോകകപ്പ് കിരീടങ്ങള്‍ സ്വന്തമാക്കിയ ടീം... ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ സൗന്ദര്യം... കോണ്‍ഫഡറേഷന്‍ കപ്പ് കിട്ടിയതിന്റെ അഹങ്കാരം...നെയ്മര്‍, ഫ്രെഡ്, സില്‍വ എന്തൊക്കെയായിരുന്നു...

പക്ഷേ പറഞ്ഞിട്ടെന്തുകാര്യം, വെറും രണ്ടേ രണ്ട് കളികള്‍ കൊണ്ട് ലോകോത്തര ടീം വാങ്ങിക്കൂട്ടിയത് 10 ഗോളുകള്‍. തിരിച്ചടിക്കാനായത് വെറും ഒരു ഗോള്‍ മാത്രം. അപ്പൂപ്പന്‍ ആനപ്പുറത്തിരുന്നതിന്റെ തഴമ്പിനെക്കുറിച്ച് പറയാനല്ലാതെ ബ്രസീലിന് ഇനി എന്ത് ചെയ്യാന്‍ പറ്റും?

Brazil Fans

ഇത്തവണത്തെ ലോകകപ്പില്‍ ബ്രസീല്‍ ആകെ കളിച്ചത് ഏഴ് കളികള്‍. അതില്‍ നാല് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും. ആകെ അടിച്ചത് 14 ഗോളുകള്‍, പെനാല്‍റ്റി ഷൂട്ടൗട്ട് ഉള്‍പ്പെടെ. വാങ്ങിക്കൂട്ടിയതോ 16 ഗോളുകളും.

സെമി ഫൈനലും ലൂസേഴ്‌സ് ഫൈനലും മാത്രം എടുത്ത് പരിശോധിച്ചാല്‍ ബ്രസീലിനെ അറിയാത്ത ഏതൊരാളും ചോദിച്ചുപോകും... ഇവരെങ്ങനെ സെമി ഫൈനല്‍ വരെ എത്തിയെന്ന്. നെയ്മറിന്റേയും സില്‍വയുടേയും അഭാവമാണ് സെമിയില്‍ തോല്‍ക്കാന്‍ കാരണമെന്ന് ന്യായത്തിന് പറയാം. സില്‍വ തിരിച്ചെത്തിയിട്ടും എങ്ങനെയാണ് ഹോളണ്ട് ബ്രസീലിന്റെ പോസ്റ്റില്‍ മൂന്ന് തവണ പന്തെത്തിച്ചതെന്ന് ചോദിച്ചാല്‍ എന്ത് മറുപടി പറയും?

1958, 1962, 1970, 1994, 2002 .... അഞ്ച് തവണ ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട ചരിത്രം, സോക്രട്ടീസിന്റേയും പെലേയുടേയും പാരമ്പര്യം... സ്കൊളാരിയുടെ പരിശീലനം...എന്നിട്ടെന്തായി ഒടുവില്‍...? നെയ്മര്‍ എന്ന ഒറ്റ കളിക്കാരനെ കണ്ടിട്ടാണോ ബ്രസീല്‍ ഇത്തവണ ലോകകപ്പിനെത്തിയത് എന്നത് സംശയമല്ല, അല്‍പം പോലും കളങ്കമില്ലാത്ത ഒരു നഗ്ന സത്യം തന്നെയാണ്‌

Story first published: Sunday, July 13, 2014, 4:55 [IST]
Other articles published on Jul 13, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+