Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി തന്നോട് വായടക്കാന്‍ പറഞ്ഞു; ബ്രസീല്‍ കോച്ച് ടിറ്റെയുടെ വെളിപ്പെടുത്തല്‍

റിയാദ്: അര്‍ജന്റീനയുമായുള്ള സൗഹൃദ മത്സരത്തിനുശേഷം സൂപ്പര്‍താരം ലയണല്‍ മെസ്സിക്കെതിരെ ബ്രസീല്‍ പരിശീലകന്‍ ടിറ്റെ. മത്സരത്തിനിടെ മെസ്സി തന്നോട് വായടക്കാന്‍ പറഞ്ഞതായി ടിറ്റെ വെളിപ്പെടുത്തി. റിയാദില്‍ നടന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. മെസ്സി നേടിയ പെനാല്‍റ്റി ഗോളിലായിരുന്നു അര്‍ജന്റീനയുടെ വിജയം.

വായടക്കാന്‍ പറഞ്ഞ് മെസ്സി

വായടക്കാന്‍ പറഞ്ഞ് മെസ്സി

മത്സരത്തിന്റെ ആദ്യ പകുതിയില്‍ മെസ്സിയും ടിറ്റെയും തമ്മില്‍ ചില വാക്കുകകള്‍ കൈമാറിയിരുന്നു. ഇതിനിടെ വിരല്‍കൊണ്ട് ചുണ്ടില്‍ചേര്‍ത്തുവെച്ചാണ് മെസ്സി ടിറ്റെയോട് വായടക്കാന്‍ പറഞ്ഞത്. താന്‍ തിരിച്ച് മെസ്സിയോടും അതേകാര്യം പറഞ്ഞെന്ന് ടിറ്റെ വെളിപ്പെടുത്തി. മെസ്സി നടത്തിയ ഒരു ഫൗളില്‍ മഞ്ഞക്കാര്‍ഡ് കാട്ടേണ്ടതായിരുന്നു. ഇക്കാര്യം റഫറിയോട് പരാതിപ്പെട്ടതാണ് മെസ്സിയെ ചൊടിപ്പിച്ചതെന്നും ടിറ്റെ പറയുന്നു.

മെസ്സിക്കെതിരെ ടിറ്റെ

മെസ്സിക്കെതിരെ ടിറ്റെ

മെസ്സിക്ക് തീര്‍ച്ചയായും മഞ്ഞക്കാര്‍ഡ് കാട്ടേണ്ടതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പരാതി പറയാന്‍ തനിക്ക് അവകാശമുണ്ട്. മത്സരത്തില്‍ ഭയമില്ലാത്ത റഫറിയാണ് വേണ്ടത്. അല്ലെങ്കില്‍ മെസ്സിയുടെ വഴിക്കാകും റഫറിയുടെ തീരുമാനെന്നും ടിറ്റെ ആരോപിച്ചു. പരുക്കന്‍ കളി പുറത്തെടുത്തതിനെ തുടര്‍ന്ന് ഇരു ടീമുകളിലേയും ആറ് കളിക്കാര്‍ക്ക് മഞ്ഞക്കാര്‍ഡ് കാട്ടേണ്ടിവന്നിരുന്നു. 26 ഫൗളുകള്‍ അര്‍ജന്റീന വഴങ്ങിയപ്പോള്‍ 15 എണ്ണം ബ്രസീലും വഴങ്ങി.

പ്രതികാരവുമായി അര്‍ജന്റീന

പ്രതികാരവുമായി അര്‍ജന്റീന

കോപ്പ അമേരിക്ക സെമിയില്‍ ബ്രസീലിനോട് തോറ്റ അര്‍ജന്റീനയുടെ മധുരപ്രതികാരം കൂടിയായി സൗഹൃദ മത്സരത്തിലെ വിജയം. 10-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗബ്രിയേല്‍ ജീസസ് പുറത്തേക്ക് അടിച്ചു കളഞ്ഞത് ബ്രസീലിന് തിരിച്ചടിയായി. മുന്നേറ്റത്തിലും പ്രതിരോധത്തിലും തീര്‍ത്തും നിറംമങ്ങിയ ബ്രസീല്‍ ആണ് അര്‍ജന്റീനയ്‌ക്കെതിരെ കളിച്ചത്. അര്‍ജന്റീനയാകട്ടെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനവും പുറത്തെടുത്തു.

അര്‍ജന്റീന vs ബ്രസീല്‍: മെസ്സി ദുഷ്‌പേര് മായ്ച്ചു, അവസാനിച്ചത് ഏഴു വര്‍ഷത്തെ കാത്തിരിപ്പ്... വീഡിയോ

നിറംമങ്ങി ബ്രസീല്‍

നിറംമങ്ങി ബ്രസീല്‍

രണ്ടാം പകുതിയില്‍ ഒന്നിനു പിറകെ ഒന്നായി അര്‍ജന്റീന ആക്രമണങ്ങളുടെ വേലിയേറ്റം തീര്‍ത്തു. ഗോള്‍കീപ്പര്‍ അലിസണിന്റെ തകര്‍പ്പന്‍ സേവുകളാണ് ബ്രസീലിന്റെ തോല്‍വി ഒരു ഗോളിലൊതുക്കിയത്. മറുഭാഗത്ത് ബ്രസീലിന്റെ മുന്നേറ്റങ്ങളൊന്നും തന്നെ അര്‍ജന്റീനയ്ക്കു ഭീഷണിയുയര്‍ത്തുന്നതായിരുന്നില്ല. മഞ്ഞപ്പടയുടെ മികച്ച പല നീക്കങ്ങളും ബോക്സിന് അരികില്‍ തന്നെ അവസാനിക്കുകയായിരുന്നു. മൂന്നു മാസത്തെ വിലക്ക് കഴിഞ്ഞ് മെസ്സിയുടെ തിരിച്ചവരവ് ജയത്തോടെയാക്കാന്‍ ടീമിന് കഴിഞ്ഞു. നവംബര്‍ 19ന് യുറുഗ്വയുമായാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. ബ്രസീല്‍ അന്നേദിവസം സൗത്ത് കൊറിയയുമായും ഏറ്റുമുട്ടും.

Story first published: Saturday, November 16, 2019, 16:01 [IST]
Other articles published on Nov 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+