അനിയന്‍മാര്‍ കണക്ക് തീര്‍ത്തു.. ജര്‍മനിയെ 2-1ന് തോല്‍പ്പിച്ച് ബ്രസീല്‍ ലോകകപ്പ് ഫുട്‌ബോള്‍ സെമിയില്‍
കൊല്‍ക്കത്ത: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ ബ്രസീല്‍ സെമിഫൈനലില്‍. കൊല്‍ക്കത്തയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ജര്‍മനിയെ തോല്‍പ്പിച്ചാണ് ബ്രസീല്‍ സെമിയില്‍ കടന്നത്. സ്‌കോര്‍ 2 -1. ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നാണ് കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ നടന്നത്. ഒപ്പത്തിനൊപ്പം പൊരുതിക്കളിച്ച രണ്ട് കരുത്തരായ ടീമുകള്‍ക്കൊപ്പം ഗാലറിയില്‍ തിങ്ങിനിറഞ്ഞ ആരാധകരും ആര്‍ത്തുവിളിച്ചു.

നേരത്തെ കൊച്ചിയില്‍ വെച്ച് നടന്ന മത്സരത്തില്‍ ഇറാനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ലോകകപ്പിന്റെ സെമിഫൈനലില്‍ കടന്നിരുന്നു. സ്‌കോര്‍ 3 -1. അമേരിക്കയെ തോല്‍പ്പിച്ച് ഇംഗ്ലണ്ടും ഘാനയെ തോല്‍പിച്ച് മാലിയും അവസാന നാലിലെത്തി. 2014 സീനിയർ ലോകകപ്പില്‍ ബ്രസീല്‍ ജര്‍മനിയോട് ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തോറ്റ് നാണംകെട്ടിരുന്നു. അണ്ടര്‍ 17 ലോകകപ്പിലെങ്കിലും അതിന് പകരം വീട്ടാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ബ്രസീല്‍ ആരാധകര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications