ബ്രസീല്‍ പേടിക്കണം, മെക്‌സിക്കോയേയും കാമറൂണിനേയും
ഗ്രൂപ്പ് എയില്‍ കഴിഞ്ഞ ദിവസം നടന്ന മെക്‌സിക്കോ-കാമറൂണ്‍ മത്സരം ബ്രസീലിന് ഒരു പാഠമാണ്. എങ്ങനെയാണ് സ്വന്തം പ്രതിരോധ നിരയെ സൂക്ഷിക്കേണ്ടത് എന്ന പാഠം.
പലപ്പോഴും അമച്വര്‍ ഫുട്‌ബോള്‍ മത്സരങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു മെക്‌സിക്കോ-കാമറൂണ്‍ കളി. എന്നാല്‍ ഗോള്‍മുഖത്തേക്ക് കുതിച്ചെത്തുന്ന അപകടകരമായ മുന്നേറ്റങ്ങളെ തടഞ്ഞിടുന്നതില്‍ അവര്‍ ഇരുവരും കരുത്തരായിരുന്നു.
ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ ക്രൊയേഷ്യക്കെതിരെ മഞ്ഞപ്പടയുടെ പ്രതിരോധം പലതവണ പൊളിഞ്ഞുവീണത് ആരാധകര്‍ കണ്ടതാണ്. ഗ്രൂപ്പ് മത്സരങ്ങളില്‍ ഇനി ബ്രസീലിന് ഏറ്റുമുട്ടാനുള്ളത് മെക്‌സിക്കോയും ക്രൊയേഷ്യയും ആണ്.
പലതവണ ഗോള്‍വലകള്‍ കുലുങ്ങിയിട്ടും ഗോളുകളാകാതെപോയ മത്സരമായിരുന്നു മെക്‌സിക്കോ-കാമറൂണ്‍. മികച്ച മുന്നേറ്റങ്ങള്‍ ഓഫ്‌സൈഡിന്റെ നിയമത്തില്‍ പൊലിഞ്ഞുപോയി. ഒടുവില്‍ ഒറ്റഗോളിന് മെക്‌സിക്കോ കാമറൂണിനെ തകര്‍ത്തു. ആ ദൃശ്യങ്ങള്‍ കാണാം...

ഗോള്‍... ഗോള്‍
ഗോള്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതില്‍ ഇരുടീമുകളും മത്സരിക്കുകയായിരുന്നോ എന്ന് സംശയം തോന്നും. മെക്സിക്കന്‍ താരം റൗള്‍ ജെമെനോസ് നഷ്ടപ്പെടുത്തിയ ഒരു ഗോള്‍ അവസരം.

ഗോളിന്റെ സന്തോഷം
മത്സരത്തിന്റെ 61-ാം മിനുട്ടിലായിരുന്നു മെക്‌സിക്കോയുടെ വിജയഗോള്‍. മെക്‌സിക്കന്‍ താരങ്ങളുടെ വിജയാഹ്ലാദം.

ആദ്യ ജയം
ഗ്രൂപ്പ് മത്സരത്തിലെ അദ്യകളിയില്‍ത്തന്നെ വിജയം നേടുക എന്ന സന്തോഷം... അതാണ് മെക്‌സിക്കന്‍ താരങ്ങളുടെ മുഖത്ത്.

മുന്നേറ്റം തടയും
മെക്‌സിക്കന്‍ താരം ആന്ദ്രെ ഗ്വാര്‍ഡാഡോയുടെ മുന്നേറ്റം തടയാന്‍ ശ്രമിക്കുന്ന കാമറൂണ്‍ താരങ്ങള്‍.

വിട്ടുതരില്ല
കാമറൂണിന്റെ സ്റ്റീഫന്‍ എംബിയയില്‍ നിന്ന് പന്തെടുക്കാനുള്ള മെക്‌സിക്കന്‍ ശ്രമം.

പന്തിന് വേണ്ടിയുള്ള യുദ്ധം
മെക്‌സിക്കോയുടെ ഒറൈബ് പെറാള്‍ട്ടയും കാമറൂണിന്റെ ഒറേലിയന്‍ ചെഡ്‌ജോയും പന്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍.

ആര്‍ക്ക് കിട്ടും
മെക്‌സിക്കോ താരം പെക്ടര്‍ പെറേരയും കാമറൂണ്‍ കരുത്തന്‍ മാക്‌സിമും പന്തെടുക്കാനുള്ള ശ്രമത്തില്‍

വിജയാഹ്ലാദം
ഒറ്റ ഗോളിനാണെങ്കിലും കളിയില്‍ ജയം, ജയം തന്നെയാണ്. അതിന്റെ ആഹ്ലാദത്തിലാണ് മെക്‌സിക്കോ

കൈവിട്ടുപോയ കളി
ഒരുപാട് അവസരങ്ങള്‍, ഒഴിവാക്കാമിയിരുന്ന ഒരു ഗോള്‍. സാമുവല്‍ എറ്റോയും കൂട്ടരും അത്രയേറെ ദു:ഖിച്ചിരിക്കും എന്ന് ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications