നഷ്ടമാക്കരുത് ക്ലാസിക്കുകളുടെ ക്ലാസിക്ക്!! ബ്രസീല്‍-അര്‍ജന്റീന സൂപ്പര്‍ പോരാട്ടം വെള്ളിയാഴ്ച
മെല്‍ബണ്‍: ലോക ഫുട്‌ബോളിലെ ക്ലാസിക്കുകളുടെ ക്ലാസിക്കെന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്രസീല്‍-അര്‍ജന്റീന പോരാട്ടം വെള്ളിയാഴ്ച. സൗഹൃദ മല്‍സരത്തിലാണ് ലാറ്റിനമേരിക്കയിലെ ഈ രാജാക്കന്‍മാര്‍ അങ്കം കുറിക്കുന്നത്. ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് കളി.

108ാമത്തെ സൂപ്പര്‍ ക്ലാസിക്ക്
ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള 108ാമത്തെ സൂപ്പര്‍ ക്ലാസിക്കോയാണ് വെള്ളിയാഴ് നടക്കാനിരിക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 3.35നാണ് മല്‍സരം ആരംഭിക്കുന്നത്.

മെസ്സി മാത്രം, നെയ്മറില്ല!!
ലോക ഫുട്‌ബോള്‍ നിലവിലെ സൂപ്പര്‍ താരങ്ങളായ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും ബ്രസീലിന്റെ നെയ്മറും നേര്‍ക്കുനേര്‍ വരുന്നത് കാണാന്‍ കാത്തിരിക്കുന്നവര്‍ക്കു നിരാശപ്പെടേണ്ടിവരും. കാരണം നെയ്മര്‍ ബ്രസീലിനായി കളിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മറുഭാഗത്ത് മെസ്സി അര്‍ജന്റീനയുടെ പ്ലെയിങ് ഇലവനില്‍ തന്നെയുണ്ടാവും. നെയ്മര്‍ക്കു പകരം വില്ല്യനായിരിക്കും ബ്രസീല്‍ ആക്രമണത്തിന്റെ ചുമതല.

സാംപോളിക്ക് കന്നിയങ്കം
ലോകകപ്പ് യോഗ്യതാറൗണ്ടിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകസ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട എഗ്ഡാര്‍ഡോ ബൗസയ്ക്കു പകരം ചുമതലയേറ്റ ജോര്‍ജെ സാംപോളിക്കു കീഴില്‍ അര്‍ജന്റീനയുടെ കന്നി മല്‍സരമാണ് ബ്രസീലിനെതിരേയുള്ളത്. ജയത്തോടെ തന്നെ തന്റെ പുതിയ ദൗത്യം തുടങ്ങാനായിരിക്കും സാംപോളി ശ്രമിക്കുക.

കണക്കില്‍ മുന്നില്‍ ബ്രസീല്‍
ഇരുടീമുകളും തമ്മില്‍ ഇതുവരെയുള്ള റെക്കോര്‍ഡ് പരിശോധിക്കുമ്പോള്‍ ബ്രസീലിനാണ് മുന്‍തൂക്കം. 44 മല്‍സരങ്ങൡ ബ്രസീല്‍ വെന്നിക്കൊടി പാറിച്ചപ്പോള്‍ 38 എണ്ണത്തിലാണ് അര്‍ജന്റീനയ്ക്കു വിജയിക്കാന്‍ സാധിച്ചത്.

അവസാന ജയം ബ്രസീലിന്
ഇരുടീമും തമ്മില്‍ അവസാനമായി ഏറ്റുമുട്ടിയത് 2016 നവംബറിലാണ്. ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിലായിരുന്നു ഇത്. അന്നു ബ്രസീല്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു അര്‍ജന്റീനയെ തകര്‍ത്തിരുന്നു. ഈ വിജയത്തോടെ ബ്രസീല്‍ ലോകകപ്പ് ബെര്‍ത്ത് ഉറപ്പിച്ചപ്പോള്‍ അര്‍ജന്റീനയുടെ നില കൂടുതല്‍ ദയനീയമായിരുന്നു. അര്‍ജന്റീനയുടെ ലോകകപ്പ് സാധ്യത ഇപ്പോഴും തുലാസിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications