വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

'വയറ് നിറച്ച്' കിട്ടിയ മഞ്ഞപ്പട വീട്ടില്‍ തിരിച്ചെത്തി... വീണ്ടും കൊച്ചിയില്‍, ഡു ഓര്‍ ഡൈ!!

നാലു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഒരു കളി പോലും ജയിക്കാന്‍ ബ്ലാസ്റ്റേഴ്സിനായിട്ടില്ല

By Manu

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ അഞ്ചാം മല്‍സരത്തിനിറങ്ങുന്നു. ഹോഗ്രൗണ്ടായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായാണ് മഞ്ഞപ്പട കൊമ്പുകോര്‍ക്കുന്നത്. വെള്ളയാഴ്ച രാത്രി എട്ടു മണിക്കാണ് കിക്കോഫ്.

ടൂര്‍ണമെന്റില്‍ നാലു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഒരു വിജയത്തിനുവേണ്ടി ദാഹിക്കുന്ന ബ്ലാസ്റ്റേഴ്‌സിന് കൊച്ചിയില്‍ ഇതു ശമിപ്പിക്കാനാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വന്‍ പ്രതീക്ഷയുമായി ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ഇറങ്ങിയ മഞ്ഞപ്പട ദയനീയ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

പോയിന്റ് പട്ടികയില്‍ മുന്നേറണമെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ള കളികള്‍ നിര്‍ണായകമാണ്. അതുകൊണ്ടു തന്നെ ജീവന്‍മരണ പോരാട്ടത്തിനു കച്ചമുറുക്കിയാണ് ബ്ലാസ്‌റ്റേഴ്‌സ് വെള്ളിയാഴ്ച ഇറങ്ങുന്നത്.

എന്തൊരു തോല്‍വി

എന്തൊരു തോല്‍വി

ബ്ലാസ്‌റ്റേഴ്‌സ് മറക്കാനാഗ്രഹിക്കുന്ന മല്‍സരമായിരിക്കും എഫ്‌സി ഗോവയ്‌ക്കെതിരായ കഴിഞ്ഞ കളി. സീസണിലെ ആദ്യ ജയം നേടി സീസണിലെ തന്നെ ആദ്യത്തെ എവേ മല്‍സരത്തിനിറങ്ങിയ മഞ്ഞപ്പട നാണംകെട്ടാണ് തിരിച്ച് വണ്ടി കയറിയത്.
സ്വന്തം കാണികള്‍ക്കു മുന്നില്‍ ഗോവയുടെ സംഹാരതാണ്ഡവത്തിനു മുന്നില്‍ ബ്ലാസ്റ്റേഴ്‌സ് തകര്‍ന്നടിഞ്ഞു. രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് എതിരാളികള്‍ മഞ്ഞപ്പടയെ പിച്ചിച്ചീന്തിയത്. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ഹാട്രിക് നേടിയ ഫെറാന്‍ കൊറോമിനോസും രണ്ടു ഗോള്‍ നേടിയ മാന്വല്‍ ലാന്‍സറോറ്റെയും ചേര്‍ന്ന് മഞ്ഞപ്പടയെ കശാപ്പ് ചെയ്യുകയായിരുന്നു.

പിഴവുകള്‍ തുറന്നുകാട്ടി

പിഴവുകള്‍ തുറന്നുകാട്ടി

ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയില്‍ മാത്രമേ പ്രശ്‌നമുള്ളൂവെന്നാണ് ആദ്യ മൂന്നു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ആരാധകര്‍ക്കുണ്ടായിരുന്ന കണക്കുകൂട്ടല്‍. എന്നാല്‍ ഇതു തെറ്റാണെന്നും പ്രതിരോധത്തിലും ഗോള്‍കീപ്പിങിലുമെല്ലാം മഞ്ഞപ്പടയ്ക്ക് പോരായ്മകളുണ്ടെന്നും ഗോവ കഴിഞ്ഞ മല്‍സരത്തിലൂടെ തെളിയിച്ചു.
ശക്തമെന്ന് വീമ്പിളക്കിയ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധമതില്‍ അനായാസം ചാടിക്കടന്നാണ് ഗോവന്‍ സേന തുരുതുരെ വലയിലേക്ക് ഗോളുകള്‍ ഉതിര്‍ത്തത്. കഴിഞ്ഞ കളിയില്‍ നിന്നു പാഠമുള്‍ക്കൊണ്ടായിരിക്കും ഇനിയുള്ള മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തയ്യാറെടുപ്പുകള്‍.

വിനീത് വരും, ബെര്‍ബയില്ല

വിനീത് വരും, ബെര്‍ബയില്ല

ഗോവയ്‌ക്കെതിരേ രണ്ടു നിര്‍ണായക താരങ്ങളുടെ അഭാവം ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ പ്രകടമായിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവിന്റെയും മലയാളി സ്‌ട്രൈക്കര്‍ സി കെ വിനീതിന്റെയും സേവനം ബ്ലാസ്‌റ്റേഴ്‌സിനു ലഭിച്ചിരുന്നില്ല. വിനീത് സസ്‌പെന്‍ഷനെ തുടര്‍ന്നു പുറത്തിരുന്നപ്പോള്‍ ബെര്‍ബ കളിക്കിടെ പരിക്കേറ്റ് പിന്‍മാറുകയായിരുന്നു.
നോര്‍ത്ത് ഈസ്റ്റിനെതിരായ കളിയില്‍ വിനീത് തിരിച്ചെത്തുന്നത് മഞ്ഞപ്പടയ്ക്ക് ആശ്വാസമാവും. എന്നാല്‍ പരിക്കു ഭേദമാവാത്തതിനാല്‍ നോര്‍ത്ത് ഈസ്റ്റിനെതിരേയും ബെര്‍ബ മഞ്ഞ ജഴ്‌സിയില്‍ ഉണ്ടാവില്ല. 21നു ബെംഗളൂരു എഫ്‌സിക്കെതിരായ അടുത്ത മല്‍സരത്തില്‍ താപം തിരിച്ചെത്തുമെന്നാണ് സൂചന.

ചില മാറ്റങ്ങള്‍ ഉണ്ടായേക്കും

ചില മാറ്റങ്ങള്‍ ഉണ്ടായേക്കും

വിനീത് പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തുന്നത് മാത്രമല്ല ഗോവയ്‌ക്കെതിരേ കളിച്ച ബ്ലാസ്റ്റേഴ്‌സ് ടീമില്‍ കോച്ച് റെനെ മ്യുളെന്‍സ്റ്റീന്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് സൂചന. മധ്യനിരയില്‍ ലോകെന്‍ മെറ്റെയ്ക്കു പകരം വിനീത് എത്തുമ്പോള്‍ പ്രതിരോധത്തിലും ചില മാറ്റങ്ങള്‍ ഉണ്ടായേക്കും.
ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ചിട്ടില്ലാത്ത മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഡിഫന്റര്‍ ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയില്‍ അരങ്ങേറുമോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പരിക്കുമൂലം വിശ്രമത്തിലായ ബ്രൗണ്‍ ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ വെള്ളിയാഴ്ച കൊച്ചിയില്‍ തന്റെ അരങ്ങേറ്റ മല്‍സരം കളിച്ചേക്കും.

നോര്‍ത്ത് ഈസ്റ്റിനും ജയിക്കണം

നോര്‍ത്ത് ഈസ്റ്റിനും ജയിക്കണം

ബ്ലാസ്‌റ്റേഴ്‌സിനെപ്പോലെ നോര്‍ത്ത് ഈസ്റ്റും കഴിഞ്ഞ മല്‍സരം തോറ്റ ശേഷമാണ് അഞ്ചാം റൗണ്ടിനു കച്ചമുറുക്കുന്നത്. മുന്‍ ഐ ലീഗ് ജേതാക്കളും ഇത്തവണത്തെ ഐഎസ്എല്ലിലെ അരങ്ങേറ്റക്കാരുമായ ബെംഗളുരുവിനോടാണ് നാലാം റൗണ്ടില്‍ നോര്‍ത്ത് ഈസ്റ്റ് 0-1നു തോറ്റത്.
ഈ പരാജയത്തില്‍ നിന്നും കരകയറി ജയവുമായി മടങ്ങാമെന്ന പ്രതീക്ഷയിലാണ് നോര്‍ത്ത് ഈസ്റ്റ്. അറ്റാക്കിങ് ഫുട്‌ബോളിന്റെ വക്താക്കളാണ് ഹൈലാന്‍ഡേഴ്‌സെന്നറിയപ്പെടുന്ന നോര്‍ത്ത് ഈസ്റ്റ്. നാലു കളികളില്‍ നിന്നും ഒരു ജയവും രണ്ടു തോല്‍വിയും ഒരു സമനിലയുമടക്കം നാലു പോയിന്റോടെ ടൂര്‍ണമെന്റില്‍ ഏഴാമതാണ് നോര്‍ത്ത് ഈസ്റ്റ്. ബ്ലാസ്‌റ്റേഴ്‌സാണ് തൊട്ടു താഴെയുള്ളത്. ഡല്‍ഹി ഡൈനാമോസിനെതിരേയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ഏക വിജയം.

Story first published: Thursday, December 14, 2017, 15:30 [IST]
Other articles published on Dec 14, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X