വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റിനോ ആന്‍റോ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു? ആരാധകര്‍ ഞെട്ടലില്‍, നോട്ടമിട്ടത് മുന്‍ ടീം

കഴിഞ്ഞ രണ്ടു സീസണുകളും താരം ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടായിരുന്നു

കൊച്ചി: മലയാളികളുടെ പ്രിയങ്കരനായ സികെ വിനീത് ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മറ്റൊരു മലയാളി താരമായ റിനോ ആന്റോയും കേരള ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.

മലയാളി ഡിഫന്‍ഡറെ ഐഎസ്എല്‍ റണ്ണറപ്പായ ബെംഗളൂരു എഫ്‌സി നോട്ടമിട്ടു കഴിഞ്ഞിട്ടുണ്ടെന്നാണ് സൂചന. തങ്ങളുടെ മുന്‍ താരം കൂടിയായ റിനോയെ ടീമിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ബെഗംളൂരു ശ്രമം തുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്ലാസ്‌റ്റേഴ്‌സിലെത്തിയത് 2016ല്‍

ബ്ലാസ്‌റ്റേഴ്‌സിലെത്തിയത് 2016ല്‍

2016ലാണ് ബെംഗളൂരുവില്‍ നിന്നും താരം വായ്പയില്‍ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. സീസണില്‍ മഞ്ഞപ്പട ഫൈനലിലെത്തിയപ്പോള്‍ റിനോ ടീമിലുണ്ടായിരുന്നു. 2017 ജൂലൈ 23നാണ് റിനോയെ ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗികമായി തങ്ങളുടെ ടീമിലെത്തിച്ചത്. റിനോയെ സംബന്ധിച്ചിടത്തോളെ ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുള്ള ഈ സീസണ്‍ അത്ര മികച്ചതായിരുന്നില്ല. സെമിയിലേക്കു പോലും യോഗ്യത നേടാനാവാതെയാണ് മഞ്ഞപ്പട പുറത്തായത്. ഇടയ്ക്കു പരിക്കേറ്റതിനെ തുടര്‍ന്നു റിനോയ്ക്കു ചില മല്‍സരങ്ങള്‍ നഷ്ടമാവുകയും ചെയ്തിരുന്നു.

എടിക്കെയ്ക്കു വേണ്ടി ബൂട്ടണിഞ്ഞു

എടിക്കെയ്ക്കു വേണ്ടി ബൂട്ടണിഞ്ഞു

2015ല്‍ ബെംഗളൂരുവില്‍ നിന്നും വായ്പയില്‍ താരം എടിക്കെയ്ക്കു വേണ്ടി കളിച്ചിരുന്നു. സീസണില്‍ കൊല്‍ക്കത്ത സെമി ഫൈനലില്‍ തോറ്റു പുറത്താവുകയായിരുന്നു. തുടര്‍ന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്കു ചേക്കേറിയത്. വിനീതിനെപ്പോലെ തന്നെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കു ഏറെ പ്രിയപ്പെട്ട താരം കൂടിയായി രണ്ടു സീസണ്‍ കൊണ്ടു റിനോ മാറുകയും ചെയ്തു. സ്ഥിരം കരാറില്‍ അല്ല മറിച്ച മൂന്നു മാസത്തെ വായ്പയിലാണ് ഇത്തവണ റിനോയെ തിരിച്ചുകൊണ്ടുവരാന്‍ ബെംഗളൂരു ശ്രമിക്കുന്നത് എന്നാണ് വിവരം.

 സൂപ്പര്‍ കപ്പില്‍ കളിക്കും

സൂപ്പര്‍ കപ്പില്‍ കളിക്കും

ബെംഗളൂരുവുമായി കരാറിലെത്തിയാലും വരാനിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ കപ്പില്‍ റിനോ ബ്ലാസ്‌റ്റേഴ്‌സ് നിരയിലുണ്ടാവും. ട്രാന്‍സ്ഫര്‍ വിപണി വീണ്ടും തുറന്നതിനു ശേഷം മാത്രമേ താരത്തിന്റെ ബെംഗളൂരുവിന്റെ ഭാഗമാവാന്‍ സാധിക്കുകയുള്ളൂ. ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് കളിച്ച 18 മല്‍സരങ്ങളില്‍ 13 എണ്ണത്തിലാണ് റിനോയ്ക്ക് കളിക്കാനായത്. എന്നാല്‍ അവസരം ലഭിച്ചപ്പോഴെല്ലാം താരം ശരിക്കും കസറിയിരുന്നു. റൈറ്റ് ബാക്ക് കൂടിയായ റിനോയ്ക്ക് പാസിങില്‍ 70 ശതമാനത്തിലേറെ കൃത്യത നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. 2013ലാണ് റിനോ ബെംഗളൂരുവിലെത്തുന്നത്. 57 മല്‍സരങ്ങളില്‍ അവരുടെ ജഴ്‌സിയണിഞ്ഞ താരം ഒരു ഗോളും നേടി.

എക്‌സ്ട്രാ ടൈം ഗോളില്‍ ചെല്‍സി സെമിയില്‍... റൊണാള്‍ഡോയ്ക്ക് 50ാം ഹാട്രിക്ക്!! റയല്‍ കസറിഎക്‌സ്ട്രാ ടൈം ഗോളില്‍ ചെല്‍സി സെമിയില്‍... റൊണാള്‍ഡോയ്ക്ക് 50ാം ഹാട്രിക്ക്!! റയല്‍ കസറി

ക്ലാസിക് പോരാട്ടങ്ങള്‍; ഒഗ്‌ബോണയ്ക്ക് ഇറ്റാലിയന്‍ ടീമിലേക്ക് ക്ഷണം... വരുന്നത് കിയേലിനിക്കു പകരംക്ലാസിക് പോരാട്ടങ്ങള്‍; ഒഗ്‌ബോണയ്ക്ക് ഇറ്റാലിയന്‍ ടീമിലേക്ക് ക്ഷണം... വരുന്നത് കിയേലിനിക്കു പകരം

Story first published: Monday, March 19, 2018, 9:39 [IST]
Other articles published on Mar 19, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X