Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൂടുമാറ്റ വിവാദം മറന്നേക്കൂ- 2020ല്‍ മെസ്സിക്കു കൈയടിക്കാന്‍ ഈ നേട്ടങ്ങള്‍ ധാരാളം

അര്‍ജന്റീനയുടെ ഇതിഹാസതാരം ലയണല്‍ മെസ്സിയും അദ്ദേഹത്തിന്റെ ക്ലബ്ബായ ബാഴ്‌സലോണയും തമ്മിലുള്ള പിണക്കവും കൂടുമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളുമെല്ലാം ഈ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മെസ്സിയുടെ നേട്ടങ്ങളേക്കാള്‍ ലോകം ഉറ്റുനോക്കിയത് അദ്ദേഹം ബാഴ്‌സലോണ വിടുമോയെന്നതിനെക്കുറിച്ചിരുന്നു.

വിവാദങ്ങള്‍ക്കിടയിലും മെസ്സിയുടെ നേട്ടങ്ങള്‍ നമ്മള്‍ മറക്കാന്‍ പാടില്ല. ഈ വര്‍ഷം ബാഴ്‌സയുടെ കുപ്പായത്തില്‍ മെസ്സി കൈവരിച്ച പ്രധാനപ്പെട്ട നേട്ടങ്ങള്‍ നമുക്കു പരിശോധിക്കാം.

1

വീണ്ടും ലാ ലിഗയിലെ ടോപ്‌സ്‌കോറര്‍
ലാ ലിഗയില്‍ മറ്റൊരു സീസണില്‍ കൂടി മെസ്സി ഗോള്‍ വേട്ടയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തത് നമുക്കു കാണാന്‍ സാധിച്ചു. ബാഴ്‌സയ്ക്കായി 2019-20ലെ സ്പാനിഷ് ലീഗില്‍ അദ്ദേഹം നേടിയത് 25 ഗോളുകളായിരുന്നു. കരിയറില്‍ ഏഴാം തവണയാണ് മെസ്സി ലാ ലിഗയിലെ ടോപ്‌സ്‌കോററായി മാറിയത്. ഇതു പുതിയ റെക്കോര്‍ഡാണ്. തുടര്‍ച്ചയായി നാലാം തവണയും പിക്കിക്കി ട്രോഫിയും മെസ്സിയെ തേടിയെത്തിയിരുന്നു.

ലാ ലിഗയില്‍ കൂടുതല്‍ അസിസ്റ്റുകള്‍
ലാ ലിഗയുടെ ഒരു സീസണില്‍ കൂടുതല് അസിസ്റ്റുകള്‍ നല്‍കിയ താരമെന്ന റെക്കോര്‍ഡും മെസ്സി തന്റെ പേരില്‍ കുറിച്ചിരുന്നു. 2019-20 സീസണില്‍ 21 അസിസ്റ്റുകളാണ് അദ്ദേഹം നല്‍കിയത്. ഇതോടെ 2008-09 സീസണില്‍ മുന്‍ മിഡ്ഫീല്‍ഡര്‍ സാവി ഹെര്‍ണാണ്ടസ് കുറിച്ച 20 അസിസ്റ്റുകളെന്ന റെക്കോര്‍ഡ് മെസ്സി തിരുത്തുകയും ചെയ്തിരുന്നു.

ലോറസ് സ്‌പോര്‍ട്‌സ്മാന്‍ ഓഫ് ദി ഇയര്‍
കായിക ഓസ്‌കറെന്നു വിശേഷിപ്പിക്കപ്പെടുന്ന ലോറസിന്റെ സ്‌പോര്‍ട്‌സ്മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഇത്തവണ ലഭിച്ചത് മെസ്സിക്കായിരുന്നു. ഈ നേട്ടത്തിന് അവകാശിയായ ആദ്യത്തെ അര്‍ജന്റീനക്കാരനും ആദ്യ ഫുട്‌ബോളറായും മെസ്സി മാറിയിരുന്നു.
2016ല്‍ ആരംഭിച്ച ലോറസ് സ്‌പോര്‍ട്‌സ് അവാര്‍ഡ് കായിക ലോകത്തെ വ്യക്തിഗത മികവിനാണ് നല്‍കി വരുന്നത്. റോജര്‍ ഫെഡറര്‍, നൊവാക് ജോകോവിച്ച്, ലൂയിസ് ഹാമില്‍റ്റണ്‍, ഉസൈന്‍ ബോള്‍ട്ട് എന്നിവരെല്ലാം നേരത്തേ ഈ അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്.

700 ഗോളുകള്‍ പിന്നിട്ടു
കരിയറില്‍ 700 ഗോളുകളെന്ന നാഴികക്കല്ല് മെസ്സി പിന്നിട്ടതിനും 2020 സാക്ഷിയായി. ജെര്‍ഡ് മുള്ളര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഫെറങ്ക് പുഷ്‌കാസ്, പെലെ, റൊമാരിയോ, ജോസഫ് ബിക്കാന്‍ എന്നിവര്‍ മാത്രമേ നേരത്തേ 700 ഗോള്‍ ക്ലബ്ബില്‍ അംഗങ്ങളായിട്ടുള്ളൂ. ലാ ലിഗയില്‍ അത്‌ലറ്റികോ മാഡ്രിഡിനെതിരേ പെനല്‍റ്റിയിലൂടെ ഗോള്‍ നേടിയതോടെ മെസ്സി 700 ഗോളുകള്‍ തികച്ചത്. നിലവില്‍ 713 ഗോളുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

Story first published: Wednesday, December 23, 2020, 19:43 [IST]
Other articles published on Dec 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+