വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മലബാറിലെ ഏറ്റവും വലിയ പ്രൈസ് മണി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഫെബ്രുവരിയില്‍ വയനാട്ടില്‍

കല്‍പ്പറ്റ: വിന്നേഴ്സിനും റണ്ണേഴ്സിനും 200000 രൂപയുടെ സമ്മാനം നല്‍കുന്ന മലബാറിലെ ഏറ്റവും വലിയ പ്രൈസ്മണിടൂര്‍ണമെന്റ് ഫെബ്രുവരിയില്‍ വയനാട്ടില്‍ നടക്കും. ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വെള്ളമുണ്ട ആസ്ഥാനമായ കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ചാന്‍സിലേഴ്സ് ഫുട്ബോള്‍ ക്ലബ്ബ് വെള്ളമുണ്ടയുമായി ചേര്‍ന്ന് ഫെബ്രുവരി ആദ്യവാരം വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

ജനുവരി ട്രാന്‍സ്ഫറില്‍ വമ്പന്‍താരത്തെ ടീമിലെടുത്ത് ചെല്‍സി; 500 കോടിയുടെ കരാര്‍ജനുവരി ട്രാന്‍സ്ഫറില്‍ വമ്പന്‍താരത്തെ ടീമിലെടുത്ത് ചെല്‍സി; 500 കോടിയുടെ കരാര്‍

സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്റെ അംഗീകാരത്തോടെ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയിലെ മികച്ച 16 ടീമുകളാണ് പങ്കെടുക്കുന്നത്.ജിംഖാന തൃശൂര്‍, ഫിഫ മഞ്ചേരി, ജവഹര്‍ മാവൂര്‍, സൂപ്പര്‍സ്റ്റുഡിയോ മലപ്പുറം, സെബാന്‍ കോട്ടയ്ക്കല്‍ തുടങ്ങി എസ്.എഫ്.ഐ.യില്‍ രജിസ്റ്റര്‍ ചെയ്ത ടീമുകള്‍ മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. 20 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ മന്ത്രിമാര്‍, സാംസ്‌കാരിക നായകന്മാര്‍, കലാകായിക സിനിമാരംഗത്തെ പ്രമുഖര്‍ മത്സരവേദിയിലെത്തും. കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സാമൂഹ്യരംഗത്തും സേവനരംഗത്തും വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി അഞ്ച് വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ഉടനാരംഭിക്കും. മറ്റു സേവനമേഖലകളിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്.

pressmeet

കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികളും സംഘാടകസമിതി പ്രവര്‍ത്തകരും പത്രസമ്മേളനത്തില്‍

സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന്റെ വിജയത്തിനായി ഒ.ആര്‍.കേളു എം.എല്‍.എ., വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി, ജില്ലാ പഞ്ചായത്തംഗം ടി.കെ.അസ്മത്ത്, കുനിങ്ങാരത്ത് അബ്ദുള്‍ നാസര്‍ തുടങ്ങിയവര്‍ രക്ഷാധികാരികളായി സ്വാഗതസംഘം രൂപീകരിച്ചു. പി.കെ.അമീന്‍ ചെയര്‍മാനും കെ.റഫീഖ് ജനറല്‍ കണ്‍വീനറും ഇ.കെ.ഹമീദ് ട്രഷററുമായി കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ഈ പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക സമാഹരണം കൂടി ലക്ഷ്യമിട്ടാണ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. കായികരംഗത്ത് പരിശീലന പരിപാടികള്‍ ഉള്‍പ്പെടെ വിപുലമായ പദ്ധതികള്‍ ഉദ്ദേശിക്കുന്നുണ്ട്. അനുബന്ധ പരിപാടികളായി വോളിബോള്‍ ടൂര്‍ണമെന്റ്, വിളംബര ജാഥ, കുട്ടികളുടെ ടൂര്‍ണമെന്റ്, ബൈക്ക് റാലി തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികളായ കുനിങ്ങാരത്ത് ജംഷീര്‍, കുനിങ്ങാരത്ത് നൗഫല്‍, ആലാന്‍ സിറാജ്, തോണിക്കടവന്‍ നിയാസ് എന്നിവര്‍ അറിയിച്ചു.

Story first published: Wednesday, January 2, 2019, 19:17 [IST]
Other articles published on Jan 2, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X