For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Copa america 2021: അര്‍ജന്റീനയില്‍ ഇത്തവണ കോപ്പയില്ല! ടൂര്‍ണമെന്റ് റദ്ദാക്കി

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണിത്

ബ്യൂനസ് ഐറിസ്: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പ് റദ്ദാക്കി. ജൂണ്‍ പകുതിയോടെ അര്‍ജന്റീനയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് റദ്ദാക്കിയിരിക്കുന്നത്. രാജ്യത്തു കൊവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ജൂണ്‍ 14ന് തുടങ്ങേണ്ടിയിരുന്ന ടൂര്‍ണമെന്റ് റദ്ദാക്കാന്‍ ലാറ്റിനമേരരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനായ (കോള്‍ബോള്‍) തീരുമാനിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ടൂര്‍ണമെന്റ് റദ്ദാക്കി വിവരം കോണ്‍ബോള്‍ അറിയിച്ചത്.

CONMEBOL suspends Copa America in Argentina
1

കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് അര്‍ജന്റീന. നിലവില്‍ ഇവിടെ ഒമ്പതു ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അവിടുത്തെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ടൂര്‍ണമെന്റ് നടത്തുക അസാധ്യമാണെന്നു കോണ്‍ബോളിനു ബോധ്യമായത്. ഇതേ തുടര്‍ന്ന് ടൂര്‍ണമെന്റ് റദ്ദാക്കുന്നതായി അവര്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ കോപ്പ ഉപേക്ഷിച്ചിട്ടില്ല. മറ്റേതെങ്കിലും രാജ്യത്ത് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നതിനെക്കുറിച്ച് കോണ്‍ബോള്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ മൂന്നാംഴ്ച മാത്രം ശേഷിക്കെ പുതിയൊരു വേദി കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. യഥാര്‍ഥത്തില്‍ കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന കോപ്പയായിരുന്നു ഇത്. അന്നും കൊവിഡ് കാരണമായിരുന്നു ടൂര്‍ണമെന്റ് മാറ്റിയത്.

ഇത്തവണ അര്‍ജന്റീനയ്‌ക്കൊപ്പം കൊളംബിയയും കോപ്പയുടെ സംയുക്ത വേദിയായിരുന്നു. എന്നാല്‍ അവിടെയും കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ടൂര്‍ണമെന്റ് അര്‍ജന്റീനയില്‍ മാത്രം നടത്താന്‍ കോണ്‍ബോള്‍ തീരുമാനിക്കുകയായിരുന്നു. കോപ്പ അര്‍ജന്റീനയില്‍ നടത്തണമോയെന്നതിനെക്കുറിച്ച് അടുത്തിടെ ഒരു സര്‍വേ നടത്തിയപ്പോള്‍ വേണ്ടെന്നായിരുന്നു 70 ശതമാനം പേരും അഭിപ്രായപ്പെട്ടത്.

ബ്രസീലാണ് കോപ്പയിലെ നിലവിലെ ചാംപ്യന്മാര്‍. അതേസമയം, ടൂര്‍ണമെന്റിന്റെ 47ാം എഡിഷനായിരുന്നു ഇത്തവണ നടക്കേണ്ടിയിരുന്നത്. ലാറ്റിനമേരിക്കയിലെ 10 ടീമുകളായിരുന്നു ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. അര്‍ജന്റീനയിലെ എട്ടു വേദികളിലായിട്ടായിരുന്നു മല്‍സരങ്ങള്‍. ഗ്രൂപ്പ് എയില്‍ അര്‍ജന്റീനയോടൊപ്പം ബൊളീവിയ, ഉറുഗ്വേ, ചിലി, പരാഗ്വേ എന്നിവരാണുള്ളത്. ഗ്രൂപ്പ് ബിയില്‍ നിലവിലെ ജേതാക്കളായ ബ്രസീലിനൊപ്പം കൊളംബിയ, വെനിസ്വേല, ഇക്വഡോര്‍, പെറു എന്നിവരും കളിക്കും. ഓരോ ഗ്രൂപ്പിലെയും നാലു സ്ഥാനക്കാര്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തും. ജൂലൈ 10നായിരുന്നു ഫൈനല്‍ നിശ്ചയിച്ചിരുന്നത്.

Story first published: Monday, May 31, 2021, 10:38 [IST]
Other articles published on May 31, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+