Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: പൂനെയും കടന്ന് ബംഗളൂരുവിന്റെ കുതിപ്പ്. (2-1)... ലീഗില്‍ അഞ്ചടി മുന്നില്‍

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിലവിലെ റണ്ണേഴ്‌സപ്പായ ബംഗളൂരു എഫ്‌സി കുതിപ്പ് തുടരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ ബംഗളൂരു 2-1ന് പൂനെ സിറ്റിയെ പരാജയപ്പെടുത്തുകയായിരുന്നു. ഉദാന്ത സിങും (11ാം മിനിറ്റ്) രാഹുല്‍ ബേക്കയുമാണ് (88) ബംഗളൂരുവിനു വേണ്ടി ലക്ഷ്യംകണ്ടത്. പൂനെയുടെ ഏക ഗോള്‍ 16ാം മിനിറ്റില്‍ ബംഗളൂരു താരം ബേക്കയുടെ സെല്‍ഫ് ഗോളിലൂടെയായിരുന്നു.

മാര്‍സെലീഞ്ഞോ-മലയാളി താരം ആഷിഖ് കുരൂണിയന്‍ എന്നിവരിലൂടെ പൂനെയാണ് മല്‍സരത്തിന്റെ തുടക്കത്തില്‍ ആക്രമിച്ചു കളിച്ചത്. എന്നാല്‍, കളിക്ക് വിപരീതമായി കിട്ടിയ സുവര്‍ണാവസരം ഉദാന്ത സിങ് ലക്ഷ്യത്തിലെത്തിച്ച് ബംഗളൂരു മല്‍സരത്തില്‍ മുന്നിലെത്തുകയായിരുന്നു. സെല്‍ഫ് ഗോളിലൂടെ ഒപ്പമെത്തിയ പൂനെയെ ബേക്ക തന്നെ ബംഗളൂരുവിന് പ്രായശ്ചിത്തം നല്‍കി വിജയഗോള്‍ നിറയൊഴിക്കുകയായിരുന്നു.

bfcvsfcpc

വിജയത്തോടെ ലീഗില്‍ രണ്ടാം സ്ഥാനക്കാരായ ഗോവയുമായുള്ള പോയിന്റ് അകലം അഞ്ചാക്കി വര്‍ധിപ്പിക്കാനും ബംഗളൂരിനായി. എട്ട് മല്‍സരങ്ങളില്‍ നിന്ന് ഏഴ് ജയവും ഒരു സമനിലയും ഉള്‍പ്പെടെ 22 പോയിന്റുമായാണ് ബംഗളൂരു ലീഗില്‍ തലപ്പത്ത് തുടരുന്നത്. എന്നാല്‍, 10 മല്‍സരങ്ങളില്‍ നിന്നായി അഞ്ച് പോയിന്റ് മാത്രമുള്ള പൂനെ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ്.

Story first published: Saturday, December 1, 2018, 11:38 [IST]
Other articles published on Dec 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+