Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: ഇഞ്ചുറിടൈം ഗോളില്‍ ബെംഗളൂരുവിന് ബ്രേക്കിട്ട് ജംഷഡ്പൂര്‍... സൂപ്പര്‍ സമനില (2-2)

ബെംഗളൂരു: ഐഎസ്എല്ലിന്റെ അഞ്ചാം സീസണില്‍ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും ത്രില്ലിങ് പോരാട്ടത്തില്‍ നിലവിലെ റണ്ണറപ്പായ ബെംഗളൂരു എഫ്‌സിയെ ജംഷഡ്പൂര്‍ എഫ്‌സി 2-2നു സമനിലയില്‍ പിടിച്ചുകെട്ടി. അവസാന 10 മിനിറ്റിനിടെ മൂന്നു ഗോളുകളാണ് കണ്ടത് നിഷു കുമാറും (45ാം മിനിറ്റ്) ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിയുമാണ് (88) ബെംഗളൂരുവിന്റെ സ്‌കോറര്‍മാര്‍. ഗൗരവ് മുകി (81), സെര്‍ജിയോ സിഡോഞ്ഞ (90) എന്നിവര്‍ ജംഷഡ്പൂരിനായി സ്‌കോര്‍ ചെയ്തു.

1

ഒന്നാംപകുതി ഗോള്‍രഹിത സമനിലയിലേക്കു നീങ്ങവെയാണ് നിഷുവിന്റെ സൂപ്പര്‍ ഗോളില്‍ ബെഗളൂരു മുന്നിലെത്തുന്നത്. ഫ്രീകിക്കിനൊടുവില്‍ ബോക്‌സിന് അരികില്‍ വച്ച് ലഭിച്ച പന്ത് വെടിയുണ്ട കണക്കെയുള്ള വോളിയിലൂടെ നിഷു വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ സ്‌ട്രൈക്കറുമായ ടിം കാഹിലിന്റെ ഐഎസ്എല്‍ അരങ്ങേറ്റം കൂടിയായിരുന്നു ഈ മല്‍സരം. ജംഷട്പൂരിന്റെ മുന്നേറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത് കാഹിലായിരുന്നു. പക്ഷെ ആദ്യപകുതിയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ താരത്തിനു സാധിച്ചില്ല.

ഒന്നാംപകുതിയില്‍ ഇരുടീമും മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യ കളിയില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇരുടീമും തുടക്കം മുതല്‍ അറ്റാക്കങ് ഫുട്‌ബോളാണ് കാഴ്ചവച്ചത്. ഗോള്‍ നേടാന്‍ ഇരുടീമിനും നാലോളം അവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. 81ാം മിനിറ്റില്‍ ഗൗരവിന്റെ ഗോളില്‍ ജംഷഡ്പൂര്‍ ഒപ്പമെത്തിയെങ്കിലും 88ാം മിനിറ്റില്‍ ഛേത്രി വീണ്ടും ബെംഗളൂരുവിന് ലീഡ് നേടിക്കൊടുത്തു. എന്നാല്‍ ജംഷഡ്പൂര്‍ വിട്ടുകൊടുത്തില്ല. ഇഞ്ചുറിടൈമിന്റെ നാലാം മിനിറ്റില്‍ സിഡോഞ്ഞയുടെ ഗോളില്‍ ജംഷഡ്പൂര്‍ ത്രസിപ്പിക്കുന്ന സമനില കൈക്കലാക്കി.

Story first published: Sunday, October 7, 2018, 21:36 [IST]
Other articles published on Oct 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+