Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ബെംഗളൂരുവിന് ഹാപ്പി ന്യൂ ഇയര്‍... ഛേത്രി ഡബിളില്‍ ഗോവയെ ചാംപ്യന്‍മാര്‍ വീഴ്ത്തി

1
2026476

ബെംഗളൂരു: ഐഎസ്എല്ലില്‍ പുതുവര്‍ഷത്തിലെ ആദ്യ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ബെംഗളൂരു എഫ്‌സിക്കു ത്രസിപ്പിക്കുന്ന ജയം. വമ്പന്‍മാര്‍ തമ്മിലുള്ള പോരില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ എഫ്‌സി ഗോവയെ ബെംഗളൂരു മുട്ടുകുത്തിക്കുകയായിരുന്നു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ബെംഗളൂരുവിന്റെ ജയം. ഇരട്ട ഗോളുകളുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ച ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിയാണ് ബെംഗളൂരുവിന് മിന്നുന്ന ജയം സമ്മാനിച്ചത്. 59, 84 മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ഗോളുകള്‍. 61ാം മിനിറ്റില്‍ ഹ്യൂഗോ ബൗമോസാണ് ഗോവയുടെ ഗോള്‍ മടക്കിയത്. ഛേത്രിയാണ് മാന്‍ ഓഫ് ദി മാച്ച്.

chhetri

കളിയില്‍ ജയിക്കാനായില്ലെങ്കിലും അതു പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഗോവയെ ബാധിച്ചില്ല. 11 മല്‍സരങ്ങളില്‍ നിന്ന് 23 പോയിന്റോടെയാണ് ഗോവ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത്. എന്നാല്‍ ജയം ബെംഗളൂരിവിന് നേട്ടമായി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ബെംഗളൂരു 19 പോയിന്റുമായി പട്ടികയില്‍ രണ്ടാംസസ്ഥാനത്തേക്കുയര്‍ന്നു. എടിക്കെയെ മറികടന്നാണ് ബെംഗളൂരു ഗോവയ്ക്കു തൊട്ടു താഴെയെത്തിയത്.

കളിയുടെ ആദ്യ പകുതിയില്‍ ഗോവന്‍ ആധിപത്യമാണ് കണ്ടത്. പക്ഷെ ഇവ ഗോളാക്കി മാറ്റാന്‍ അവര്‍ക്കായില്ല. ബെംഗളൂരുവിന്റെ ഭാഗത്തു നിന്നും ചില മികച്ച നീക്കങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ ഗോവന്‍ ഗോളി മുഹമ്മദ് നവാസിന്റെ രണ്ടു കണ്ണഞ്ചിപ്പിക്കുന്ന സേവുകള്‍ അവര്‍ക്കു ഗോള്‍ നിഷേധിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ബെംഗളൂരു കളിയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തി. 59ാം മിനിറ്റില്‍ ഛേത്രിയിലൂടെ ബെംഗളൂരു അക്കൗണ്ട് തുറന്നു. ഡിമാസ് ഡെല്‍ഗാഡോയുടെ കോര്‍ണര്‍ കിക്ക് ഛേത്രി മികച്ചൊരു ഹെഡ്ഡറിലൂടെ വലയ്ക്കുള്ളിലാക്കുകയായിരുന്നു. എന്നാല്‍ ഈ ലീഡിന് അധികം ആയുസ്സുണ്ടായില്ല. രണ്ടു മിനിറ്റിനുള്ളില്‍ ഗോവ സമനില പിടിച്ചുവാങ്ങി. ഇടതു വിങിലൂടെയുള്ള മനോഹമായ നീക്കത്തിനൊടുവില്‍ വണ്‍ ടച്ച് പാസുമായി ബോക്‌സിനകത്തേക്ക് ഓടിക്കയറിയ ബൗമോസ് ഗോളി ഗുര്‍പ്രീതിനെ നിസ്സഹായനാക്കി വലകുലുക്കുകയായിരുന്നു.

മല്‍സരം 1-1ന് സമനിലയില്‍ കലാശിക്കുമെന്നിരിക്കെയാണ് 84ാം മിനിറ്റില്‍ ഛേത്രിയിലൂടെ ബെംഗളൂരു വിജയഗോള്‍ നിക്ഷേപിക്കുന്നത്. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ മലയാളി താരം ആഷിക്ക് കുരുണിയന്‍ നല്‍കിയ പന്തുമായി ഛേത്രിയുടെ കുതിപ്പ്. തടയാന്‍ നാലു ഗോവന്‍ താരങ്ങള്‍ തൊട്ടു പിന്നില്‍. എന്നാല്‍ ഇവരുടെ വെല്ലുവിളി മറികടന്ന ഛേത്രി ഗോളി നവാസിനെയും നിഷ്പ്രഭനാക്കി ബോക്‌സിനുള്ളില്‍ വച്ച് തകര്‍പ്പന്‍ വലതു ഷോട്ടിലൂടെ ലക്ഷ്യം കാണുകയായിരുന്നു.

Story first published: Friday, January 3, 2020, 21:39 [IST]
Other articles published on Jan 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+