For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇന്ത്യന്‍ ഫുട്‌ബോളില്‍ പട്ടാഭിഷേകം... ബെംഗളൂരുവോ, ചെന്നൈയോ? ഐഎസ്എല്‍ കലാശപ്പോരിന് ബെംഗളൂരു ഒരുങ്ങി

ഫൈനല്‍ ശനിയാഴ്ച രാത്രി ഏഴിന് ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍

ബെംഗളൂരു: അഞ്ചു മാസത്തോളം നീണ്ട ഐഎസ്എല്‍ ഫുട്‌ബോള്‍ പൂരത്തിന് ശനിയാഴ്ച കൊടിയിറങ്ങും. ശനിയാഴ്ച നടക്കുന്ന കലാശക്കളിയില്‍ ഏഅരങ്ങേറ്റക്കാരായ ബെംഗളൂരു എഫ്‌സി മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയുമായി അങ്കം കുറിക്കും. രാത്രി ഏഴു മണിക്ക് ബെംഗളൂരുവിന്റെ ഹോംഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.

ഐ ലീഗില്‍ നിന്നും ഐഎസ്എല്ലിലേക്ക് ഈ സീസണിനു മുമ്പ് ചുവടുമാറ്റിയ ബെംഗളൂരു ഇവിടെയും ഗംഭീര പ്രകടനമാണ് നടത്തിയത്. കന്നി സീസണില്‍ തന്നെ കിരീടമെന്ന അപൂര്‍വ്വ റെക്കോര്‍ഡിന് അരികിലാണ് ബെംഗളൂരു.

 ബ്രില്ല്യന്റ് ബെംഗളൂരു

ബ്രില്ല്യന്റ് ബെംഗളൂരു

ഇത്തവണത്തെ ഐഎസ്എല്ലിലെ ഏറ്റവും സന്തുലിതമായ ടീം ഏതെന്ന ചോദ്യത്തിന് ഉത്തരം ബെംഗളൂരു എഫ്‌സിയെന്നായിരിക്കും. കാരണം എല്ലാ മേഖലയിലും ഒരുപോലെ മികവ് പുലര്‍ത്തിയാണ് ബെംഗളൂരു ഫൈനലിലെത്തിയിരിക്കുന്നത്. മൂര്‍ച്ചയേറിയ മുന്നേറ്റനിരയും ശക്തമായ മധ്യനിരയും ഇളകാത്ത പ്രതിരോധവും മറികടക്കാന്‍ അസാധ്യമായ ഗോള്‍കീപ്പറുമടങ്ങുന്നതാണ് ബെംഗളൂരു ടീം.
ഇത്തവണ ഏറ്റവുമാധ്യം സെമി ഫൈനില്‍ സ്ഥാനമുറപ്പിച്ച ടീം ബെംഗളൂരുവായിരുന്നു. കളിച്ച 18 മല്‍സരങ്ങളില്‍ 13ലും ജയിച്ച ബെംഗളുരു നാലെണ്ണത്തില്‍ മാത്രമാണ് തോല്‍വി സമ്മതിച്ചത്. ഒന്നില്‍ സമനില വഴങ്ങുകയായിരുന്നു. എട്ടു പോയിന്റിന്റെ ആധികാരിക ലീഡുമായി ബെംഗളൂരു ഒന്നാംസ്ഥാനം ഭദ്രമാക്കിയാണ് സെമിയിലെത്തിയത്.
35 ഗോളുകളാണ് പ്രാഥമിക റൗണ്ടില്‍ ബെംഗളുരു എതിരാളികളുടെ വലയില്‍ നിക്ഷേപിച്ചത്.

 ബെംഗളൂരുവിന്റെ ബെസ്റ്റ് ടൈം

ബെംഗളൂരുവിന്റെ ബെസ്റ്റ് ടൈം

2013ല്‍ അരങ്ങേറിയതു മുതല്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ അനിഷേധ്യക്തികളായി ബെംഗളൂരു മാറിക്കഴിഞ്ഞു. ഇതുവരെ കളിച്ച നാലു സീസണുകളിലും ഒരു കിരീടം വീതമെങ്കിലും ബെംഗളൂരു സ്വന്തമാക്കിയിട്ടുണ്ട്. പ്രഥമ സീസണില്‍ തന്നെ ഐ ലീഗില്‍ കിരീടമുയര്‍ത്തിയ ബെംഗളുരു ഇപ്പോള്‍ ഐഎസ്എല്ലിലും സമാനമായ നേട്ടത്തിന് അരികിലാണ്.
2013ലെ ഐ ലീഗ് വിജയത്തിനുശേഷം തൊട്ടടുത്ത വര്‍ഷം ഫെഡറേഷന്‍ കപ്പില്‍ ബെംഗളൂരു വെന്നിക്കൊടി പാറിച്ചിരുന്നു.
2015-16ല്‍ ഐ ലീഗ്് കിരീടം തിരിച്ചുപിടിച്ച് ബെംഗളൂരു ശക്തമായ തിരിച്ചുവരവ് നടത്തി. 2016-17 സീസണില്‍ ഒരിക്കല്‍ക്കൂടി ഫെഡറേഷന്‍ കപ്പില്‍ ബെംഗളൂരു ജേതാക്കളായിരുന്നു. ഇത്തവണ ഐഎസ്എല്ലില്‍ ചാംപ്യന്‍മാരായ തങ്ങളുടെ കിരീടക്കുതിപ്പ് തുടരാമെന്ന ആത്മവിശ്വാസത്തിലാണ് ബെംഗളുരു എഫ്്‌സി.

ജയിച്ചാല്‍ ചെന്നൈ എടിക്കെയ്‌ക്കൊപ്പം

ജയിച്ചാല്‍ ചെന്നൈ എടിക്കെയ്‌ക്കൊപ്പം

ബെംഗളൂരുവിനെ അവരുടെ മൈതാനത്തു കീഴടക്കാനായാല്‍ രണ്ടു ഐഎസ്എല്‍ കിരീടങ്ങളെന്ന എടിക്കെയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ചെന്നൈക്കാവും. നിലവില്‍ രണ്ടു കിരീടങ്ങളുമായാണ് എടിക്കെ തനിച്ച് റെക്കോര്‍ഡ് കൈവശം വച്ചിരിക്കുന്നത്. 2015ല്‍ ഐഎസ്എല്ലിന്റെ രണ്ടാം സീസണിലാണ് ചെന്നൈയ്ക്കു കിരീടത്തില്‍ മുത്തമിടാനുള്ള ഭാഗ്യമുണ്ടായത്.
അന്നു ഫറ്റോര്‍ഡയില്‍ നടന്ന ക്ലാസിക് ഫൈനലില്‍ എഫ്‌സി ഗോവയെ ചെന്നൈ 3-2നു മറികടക്കുകയായിരുന്നു. മല്‍സരത്തില്‍ ഗോവ 2-1ന്റെ വിജയവും കിരീടവും ഉറപ്പിച്ചിരിക്കെയായിരുന്നു ചെന്നൈയുടെ നാടകീയ തിരിച്ചുവരവ്. ഇഞ്ചുറിടൈമില്‍ കട്ടിമണിയുടെ സെല്‍ഫ് ഗോള്‍ ചെന്നൈയെ ഒപ്പമെത്തിക്കുകയായിരുന്നു. ഇഞ്ചുറിടൈമില്‍ തന്നെ സ്റ്റീവന്‍ മെന്‍ഡോസയിലൂടെ മൂന്നാം ഗോളും നേടി ചെന്നൈ എതിരാളികളെ സ്തബ്ധരാക്കുകയായിരുന്നു.
ഇത്തവണ ബെംഗളൂരുവിന് പിന്നില്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനക്കാരായാണ് ചെന്നൈ സെമിയില്‍ കടന്നത്. 18 മല്‍സരങ്ങളില്‍ പകുതിയിലും ജയിച്ച ചെന്നൈ അഞ്ചെണ്ണത്തില്‍ സമിലയും നാലു കളികളില്‍ തോല്‍വിയുമേറ്റുവാങ്ങി.

 ഫൈനലിലേക്കുള്ള വരവ്

ഫൈനലിലേക്കുള്ള വരവ്

ഇരുപാദങ്ങളിലുമായി നടന്ന സെമി ഫൈനില്‍ പൂനെ സിറ്റിയെ 3-1ന് തകര്‍ത്താണ് ബെംഗളൂരു ഫൈനലിലേക്കു ടിക്കറ്റെടുത്തത്. പൂനെയില്‍ നടന്ന ഒന്നാംപാദം ഗോള്‍രഹിതമായി പിരിഞ്ഞിരുന്നു. ഇതോടെ രണ്ടാംപാദം ഇരുടീമിനും നിര്‍ണായകമായിമാറി. സ്വന്തം കാണികള്‍ക്കു മുന്നില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഹാട്രിക്കുമായി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ 3-1ന് പൂനെയെ തുരത്തി ബെംഗളൂരു കപ്പിന് ഒരുപടി കൂടി അടുക്കുകയായിരുന്നു.
മറ്റൊരു സെമിയില്‍ മുന്‍ റണ്ണറപ്പായ എഫ്‌സി ഗോവയെയാണ് ചെന്നാ മറികടന്നത്. ബെംഗളൂരു-പൂനെ ആദ്യ സെമി പോലെ തന്നെ ഈ സെമി ഫൈനലിന്റെയും ആദ്യപാദം 1-1നു സമനിലില്‍ കലാശിച്ചിരുന്നു. ഹോംഗ്രൗണ്ടില്‍ നടന്ന രണ്ടാംപാദത്തില്‍ ഗോവയെ 3-0നാണ് ചെന്നൈ കെട്ടുകെട്ടിച്ചത്. ഇരട്ടഗോള്‍ നേടിയ ഇന്ത്യന്‍ സ്‌ട്രൈക്കര്‍ ജെജെ ലാല്‍പെഖ്‌ലുവയാണ് ചെന്നൈുടെ വിജയത്തിനു ചുക്കാന്‍ പിടിച്ചത്.

Story first published: Friday, March 16, 2018, 11:28 [IST]
Other articles published on Mar 16, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+