ഐഎസ്എല്‍: ബെംഗളൂരു വിജയവഴിയില്‍, നോര്‍ത്ത് ഈസ്റ്റ് കടന്ന് തലപ്പത്ത്
ഗുവാഹത്തി: ഐഎസ്എല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ബെംഗളൂരു എഫ്‌സി വിജയ വഴിയില്‍ തിരിച്ചെത്തി. ഗുവാഹത്തിയിലെ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ആതിഥേയരായ നോര്‍ത്ത് ഈസ്റ്റിനെതിരേ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു ബെംഗളൂരു മറികടക്കുകയായിരുന്നു. തൊട്ടുമുമ്പത്തെ കളിയില്‍ മുംബൈ സിറ്റിയോട് 2-3ന്റെ ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയ ബെംഗളൂരു ശക്തമായ തിരിച്ചുവരവാണ് നോര്‍ത്ത് ഈസ്റ്റിനെതിരേ നടത്തിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറാനും നിലവിലെ ജേതാക്കള്‍ക്കു കഴിഞ്ഞു.

ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷമാണ് രണ്ടു ഗോളുകളും പിറന്നത്. ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സുനില്‍ ഛേത്രിയുടെ വകയായിരുന്നു 68ാം മിനിറ്റില്‍ ആദ്യ ഗോള്‍. പെനല്‍റ്റിയിലൂടെയാണ് ഛേത്രി വല കുലുക്കിയത്. ബോക്‌സിനുള്ളില്‍ വച്ച് നോര്‍ത്ത് ഈസ്റ്റ് താരം റെഡീങ് പന്ത് കൈ കൊണ്ടു തടുത്തതിനെ തുടര്‍ന്നായിരുന്നു പെനല്‍റ്റി. നിശ്ചിത സമയം അവസാനിക്കാന്‍ 10 മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ബെംഗളൂരുവിന്റെ വിജയമുറപ്പാക്കി ആല്‍ബെര്‍ട്ട് സെറാന്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഹെഡ്ഡറിലൂടെയാണ് താരം ലക്ഷ്യം കണ്ടത്.
കളിയുടെ ആദ്യപകുതിയില്‍ ബെംഗളൂരുവായിരുന്നു മികച്ചു നിന്നത്. പക്ഷെ ഗോളിയെ പരീക്ഷിക്കുന്ന ഒരു ഷോട്ട് പോലും പരീക്ഷിക്കാന്‍ അവര്‍ക്കായില്ല. നോര്‍ത്ത് ഈസ്റ്റിന്റെ ഭാഗത്തു നിന്നും കാര്യമായ ഗോള്‍ ശ്രമങ്ങള്‍ ഒന്നാം പകുതിയില്‍ കണ്ടില്ല. പൗരത്വ ബില്ലിനെതിരേ വടക്കു കിഴക്കന്‍ മേഖലകളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനാലാണ് മല്‍സരം അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്തിയത്. നേരത്തേ നോര്‍ത്ത് ഈസ്റ്റും ചെന്നൈയ്ന്‍ എഫ്‌സിയും തമ്മില്‍ ഗുവാഹത്തിയില്‍ നടക്കേണ്ടിയിരുന്ന മല്‍സരം മാറ്റി വച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications