Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: നാലു മിനിറ്റിനിടെ രണ്ടു ഗോള്‍... കലിപ്പുമില്ല, കപ്പുമില്ല, ബ്ലാസ്റ്റേഴ്സ് ക്ലോസ്!!

എരിതീയിൽ എണ്ണയൊഴിച്ച് ബംഗളുരു ,ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ മടക്കം | Oneindia Malayalam

ബെംഗളൂരു: ഐഎസ്എല്ലില്‍ ജയത്തോടെ സീസണിനോട് വിടപറയുകയെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോഹം പൊലിഞ്ഞു. സീസണിലെ അവസാന കളിയില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ബെംഗളൂരു എഫ്‌സിയോട് മഞ്ഞപ്പട 0-2ന്റെ തോല്‍വിയേറ്റുവാങ്ങി. ഗോള്‍രഹിത സമനിലയിലേക്കു നീങ്ങിയ മല്‍സരത്തില്‍ ഇഞ്ചുറിടൈമില്‍ നാലു മിനിറ്റിനിടെ രണ്ടു ഗോള്‍ നേടി ബെംഗളൂരു മഞ്ഞപ്പടയുടെ കഥ കഴിക്കുകയായിരുന്നു.

മിക്കുവും ഉദാന്ത സിങുമാണ് ബെംഗളൂരുവിനായി വലകുലുക്കിയത്.
ഈ മല്‍സരത്തിനു മുമ്പ് തന്നെ സെമി ഫൈനല്‍ സാധ്യത അവസാനിച്ചതിനാല്‍ ജയത്തോടെ ടൂര്‍ണമെന്റ് അവസാനിപ്പിക്കുകയെന്ന ലക്ഷ്യം മാത്രമേ ബ്ലാസ്റ്റേഴ്‌സിനുണ്ടായുള്ളൂ.

പക്ഷെ ബെംഗളൂരു ഗോളി ഗുര്‍പ്രീത് സിങ് സന്ധുവിനെ പരീക്ഷിക്കുന്ന ഒരു ഷോട്ട് പോലും തൊടുക്കാനാവാതെ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സീസണിനു തിരശീലയിട്ടത്. ഈ തോല്‍വിയോടെ ഇന്ത്യന്‍ സൂപ്പര്‍ കപ്പിലേക്കു യോഗ്യത നേടുകയെന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു.

 രണ്ടു മാറ്റങ്ങളുമായി മഞ്ഞപ്പട

രണ്ടു മാറ്റങ്ങളുമായി മഞ്ഞപ്പട

കൊച്ചിയില്‍ ചെന്നൈയ്ന്‍ എഫ്‌സിക്കെതിരേ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ബെംഗളൂരുവിനെതിരേ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. മധ്യനിരയില്‍ കറേജ് പെക്യൂസന്‍, ദിദിമിതര്‍ ബെര്‍ബറ്റോവ് എന്നിവര്‍ക്കു പകരം ദീപേന്ദ്ര നേഗിയും അരാത്ത ഇസൂമിയും പ്ലെയിങ് ഇലവനിലെത്തി.
ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനുറച്ച് ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് തുടക്കം മുതല്‍ ഗോള്‍ നേടുകയെന്ന ലക്ഷ്യത്തോടെ ആക്രമിച്ചു കളിച്ചു. നേരത്തേ തന്നെ സെമിയില്‍ സ്ഥാനം നേടിയ ബെംഗളൂരുവും ജയം തന്നെയാണ് ലക്ഷ്യമിട്ടത്. ഇതോടെ തുറന്ന പോരാട്ടമാണ് ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ കണ്ടത്.

ആദ്യ ഷോട്ട് ഛേത്രിയുടെ വക

ആദ്യ ഷോട്ട് ഛേത്രിയുടെ വക

മല്‍സരത്തിലെ ആദ്യ ഷോട്ട് ബെംഗളൂരു ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിയുടെ വകയായിരുന്നു. മധ്യനിരയില്‍ നിന്നു പന്തുമായി കുതിച്ച ഛേത്രി ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയെ വെട്ടിയൊഴിഞ്ഞ് ഷോട്ടുതിര്‍ത്തെങ്കിലും ഇടതു പോസ്റ്റിന് തൊട്ടുരുമ്മി പുറത്തുപോവുകയായിരുന്നു.

അവസരം നഷ്ടപ്പെടുത്തി വിനീത്

അവസരം നഷ്ടപ്പെടുത്തി വിനീത്

ബെംഗളൂരുവിന്റെ മുന്‍ താരം കൂടിയായ സികെ വിനീതിന് 14ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിക്കാനുള്ള സുവര്‍ണാവസരം ലഭിച്ചെങ്കിലും നഷ്ടപ്പെടുത്തി. അരാത്ത ഇസൂമി നല്‍കിയ പന്തുമായി ഇടതുവിങിലൂടെ ബോക്‌സിനുള്ളിലേക്കേു ഡ്രിബിള്‍ ചെയ്ത് കയറി ജാക്കിചാന്ദ് മറിച്ചു നല്‍കിയ മനോഹരമായ ക്രോസ് പക്ഷെ ബോക്‌സിനുള്ളില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന വിനീതിന് കണക്ട് ചെയ്യാനായില്ല.

ഭീഷണിയുയര്‍ത്തി ബെംഗളൂരു

ഭീഷണിയുയര്‍ത്തി ബെംഗളൂരു

23ാം മിനിറ്റിലാണ് ബെംഗളൂരുവിന് കളിയിലെ ആദ്യ ഗോളവസരം ലഭിക്കുന്നത്. ബ്ലാസ്റ്റഴ്‌സിന്റെ മിസ് പാസിനൊടുവില്‍ ലഭിച്ച പന്തുമായി ബെംഗളൂരുവിന്റെ കൗണ്ടര്‍ അറ്റാക്ക്. ബോക്‌സിന് തൊട്ടരികില്‍ വച്ച് ഛേത്രിയുടെ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. റീബൗണ്ട് ചെയ്ത പന്ത് ലഭിച്ചത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന നിഷു കുമാറിനാണ്. എന്നാല്‍ ഗോളി റെബൂക്ക മാത്രം മുന്നില്‍ നില്‍ക്കെ നിഷി പന്ത് ക്രോസ് ബാറിനു മുകളിലൂടെ അടിച്ചു പാഴാക്കുകയായിരുന്നു.

ആവേശം വാനോളം, ഗോള്‍ മാത്രമില്ല

ആവേശം വാനോളം, ഗോള്‍ മാത്രമില്ല

ഒന്നാംപകുതി പോലെ തന്നെ രണ്ടാംപകുതിയും കാണികളെ ആവേശം കൊള്ളിക്കുന്നതായിരുന്നു. ഇരുടീമും ആക്രമണ പ്രത്യാക്രമണങ്ങളുമായി ഇരമ്പിക്കളിച്ചതോടെ മല്‍സരത്തിന്റെ വേഗം കൂടി. പക്ഷെ 90 മിനിറ്റ് വരെ ഗോള്‍ മാത്രം പിറന്നില്ല.
നേരിയ മുന്‍തൂക്കം ബെംഗളൂരുവിന് തന്നെയായിരുന്നു. കളിയുടെ 90 മിനിറ്റ് വരെ ഒരു ഷോട്ട് പോലും ഗോളിലേക്ക് തൊടുക്കാന്‍ മഞ്ഞപ്പടയ്ക്കു കഴിഞ്ഞില്ല.

 ഗോള്‍, വീണ്ടും ഗോള്‍!!

ഗോള്‍, വീണ്ടും ഗോള്‍!!

സമനിലയോടെ ബ്ലാസ്‌റ്റേ്‌സ് സീസണ്‍ അവസാനിപ്പിക്കുമെന്ന് കരുതിയെങ്കിലും ബെംഗളൂരുവിന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു. ഗോളിനായുള്ള അവരുടെ നിരന്തര മുന്നേറ്റങ്ങള്‍ക്കു ഇഞ്ചുറിടൈമില്‍ ഫലം കാണുകയും ചെയ്തു.
ഇഞ്ചുറിടൈമിലെ നാലു മിനിറ്റില്‍ രണ്ടു ഗോളുകളാണ് ബെംഗളൂരു ബ്ലാസ്റ്റേഴ്‌സിന്റെ വലയിലേക്ക് അടിച്ചുകയറ്റിയത്. മിക്കുവും പകരക്കാരനായി ഇറങ്ങിയ ഉദാന്ത സിങുമാണ് ടീമിന്റെ സ്‌കോറര്‍മാര്‍.

Story first published: Thursday, March 1, 2018, 22:26 [IST]
Other articles published on Mar 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+