Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എഎഫ്‌സി കപ്പ്; 9 ഗോളടിച്ച് ബെംഗളുരു, പാരോ എഫ്‌സിയെ തകര്‍ത്തു

ബെംഗളുരു: എഎഫ്സി കപ്പ് 2020ലെ യോഗ്യതാ മത്സരത്തിലെ രണ്ടാം പാദ മത്സരത്തില്‍ ഐഎസ്എല്‍ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്സിക്ക് വമ്പന്‍ ജയം. ഭൂട്ടാന്‍ ക്ലബ്ബ് പാരോ എഫ്സിയെ ഒന്നിനെതിരെ 9 ഗോളുകള്‍ക്കാണ് ബെംഗളുരു തോല്‍പ്പിച്ചത്. ആദ്യ പാദത്തില്‍ ബെംഗളുരു എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്നു. ഇതോടെ രണ്ടു പാദങ്ങളിലുമായി 10-1 എന്ന നിലയിലുള്ള വിജയവുമായി ബെംഗളുരു പ്ലേ ഓഫിലെത്തി.

ഹവോക്കിപ്പിന്റെ നാലുഗോളാണ് ബെംഗളുരുവിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. 6, 26, 66, 85 മിനിറ്റിലായിരുന്നു ഗോളുകള്‍. ഡോഷോണ്‍ ബ്രൗണ്‍(29, 54, 64) ടീമിനായി ഹാട്രിക് നേടി. ജുവാനന്‍(14), നിലി(79) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. ചെഞ്ചോ ഗെല്‍ട്ടഷെന്‍(16) പാരോയുടെ ആശ്വാസഗോള്‍ നേടി. ഐഎസ്എല്‍ നടക്കുന്നതിനാല്‍ റിസര്‍വ് ടീമിന്റെ ശക്തിപരീക്ഷണത്തിനാണ് പരിശീലകന്‍ കാര്‍ലെസ് കുവാഡ്രെറ്റ് പ്രാധന്യം നല്‍കിയത്.

bengalurufc

ബെംഗളുരുവിനായി പ്രഭ്‌സുഖന്‍ ഗില്‍, പരാഗ് ശ്രിവാസ് എന്നിവര്‍ അരങ്ങേറ്റം നടത്തി. ഗുര്‍സിമ്രത് ഗില്‍, സുരേഷ് വാങ്ജയം, ഹവോകിപ് എന്നീ യുവതാരങ്ങള്‍ ഭൂട്ടാന്‍ ടീമിനെതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സുനില്‍ ഛേത്രി, ആഷിഖ് കരുണിയന്‍ തുടങ്ങിയവര്‍ക്ക് വിശ്രമം നല്‍കിയപ്പോള്‍, ഗുര്‍പ്രീത് സിങ് സന്ധു, ഉദാന്ത സിങ് തുടങ്ങിയവര്‍ പകരക്കാരുടെ ബെഞ്ചിലുണ്ടായിരുന്നു.

Story first published: Thursday, February 13, 2020, 11:38 [IST]
Other articles published on Feb 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+