Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എഎഫ്‌സി കപ്പ്: ബംഗ്ലാദേശ് ടീമിനെ വീഴ്ത്തി ബെംഗളൂരു, ഐസ്വാളിന് തോല്‍വി

ബെംഗളൂരു: ഐഎസ്എല്ലില്‍ അരങ്ങേറ്റ സീസണില്‍ തന്നെ കിരീടത്തിന് തൊട്ടരികിലെത്തിയ ബെംഗളൂരു എഫ്‌സി ഏഷ്യന്‍ ടീമുകള്‍ മാറ്റുരയ്ക്കുന്ന എഎഫ്‌സി കപ്പിലും മുന്നേറ്റം നടത്തി. എഎഫ്‌സി കപ്പില്‍ തങ്ങളുടെ ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ ബംഗ്ലാദേശില്‍ നിന്നുള്ള അബഹാനി ധാക്കയെയാണ് എതിരില്ലാത്ത ഒരു ഗോളിന് ബെംഗളൂരു തോല്‍പ്പിച്ചത്. 72ാം മിനിറ്റില്‍ ഡാനിയേല്‍ ലാലിംപുനിയയുടെ വകയായിരുന്നു മല്‍സരവിധി നിര്‍ണയിച്ച ബെംഗളൂരുവിന്റെ വിജയഗോള്‍.

1

ശനിയാഴ്ച ഐഎസ്എല്ലിന്റെ ഫൈനലില്‍ കളിക്കാനുള്ളതില്‍ പ്രമുഖ താരങ്ങള്‍ക്കു വിശ്രമം നല്‍കി രണ്ടാംനിര ടീമിനെയാണ് ബെംഗളൂരു ഈ മല്‍സരത്തില്‍ ഇറക്കിയത്. ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രി, മിക്കു, ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സന്ധു എന്നിവരൊന്നും ബെംഗളൂരു നിരയിലുണ്ടായിരുന്നില്ല. മല്‍സരത്തില്‍ ധക്ക ടീമിനാണ് കൂടുതല്‍ ഗോളവസരങ്ങള്‍ ലഭിച്ചത്. പക്ഷെ ഒന്നുപോലും ലക്ഷ്യത്തിലെത്താന്‍ അവര്‍ക്കായില്ല. 79, 82 മിനിറ്റുകളില്‍ സമനില ഗോള്‍ നേടാനും ധക്കയ്ക്ക് അവസരം കിട്ടിയെങ്കിലും പാഴാക്കുകയായിരുന്നു.

അതേസമയം, എഎഫ്‌സി കപ്പിലെ മറ്റൊരു മല്‍സരത്തില്‍ കഴിഞ്ഞ സീസണിലെ ഐ ലീഗ് ചാംപ്യന്മാരായ ഐസ്വാള്‍ എഫ്‌സിക്കു കനത്ത പരാജയം നേരിട്ടു. മാലദ്വീപില്‍ നിന്നുള്ള ന്യൂ റേഡിയന്റാണ് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ഐസ്വാളിനെ തകര്‍ത്തുവിട്ടത്. ക്യാപ്റ്റന്‍ അലി അഷ്ഫാഖിന്റെ ഹാട്രിക്കാണ് ഐസ്വാളിനെ കനത്ത തോല്‍വിയിലേക്കു തള്ളിയിട്ടത്. 33ാം മിനിറ്റില്‍ ലാല്‍റം മ്യുമാവിയയുടെ ഗോൡ ലീഡ് നേടിയ ശേഷമായിരുന്നു ഐസ്വാളിന്റെ പതനം.

Story first published: Thursday, March 15, 2018, 11:40 [IST]
Other articles published on Mar 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+