Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യം ഒന്നു കിട്ടി, പിന്നെ മൂന്നു കൊടുത്ത് ബംഗളൂരു... വഴിത്തിരിവായത് ഈ സംഭവം

പൂനെ: ഐ ലീഗില്‍ മാത്രമല്ല ഐഎസ്എല്ലിലും തങ്ങള്‍ കിരീട ഫേവറിറ്റുകളാണെന്നു തെളിയിച്ച് ബംഗളുരു എഫ്‌സി മുന്നേറ്റം തുടരുകയാണ്. ടൂര്‍ണമെന്റിന്റെ അരങ്ങേറ്റ സീസണില്‍ തന്നെ ബംഗളുരു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന അഞ്ചാം റൗണ്ട് മല്‍സരത്തിലും ജയിച്ച ബംഗളുരു പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം ഭദ്രമാക്കി.
പൂനെ സിറ്റിയെ അവരുടെ മൈതാനത്ത് ബംഗളുരു ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു കശാപ്പ് ചെയ്യുകയായിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ ബംഗളുരുവിന്റെ നാലാം വിജയം കൂടിയായിരുന്നു ഇത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം ഭദ്രമാക്കാനും മുന്‍ ഐ ലീഗ് ചാംപ്യന്‍മാര്‍ക്കു കഴിഞ്ഞു.
അഞ്ചു മല്‍സരങ്ങളില്‍ നിന്നു നാലു ജയവും ഒരു തോല്‍വിയുമടക്കം 12 പോയിന്റാണ് ബംഗളുരുവിന്റെ അക്കൗണ്ടിലുള്ളത്. മൂന്നു പോയിന്റ് പിന്നിലായി എഫ്‌സിഗോവ, ചെന്നൈയ്ന്‍ എഫ്‌സി, പൂനെ സിറ്റി എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

 പിന്നില്‍ നിന്നു പൊരുതിക്കയറി

പിന്നില്‍ നിന്നു പൊരുതിക്കയറി

പിന്നില്‍ നിന്നു പൊരുതിക്കയറിയാണ് എവേ മല്‍സരത്തില്‍ പൂനെയെ ബംഗളുരു മലര്‍ത്തിയടിച്ചത്. ഒന്നാംപകുതിയില്‍ ആദില്‍ ഖാന്റെ ഗോളില്‍ പിറകിലായ ബംഗളുരു രണ്ടാംപകുതിയില്‍ ഗംഭീര തിരിച്ചുവരവ് നടത്തി. 35ാം മിനിറ്റിലായിരുന്നു ബംഗളുരുവിനെ സ്തബ്ധരാക്കിയ പൂനെയുടെ ഗോള്‍.
ഇരട്ടഗോള്‍ നേടിയ മിക്കുവാണ് ബംഗളുരുവിന്റെ ഹീറോ. ടീമിന്റെ വിജയമുറിപ്പിച്ച് സൂപ്പര്‍ താരം സുനില്‍ ഛെത്രി ബംഗളുരുവിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു.
64, 79 മിനിറ്റുകളിലായിരുന്നു മിക്കുവിന്റെ ഗോളുകള്‍. ഫൈനല്‍ വിസിലിനു തൊട്ടുമുമ്പാണ് ഛേത്രി മൂന്നാം ഗോള്‍ കണ്ടെത്തിയത്.

ഒരേ ശൈലിയില്‍ ഇരുടീമും

ഒരേ ശൈലിയില്‍ ഇരുടീമും

4-2-3-1 എന്ന ശൈലിയിലാണ് ബംഗളുരുവും പൂനെയും മല്‍സരത്തില്‍ അണിനിരന്നത്. മിക്കു ബംഗളുരുവിന്റെ ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചപ്പോള്‍ മറുഭാഗത്ത് എമിലിയാനോ അല്‍ഫാറോയായിരുന്നു പൂനെയ്ക്ക് മുന്നേറ്റങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.
ഏവരെയും ഞെട്ടിച്ചു കൊണ്ടു സ്റ്റാര്‍ പ്ലെയര്‍ മാര്‍സെലിഞ്ഞോയെ ഒഴിവാക്കിയാണ് പൂനെ കോച്ച് റാങ്കോ പോപ്പോവിച്ച് അന്തിമ ഇലവന്‍ പ്രഖ്യാപിച്ചത്. മാര്‍സെലീഞ്ഞോയ്ക്കു പകരം ജൊനാതന്‍ ലൂക്ക ടീമിലെത്തുകയും ചെയ്തു.

ഗോളവസരങ്ങള്‍ കുറവ്

ഗോളവസരങ്ങള്‍ കുറവ്

പൂനെയിലെ ശിവ ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തില്‍ നടന്ന കളിയുടെ ആദ്യപകുതി കാണികളെ ഹരം കൊള്ളിക്കുന്നതായിരുന്നില്ല. തുറന്ന ആക്രമണങ്ങള്‍ക്ക് മുതിരാതെ ഇരുടീമും മധ്യനിരയില്‍ കൂടുതല്‍ സമയം പന്ത് കൈവശം വച്ചു കളിക്കാനാണ് ശ്രമിച്ചത്. ഇതിനിടെ ഒരു ടീം നടത്തുന്ന മുന്നേറ്റം എതിര്‍ ടീം വിഫലമാക്കിയതോടെ ഗോള്‍ക്ഷാമമുണ്ടായി.
ഇതിനിടെ ബംഗളൂരു ക്യാപ്റ്റന്‍ കൂടിയായ ഛേത്രിക്ക് നല്ലൊരു ഗോളവസരം ലഭിച്ചിരുന്നു. പന്ത് ലഭിച്ച ഛേത്രി പൂനെ ഗോളി വിശാല്‍ കെയ്ത്തിനെയും വെട്ടിച്ച് ഗോള്‍ നേടാന്‍ ശ്രമിച്ചെങ്കിലും ഇതിനിടെ താരം പന്ത് കൈകൊണ്ട് തട്ടിയതായി തെളിഞ്ഞതോടെ റഫറിയില്‍ നിന്നു മഞ്ഞക്കാര്‍ഡ് കണ്ടു.

ആദിലിലൂടെ പൂനെ മുന്നില്‍

ആദിലിലൂടെ പൂനെ മുന്നില്‍

ഒന്നാംപകുതി തീരാന്‍ 10 മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ആദില്‍ ഖാനിലൂടെ പൂനെ അക്കൗണ്ട് തുറന്നു. ഇടതുമൂലയില്‍ നിന്നുള്ള ഐസക്ക് വാന്‍മാല്‍സാമയുടെ അതിമനോഹരമായ കോര്‍ണര്‍ കിക്ക് ബോക്‌സില്‍ താഴ്ന്നിറങ്ങിയപ്പോള്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ആദില്‍ ഹെഡ്ഡറിലൂടെ ലക്ഷ്യം കാണുകയായിരുന്നു.
ആദ്യപകുതിയില്‍ 1-0ന്‍റെ ലീഡുമായാണ് പൂനെ കളംവിട്ടത്.

വഴിത്തിരിവായത് ചുവപ്പ് കാര്‍ഡ്

വഴിത്തിരിവായത് ചുവപ്പ് കാര്‍ഡ്

രണ്ടാംപകുതിയില്‍ പൂനെ താരം ബല്‍ജീത്ത് സാനി രണ്ടാമത്തെ മഞ്ഞക്കാര്‍ഡും കണ്ട് പുറത്തായതാണ് മല്‍സരത്തില്‍ വഴിത്തിരിവായത്. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് പൂനെയ്ക്ക് 10 പേരുമായി പോരാടേണ്ടിവന്നത്. പൂനെയുടെ അംഗബലം കുറഞ്ഞതോടെ അവസരം മുതലെടുത്ത് ബംഗളൂരു കടന്നാക്രമിച്ചു.
പൂനെയ്ക്ക് ലഭിച്ച ചുവപ്പ് കാര്‍ഡിനു പിന്നാലെ യുവാന്‍, എറിക് പര്‍റ്റാലു എന്നിവരെ പിന്‍വലിച്ച് ടോണി ഡൊവാലെ, എഡു ഗാര്‍ഷ്യ എന്നിവരെ ബംഗളൂരു കോച്ച് കളത്തിലിറക്കി. കോച്ചിന്റെ ഈ നീക്കം കളിക്കളത്തില്‍ ഫലം കാണുകയും ചെയ്തു. ബംഗളൂരു രണ്ടു കല്‍പ്പിച്ച് ആക്രമണം തുടര്‍ന്നതോടെ പൂനെ പ്രതിരോധത്തിലായി.
തുടര്‍ച്ചയായുള്ള സമ്മര്‍ദ്ദത്തിന് 64ാം മിനിറ്റില്‍ ബംഗളൂരു ഫലം കാണുകയും ചെയ്തു. മിക്കുവിന്റെ ക്ലോസ്‌റേഞ്ച് ഷോട്ടിലൂടെ ബംഗളൂരു ഒപ്പമെത്തി. 79ാം മിനിറ്റില്‍ മിക്കു വീണ്ടും പൂനെയുടെ അന്തകനായി. ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് പൂനെയ്ക്കു മേല്‍ അവസാന ആണിയും അടിച്ചുകയറ്റി ഛേത്രി ഗോള്‍പട്ടിക തിരച്ചു.

Story first published: Friday, December 15, 2017, 10:27 [IST]
Other articles published on Dec 15, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+